എന്നാൽ കാര്യമായിട്ട് ഞാൻ പ്രതീക്ഷിക്കുന്നത് ഒന്നും അവിടെ നടക്കുന്നില്ല. എന്നാൽ സുരേഷ് എന്തോ അവളോട് പറഞ്ഞു അവൾ ആദ്യം നിഷേധിച്ചു പിന്നെ പിന്നെ സമ്മതിക്കും പോലെ തലയാട്ടി. അവൾ ഫോണെടുത്തു എന്തോ ചെയ്യുന്നു
പെട്ടെന്ന് അവളുടെ ഫോണിലേക്ക് വന്നു എന്റെ ഭാഗ്യത്തിന് ഫോൺ സൈലന്റ് ആയിരുന്നു. ഞാൻ അവിടെ നിന്ന് കുറച്ച് ദൂരം മാറി അവർ കാണാതെ നി ഫോൺ എടുത്തു
ഞാൻ. ഹലോ
കവിത. എവിടെ ആണ് ഏട്ടാ ഉടനെ വരില്ലേ
ഞാൻ. അര മുക്കാൽ മണിക്കൂർ ആകും
കവിത. ഞങ്ങൾ തോട്ടത്തിൽ ആണ്
ഞാൻ. അധിക ദൂരം ഒന്നും അവനെ തോട്ടത്തിലൂടെ നടത്തിച്ചു വെറുതെ മടുപ്പിക്കരുത്
കവിത. സുരേഷ് ചേട്ടന് എല്ലാം നല്ലപോലെ കാണണമെന്ന് ഒരാഴ്ച എന്താ ചെയ്യണ്ടേ
ഞാൻ. അങ്ങനെയാണെങ്കിൽ കാണിച്ചു കൊടുക്ക്
ഞാൻ കാൾ കട്ട് ചെയ്തു
എന്നാൽ തോട്ടത്തിന്റെ മറ്റു ഭാഗത്തോട്ട് പോകാതെ ഇല്ലിയും മുളയും വളർന്ന് കിടക്കുന്ന ഒരു ഭാഗം ഉണ്ട് അതൊരു കുന്ന പോലെയുള്ള ഒരു സ്ഥലം ആണ് അവിടെ കയറിയാൽ ഒരു സീനറി പോലെ നല്ല ഭംഗി ആണ്. അല്പം കാടു പിടിച്ചു കിടക്കുന്ന സ്ഥലം ആണ് കയറാൻ ഇല്ലിക്കൽ ഇടയിലൂടെ പല ഭാഗത്തായി വഴികൾ ഉണ്ട്. അവിടെ ഞാൻ ചില സാധനങ്ങൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട് വേറെ ഒന്നുമല്ല ചാരായം .. അതു അവൾ കണ്ടാൽ പ്രശനം ആണ്. അവർ തോട്ടത്തിന്റെ വേറൊരു ഭാഗത്തേക്കും പോകാതെ അതിലക്ഷ്യമാക്കി നടക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ ഒരു മണി മുഴങ്ങി. അവർ മുകളിലോട്ട് കയറിയതും അവർ കയറിപ്പോയതും വേറൊരു വഴിയിലൂടെ ഞാനും നൂണ്ട് കയറി. എന്നാൽ അവർ കയറി പോയത് അത്യാവശ്യമുള്ള വീതിയുള്ള വഴിയിലൂടെയാണ്. അവിടെ പോയാൽ ഇല്ലി കമ്പിൽ തുണികൾ ഒന്നും ഉടക്കില്ല. എന്നാൽ ഞാൻ കയറിയ വഴി ഇല്ലിയുടെ ഇടയിലൂടെ നൂണ്ട് കയറണം. അധികം പ്രായം ഇല്ലാതെ ഇല്ലികൂട്ടം ആണ് നല്ല പച്ചപ്പിൽ വളർന്ന ഇല്ലി നല്ല തണുപ്പ് പ്രദാനം ചെയ്യുന്നു . അതിലെ കയറാൻ പറ്റും അത് മുളംകാടിന്റെ അകത്തു കൂടി പോകണം
മുകളിൽ ചെന്നാൽ മൂന്നു വശവും ആ കാടിനാൽ ചുറ്റപ്പെട്ട് കിടക്കുന്നു. ഒരു ഭാഗം തുറസായ രീതിയിൽ കിടക്കുന്നു. അവിടെ നോക്കിയാൽ ദൂരത്തോളം നീണ്ടു കിടക്കുന്ന കൃഷിത്തോട്ടങ്ങളും തോടും മറ്റു ജലാശയങ്ങളുടെ ഒക്കെ വിദൂര ദൃശ്യം കാണാം. അവിടെ നല്ല കാറ്റ് ഉണ്ട് അതേറ്റു അവിടെ നില്ക്കാൻ നല്ല സുഖം ആണ്.
