അവൾ ചിരിച്ചു കൊണ്ട് പുറത്തേക്കു ഇറങ്ങി, കുറച്ചു നേരത്തിനു ശേഷം ഞാനും ഓഫീസ് പൂട്ടി പുറത്തേക്കു ഇറങ്ങി. കൈയിൽ ആണെങ്കിൽ ഇന്നത്തെ ഇന്റർവ്യൂ ചെയിത എല്ലാവരുടെയും ഡീറ്റെയിൽസ് അടങ്ങിയ ഫയൽ ഉണ്ടായിരുന്നു, അതും കൊണ്ട് തറവാട്ടിൽ എത്തി. അപ്പോ ഉമ്മറത്ത് സ്വപ്‍ന മാമിയും സന്ധ്യ മാമിയുടെയും ചെരുപ്പ് അല്ലാതെ വേറെ ഒരു ചെരുപ്പ് കൂടി. പെണ്ണിന്റെ ചെരുപ്പ് ആണെന് എന്നിക് മനസിലായി, അകത്തേക്ക് കേറിയപ്പോ രണ്ടു മാമി മാരും സംസാരിക്കുന്ന ശബ്ദം എന്റെ ചെവിയിലേക്ക് പറന്ന് എത്തി,
സ്വപ്ന: നീ കഴിഞ്ഞ ലീവിന് വന്നപ്പോ കണ്ടതല്ലേ അവനെ, ഇപ്പൊ നല്ല ബോഡി ഒക്കെ ആയി, നല്ല ഒരു ചെറുക്കൻ ആണ് അവൻ.
സന്ധ്യ: അതെ, ഒന്നുമില്ലെകിലും നിന്റെ മുറ ചെക്കൻ അല്ലെടി അവൻ, പിന്നെ എന്തിനാണ് ഇത്രയ്കും പേടി കാണിക്കണേ അവനോടു സംസാരിക്കാൻ.
അപ്പൊയെ എന്നിക് ആള് ആരാണ് എന്ന് മനസ്സിലായി, സന്ധ്യ മാമിടെ മകൾ അതായത് എന്റെ മുറപ്പെണ്ണ് നീതു. ഞാൻ പെട്ടന്ന് തന്നെ അകത്തേക്ക് കയറി, അവൾ എന്നെ കണ്ടതും ഒന്ന് ഞെട്ടി ഞാൻ അത് കണ്ട് ഒന്ന് അവളെ നോക്കി ചരിച്ചു.
ഞാൻ: ഇതാര്, നീതുവോ
നീതു: (കുറച്ചു നേരത്തിനു ശേഷം) അതെ, കണ്ടിട്ട് എന്താ ഞാൻ ആണെന് മനസ്സിലായില്ലേ.
ഞാൻ: ഇല്ല, നീ ആള് ആകെ മാറി, ഓണം ലീവിന് വന്നതായിരിക്കും അല്ലെ.
നീതു: ആണെങ്കിൽ?
ഞാൻ: എന്നിക് ഒന്നും ഇല്ലേ.
സന്ധ്യ മാമി : നീ ചോറ് കഴിച്ചിട്ട് ആണോ വന്നേക്കുന്നെ.
ഞാൻ: ഷമീർ കാന്റെ ഹോട്ടൽ കയറി നല്ല ബിരിയാണി കഴിച്ചു, ഇന്റർവ്യൂ കഴിഞ്ഞപ്പോയെക്കും സമയം ഒരുപാട് ആയിന്, വിശക്കാനും തുടങ്ങിയിരുന്നു.
സന്ധ്യ: ആണോ, ഇന്റർവ്യൂ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു.
ഞാൻ: കൊള്ളാം ഞാൻ വിചാരിച്ച പോലെ ഉള്ള ആളുകളെ തന്നെ കിട്ടി.
സ്വപ്ന: ഫയൽ ഇൽ അവരുടെ ഡീറ്റെയിൽസ് ആണോ.
