ഒരു ഓർമ്മ 21അടിപൊളി 

ആ പെൺകുട്ടിയുടെ മുഖമൊക്കെ വിളറി മഞ്ഞളിച്ചിരുന്നു .സിസ്റ്റേഴ്സും ആന്റണി സാറും ,ആമ്മയുമൊക്കെ വല്ലാതെ പേടിച്ചു. തൊട്ടടുത്ത ഹോസ്പിറ്റലിൽ പോകാമെന്നു ട്രീസ സിസ്റ്റർ പറഞ്ഞു. ‘അമ്മ അവളെ സമാധാനിപ്പിച്ചുകൊണ്ടു സംസാരിക്കുന്നുണ്ട് . ‘അമ്മ ട്രീസ സിസ്റ്റർനെ വിളിച്ചു ആ കുട്ടിക്ക് ഇടക്ക് തലകറക്കം വരാറുണ്ട് പോലും .

മെഡിസിൻ കഴിക്കുന്നതാണ് ,മെഡിസിൻ എടുക്കാൻ മറന്നു പോയി പോലും. ‘അമ്മ ട്രീസ സിസ്റ്ററിനോട് കാര്യം പറഞ്ഞു .സിസ്റ്റർ ഉടനെ ആ കുട്ടിയുടെ പേരെന്റിനെ കാൾ ചെയ്തു . പേരന്റ് പറഞ്ഞതനുസരിച്ചു ഹോസ്പിറ്റലിൽ ഒന്ന് കാണിച്ചിട്ട് , വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലങ്കിൽ ആ കുട്ടിയുമായി ബോർഡർ ചെക്ക് പോസ്റ്റിൽ ചെന്നാൽമതി അവർ കാറുമായി ചെക്ക് പോസ്റ്റിലേക്ക് വരാമെന്നു .

ഈ കാര്യം സിസ്റ്റർ അമ്മയോടും മറ്റു സിസ്റ്റേഴ്സനോടും ആന്റണി സാറിനോടും പറഞ്ഞു . കുട്ടിയുടെ പാരന്റിനു കോഴിക്കോട് നിന്ന് ഓടിയെത്തുമ്പഴേക്കും എവിടുന്നൊരു ബസിൽ അങ്ങോട്ട് ചെന്നാൽ മതിയാകും രണ്ടു ടീമും ഏകദേശം ഒരേ സമയത്തു തന്നെ എത്തിച്ചേരും .എല്ലാരും കൂടി ആലോചിച്ചപ്പോൾ അത് തന്നെ നല്ലതെന്നു ഉറപ്പിച്ചു സിസ്റ്റർ കുട്ടിയുടെ പേരെന്റ്നെ വിളിച്ചു ഓക്കെ പറഞ്ഞു .

അങ്ങനെ കുട്ടിയുമായി ചെക്ക് പോസ്റ്റുവരെ പോകാൻ ട്രീസ സിസ്റ്ററും ഒപ്പം ഞാനും എന്ന് തീരുമാനിച്ചു . ഞങ്ങൾ ആദ്യം ഒരു ഓട്ടോ വിളിച്ചു കുട്ടിയുമായി അടുത്തുള്ള ഒരു ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു . ഡോക്ടർനെ കണ്ടു കാര്യങ്ങൾ സിസ്റ്റർ പറഞ്ഞു .വേറെ പ്രശനങ്ങൾ ഒന്നും ഇല്ലാത്തതുകൊണ്ടു അവിടെ നിന്ന് ഞങ്ങൾ ഇറങ്ങി മൈസൂർ ബസ്റ്റാന്റിൽ ചെന്ന് ഒരു ബസ്സിൽ ബോർഡറിലേക്കു തിരിച്ചു .

അപ്പോൾ വൈകുന്നേരം 5 മണിയോട് അടുത്തായിട്ടുണ്ടാവും . മൂന്നു പേർക്കിരിക്കാവുന്ന സീറ്റിൽ പെൺകുട്ടി വിൻഡോ സൈഡിലും നടുക്ക് ട്രീസ സിസ്റ്ററും ഇരുന്നു യാത്ര തുടങ്ങി. കൂടെ കൂടെ ഞങ്ങളുടെ ടൂർ ടീമിന്റെ കാളുകൾ വരുന്നതിനു സിസ്റ്റർ മറുപടി പറഞ്ഞുകൊണ്ടിരുന്നു .കുട്ടിയുടെ അച്ഛനും അമ്മയും കൂടി, അവരും അവിടെനിന്നു പുറപ്പെട്ടിരുന്നു.