അവർ മുകളിൽ എത്തി. മുകളിൽ ചെറിയ ചെറിയ പാറകൾ ഉണ്ട് ആളുകൾക്ക് ഇരിക്കാൻ പാകത്തിന്. അവർ മുകളിൽ എത്തിക്കഴിഞ്ഞ് ഏതാണ്ട് ഒരു മൂന്നു മിനിറ്റ് കഴിഞ്ഞാണ് ഞാൻ അവിടെ എത്തുന്നത്. കാരണം എനിക്ക് പതിയെ കൊണ്ട് കയറാൻ സാധിക്കുകയുള്ളൂ അതും ഒച്ചയുണ്ടാക്കാതെ. എന്റെ തലയ്ക്കു മുകളിൽ ചെറിയ കാർഡുകൾ കൊണ്ടുള്ള ഒരു തുരങ്കം എന്ന് വേണമെങ്കിൽ പറയാം. അവർ ഇരുവരും ഒരു പാറയിൽ ഇരിക്കുകയാണ്. അവരുടെ ഏകദേശം ഇടതുഭാഗത്തായിട്ടാണ് ഞാൻ വന്നത് എന്നെ അവർ അവിടെ നിന്നും നോക്കിയാൽ കാണുവാൻ സാധിക്കുകയില്ല കാരണം അത്രയ്ക്ക് ഇല്ലിക്കൂട്ടം അവിടെയുണ്ട്. ഞാൻ ഇരിക്കുന്ന ഭാഗത്ത് പാറകളും ഉണ്ട് ആ പാറയുടെ മില്ലിയുടെ മറവിൽ നിന്ന് എനിക്ക് അവരെ സുഖമായിട്ട് കാണുവാൻ സാധിക്കും അതും വളരെ അടുത്ത് ഏതാണ്ട് ഒരു മൂന്നോ നാലോ മീറ്റർ ഒരുപക്ഷേ ഞാൻ തുമ്മിയാൽഅവർ തീർച്ചയായിട്ടും തിരിച്ചറിയും ഞാൻ ഇവിടെ ഉണ്ടെന്ന്. യാതൊരുവിധത്തിലുള്ള തുമ്മലും മറ്റ് ശബ്ദവും ഉണ്ടാക്കാതെ ഞാൻ അവിടെ ഇരുന്നു കാറ്റിന്റെ നേരത്തെ മുറിച്ച് കാറ്റ് ഇല്ലിക്കുട്ടത്തിൽ തട്ടുമ്പോൾ ഇല്ലി അനങ്ങുന്ന ശബ്ദം അവിടെ ആകെ മുഴുകി. ഒരുപക്ഷേ ആ മുഴക്കത്തിൽ ഞാൻ ഉണ്ടാക്കുന്ന ശബ്ദം ഒരുപക്ഷേ മുങ്ങി പോകാം. അവിടെ കയറുന്നതിനു മുമ്പ് ഞാൻ എന്റെ ഫോൺ സൈലൻഡിൽ ഇട്ടു ഇനി ഒരുപക്ഷേ ഏതെങ്കിലും ഒരുത്തൻ വിളിക്കുകയാണെങ്കിൽ ഫോൺ റിങ് ചെയ്ത ഉറപ്പായും ഞാൻ ഇവിടെ ഉണ്ടെന്ന് അറിയും
