ഞാൻ നേരെ എന്റെ റൂമിലേക്ക്. നാളെ മുതൽ വീണ്ടും ജിം, വീടുമൊത്തം ഞാൻ ക്ലീൻ ചെയ്തു. Life മുന്നോട്ട് പോണം, പാറു വരും എന്ന പ്രതീക്ഷ ഉണ്ട്……
3rd PHASE OF ROHAN’S LIFE രോഹന്റെ ജീവിതത്തിന്റെ മൂന്നാം ഘട്ടം, പാറുവിന് മൂപ് ഒന്നാം ഘട്ടം, പാറു 2, പാറുവിന് ശേഷം മൂന്നാം ഘട്ടം.
9മാസങ്ങൾ കടന്നുപോയി, ഓരോ ദിവസവും ഓരോ വർഷംപോലെ തോന്നുന്ന ദിനരാത്രങ്ങൾ. പാറുവിനെ മറക്കാതെ തന്നെ ഞാൻ എന്റെ ജീവിതം നീക്കാൻ ഞാൻ തുടങ്ങി, പഴയപോലെ ആവാൻ തുടങ്ങി.
അഞ്ജുവിന് പകരം മറ്റൊരാളെ കണ്ടെത്താൻ ഞങ്ങൾ നല്ലപോലെ കഷ്ടപ്പെട്ടു, ഒടുവിൽ ഒരുത്തിയെ ഞങ്ങൾ കണ്ടെത്തി……ജ്യോത്സ്ന ഗുപ്ത എന്നെ ജോ. ഇന്നാണ് കക്ഷിടെ ആദ്യ ദിവസം….ഞാൻ കണ്ടിട്ടില്ല ഇതുവരെ ഞാൻ ഒറ്റയ്ക്ക് ഒരു 10, 30 ഇന്റർവ്യു എടുത്തു ആരും അങ്ങോട്ട് ശെരിയായില്ല, സത്യത്തിൽ 5 റൗണ്ട് ഉള്ള ഇന്റർവ്യു 4 റൗണ്ട് ആദ്യമായി കിടന്നത് ജോ മാത്രം ആണ്.
മുടിഞ്ഞ സാലറി കൊടുക്കുന്നത്കൊണ്ട് ഇന്റർവ്യൂ എല്ലാം നല്ല ടഫ് ആണ്. ജോ ചില്ലറക്കാരി ഒന്നുമല്ല XLRI ജംഷദ്പുരിൽ നിന്നും ഒക്കെ പാസ്സായ ആളാണ്. ഏതാണ്ട് 2.5 ലക്ഷം ആണ് സാലറി. എന്റെ നേരെ താഴെ വരും കക്ഷി. ഇതിനോടകം എന്റെ സാലറി ഒരു മാസം 5ലക്ഷം ആയി.
ഇനി കാര്യത്തിലേക്ക് കടക്കാം. ഓപ്പോ ഇനി എന്റെ ഫസ് 3 ജ്യോത്സ്ന എന്ന ജോ…….