അങ്ങനെ ഏകദേശം 9 മണിയോടുകൂടി ഞങ്ങൾ ബോർഡറിൽ എത്തി അവരാദ്യം എത്തിയതുകൊണ്ടു ഞങ്ങളെ കാത്തു അവർ അവിടെ ഉണ്ടായിരുന്നു . അങ്ങനെ ആ കുട്ടിയെ അവളുടെ പേരന്റിനെ ഏല്പിച്ചു കഴിഞ്ഞപ്പോഴാണ് ഞങ്ങൾ എങ്ങനെ തിരിച്ചു പോകും എന്നതിനെ കുറിച്ച് ആലോചിക്കുന്നത് തന്നെ .

അവളുടെ അച്ഛൻ ഒരു സൊല്യൂഷൻ പറഞ്ഞു, അവരുടെ ഒപ്പം മാനന്തവാടിവരെ ചെല്ലുക എന്നിട്ടു അവിടെ നിന്ന് ഭക്ഷണം കഴിച്ചു മാനന്തവാടി ബസ്റ്റാന്റിൽ നിന്ന് മൈസൂറിന് പോകുന്ന ബസ്സ് പിടിക്കാമെന്നു . എന്ത് ചെയ്യുമെന്ന് ഭാവത്തിൽ ട്രീസ സിസ്റ്റർ എന്റെ മുഖത്തേക്ക് നോക്കി.

അങ്ങേരു പറഞ്ഞപോലെ ചെയ്യുന്നതാവും നല്ലതെന്നു ഞാൻ പറഞ്ഞു അല്ലേൽ ഈ രാത്രി ,വിജനമായ ഈ സ്ഥലത് നമ്മൾ ബസും കാത്തു എത്രനേരമെന്നു വച്ച് നിക്കും ,അവിടണേൽ ബസ് സ്റ്റാൻഡ് അല്ലെ ഞാൻ സിസ്റ്ററിനോട് കാര്യം വിശദീകരിച്ചു. സിസ്റ്റർ മൈസൂരുള്ള അമ്മയെ വിളിച്ചു കാര്യം പറഞ്ഞു .

ഇനി മാനന്തവാടിയിൽ നിന്ന് ബസ് കിട്ടി പുലർച്ചെയാണ് മൈസൂര് എത്തുന്നതെങ്കിൽ ടൂറിൽ ജോയിൻ ചെയ്തോളാമെന്നും എങ്ങാനും ലേറ്റ് ആവുകാണൽ അവരോടു ബാംഗ്ളൂരിലേക്ക് പുറപ്പെട്ടോളാനും പറഞ്ഞു .

പിറ്റേന്ന് സ്റ്റേ മൈസൂർ ഹോട്ടലിൽ ആയതിനാൽ .അവര് ബാംഗ്‌ളൂർ പോയി വരുന്നത് വരെ ഞങ്ങൾ ഹോട്ടലിൽ വെയിറ്റ് ചെയ്തോളാം എന്ന ധാരണയും സിസ്റ്റർ പറഞ്ഞുറപ്പിച്ചു.

അങ്ങനെ ഞങ്ങളെ അവർ മാനന്തവാടി ബസ്റ്റാന്റിൽ ഇറക്കി .അവിടെയുള്ള ഒരു തട്ടുകടയിൽ നിന്നെ ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ചു ബസ്റ്റാന്റിൽ വന്നു ഇരുപ്പു തുടങ്ങി . ഇടക്ക് വരുന്ന മൈസൂർ വണ്ടിയിലൊന്നും സീറ്റൊഴുവില്ല .ഞങ്ങൾ ബസ്റ്റാന്റിലെ ചെയറിൽ ഓരോ വിശേങ്ങളും പറഞ്ഞു ഇരിപ്പു തുടർന്ന് .

ഏകദേശം 12 മണിയൊക്കെ കഴിഞ്ഞിട്ടുണ്ടാകും. അവിടുന്ന് മൈസൂരിലേക്ക് ബസില്ല ബസ്സുള്ളതു പുലർച്ചെ നാലുമണിക്കാണെന്നു എൻക്വയറിയിൽ നിന്ന് മനസിലാക്കി . ഡിസംബർ മാസത്തിലെ തണുപ്പുള്ള സമയമാണെന്ന് ഓർക്കണം . സിസ്റ്ററിന്റെ തോളത്തു ഒരു കമ്പിളി ഉണ്ടായിരുന്നു. സിസ്റ്റർ അത് പുതച്ചിട്ടുണ്ട് .

Updated: May 8, 2026 — 11:56 pm

Leave a Reply

Your email address will not be published. Required fields are marked *