ഞാൻ: അതെ, ഞാൻ ഒന്ന് പോയി ഉറങ്ങട്ടെ നല്ല ഷീണം ഉണ്ട്, അല്ലേടി നീതു നീ ഫുഡ് കഴിച്ചോ.
സ്വപ്ന: നോക്കെടി സന്ധ്യ അവന് ചോദിച്ചത് നമ്മളോട് ഒന്നും ചോദിച്ചില്ലലോ ഫുഡ് കഴിച്ചോ എന്നൊന്നും.
സന്ധ്യ: (ഒന്ന് ചരിച്ചിട്ടു പറഞ്ഞു)അതെ അതെ.
നീതു: ഞാൻ ഇപ്പൊ ജയിച്ചില്ലെങ്കിൽ ചേട്ടന് ഒന്നും ഇല്ലലോ, ഞാൻ കഴിഞ്ഞ ലീവിന് പോയതിനു ശേഷം എന്നെ ഒന്ന് മെസ്സേജ് കോൾ പോലും ചെയ്‌തില്ലലോ.
ഞാൻ: നിന്നെ വെറുതെ മെസ്സേജ് കോൾ ഒന്നും അയച്ച് വെറുപ്പിക്കണ്ട വിചാരിച്ചു, ഞാൻ വിളിച്ചില്ലേലും നിനക്ക് വിളിക്കായിരുന്നു അല്ലെങ്കിൽ മെസ്സേജ് അയക്കായിരുന്നു.
നീതു: എന്നെ ദിവസവും മെസ്സേജ് അയച്ചും കോൾ ചെയിതു വിവരം അറിയുന്നവർക്ക് മാത്രേ അങ്ങോട്ടും ഞാൻ മെസ്സേജ് ഒക്കെ അയക്കേണ്ടതുള്ളു.
ഞാൻ: ഓക്കേ, ഞാൻ പോയി ഉറങ്ങട്ടെ നിന്നോട് പിന്നെ സംസാരിക്കാം.
നീതു: ആയിക്കോട്ടെ, ഉറങ്ങുകയോ, കുളിക്കുകയോ എന്തോ ചെയ്യ്, എന്നോട് എന്തിനാണ് പറയണേ.
നീതു നല്ല കട്ട കലിപ്പില് ആണ് മനസ്സിലാക്കിയ ഞാൻ കൂടുതൽ ഒന്നും പറയാതെ റൂമിൽ കയറി, ഫയൽ ടേബിൾ വെച്ച്, ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്ത്, ഉറക്കത്തിലേക്കു കടന്നു.
വൈകിട്ട് 5:30 ആയപ്പോ ആണ് ഉറക്കം ഉണ്ണർനത്, പിന്നെ മുഖം ഒക്കെ കഴുകി ഫയൽ എടുത്ത് എല്ലാവരുടെയും ഡീറ്റെയിൽസ് നോക്കി, അതിൽ നിന്നു 5 പേരെ സെലക്ട് ചെയിതു.
1.ഷോണിമ( 30 വയസ്)
2.ലക്ഷ്മി( 28 വയസ്)
3. സമീറ (32 വയസ്)
4. ജീജ ( 31 വയസ്)
5.ഹർഷ ( 30 വയസ്)
ഇത്രെയും പേരെ സെലക്ട് ചെയിതു.
പെട്ടന്ന് വാതിൽ തുറന്നു, ഞാൻ ആരാണ് നോക്കിയപ്പോ, നീതു എന്നിക് ചായ കൊണ്ട് വരുന്നു, അവൾ എന്റെ അടുത്ത് വന്ന് എന്നോട് ചായ വാങ്ങാൻ പറഞ്ഞെങ്കിലും ഞാൻ വാങ്ങിയില്ല, അവൾ അത് ടേബിൾ ലേക്ക് വച്ചു.
നീതു : ഫയൽ നോക്കി പറ്റിയ പെണ്ണ് വലതും കല്യാണം കഴിക്കാന് ഇണ്ടോ നോകാണോ.
ഞാൻ : ആണെങ്കിൽ, നിനക്ക് എന്താ (ഞാൻ വെറുതെ തമാശക്ക് പറഞ്ഞു )
