എന്തായാലും നമ്മക് ഇതിൽ റോൾ ഇല്ല. എല്ലാം കണ്ട് നിക്കാം. പിന്നെ തിരക്കുകൾ കാരണം അമ്മക്കും എന്നെ നേരെ ചൊവ്വേ കാണാൻ ഉള്ള അവസരം ഉണ്ടായില്ല. പക്ഷെ പൊന്നു വിന്റെ (അനിയത്തി) കണ്ണുകൾ എന്നിൽ ഇടക്കിടക്ക് പതിഞ്ഞുകൊണ്ടിരുന്നു. “ഇനി പെണ്ണിനും എന്നോട് വല്ലോ വികാരവും തോന്നിയോ. വഴിയേ കണ്ട് പിടിക്കാം”. അങ്ങനെ ഞായറാഴ്ച്ച വന്നെത്തി അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളും എല്ലാവരും എത്തി. കൂടാതെ അച്ഛന്റെ അടുത്ത കൂട്ടുകാരൻ സുരേഷും കുടുംബവും ഉണ്ടാരുന്നു. അതായത് എന്നെ നാണം കെടുത്തിയ മാളവികയുടെ കുടുംബം.
ഹാളിൽ നിന്ന എന്നെ ഒരു പുച്ഛത്തോട് നോക്കിയിട്ട് ആണ് അവളും അവളുടെ കുടുംബവും അകത്തേക്ക് കയറിയത് തന്നെ..ഇനി എന്നെ കണ്ട് ഇവർക് സൂക്കേട് കൂടണ്ട എന്ന് കരുതി ഞാൻ എന്റെ മുറിയിലേക്ക് പോകാൻ തിരിഞ്ഞപ്പോൾ ആണ് പുറകിൽ നിന്ന് ഒരു വിളി
” ടാ…. ഈ പൂജയിൽ കുടുംബത്തിൽ ഉള്ള എല്ലാവരും പങ്കെടുക്കണം എന്നാണ് ജോത്സ്യൻ പറഞ്ഞിരിക്കുന്നത്.അതുകൊണ്ട് നിയും ഇവിടെ കാണണം” എന്റെ തന്ത ആയിരുന്നു ആ അഞ്ജ്യാപിച്ചത്..
ഞാൻ നിന്ന് എന്നിട്ട് തിരിഞ്ഞു നോക്കി.അന്നേരം ആണ് അങ്ങേരുടെ അനിയൻ തെണ്ടി ചന്ദ്രശേഖരൻ കോപ്പന്റെ അടുത്ത ഡയലോഗ്
“ഇവനോട് ഒകെ
എന്തിനാ ചേട്ടായി പറയാൻ പോകുന്നത്. കുടുംബം മുടിക്കാൻ ഉണ്ടായവൻ”
അത് എനിക് അങ്ങ് ഇഷ്ടപെട്ടില്ല.
“എന്നോട് പറയാൻ നീ ആരാടാ.” ഞാൻ അവന്റെ നേരെ കൈ ചൂണ്ടി ചോദിച്ചു”പെട്ടന്ന് ഉള്ള മറുപടിയിൽ പുള്ളി അണ്ണാക്കിൽ പിരി വെട്ടിയ അവസ്ഥയിൽ ആയി…
“നീ ആരോടാടാ ചൂടാകുന്നെ”
ഇതേത് കോപ്പൻ ആണ് എന്ന് ഓർത്തു ഞാൻ നോക്കിയപ്പോൾ എന്റെ ചേട്ടൻ തെണ്ടി ആണ്
ഇരുന്ന ഇരുപ്പിൽ ചാടി എണിറ്റ് വേണമെങ്കിൽ എനിക്കിട്ട് ഒന്ന് കൊടുക്കാം എന്നുള്ള ഭാവത്തിൽ ആണ് കഷിയുടെ നിൽപ്. കൂട്ടത്തിൽ ഇവരുടെ മുൻപിൽ ആൾ ആകുകയും ചെയ്യാം.ഞാൻ അവന് നേരെ കൈ ചൂണ്ടി
“ഡാ കോപ്പേ കൂടുതൽ ഇങ്ങോട്ട് ഉണ്ടാക്കാൻ വരല്ലേ. നിന്റെ തിന്ന് കൊഴുത്ത ഈ തടി ഞാൻ തൂകി ഭിത്തിയിൽ അടിക്കും.”. ഡയലോഗ് അടിച്ചതും അവനും ഒന്നും പതറി പിന്നെ അത്രയും പേരുടെ മുൻപിൽ നാണം കെടാതെ ഇരിക്കാൻ അവൻ എന്റെ അടുത്തോട്ട് വരാൻ ഒരുങ്ങി.അപ്പോളേക്കും അമ്മ ഇടക്ക് കയറി. കാരണം എന്റെ ആ സമയത്തെ ഭാവം കണ്ട് ചിലപ്പോ അവനെ ഞാൻ തൂകി അടിക്കും എന്ന് അമ്മക്ക് മനസിലായി.അതുകൊണ്ട് തന്നെ പുള്ളിക്കാരി ഇടക്ക് കയറി എന്നോട് റൂമിലേക്ക് പോകാൻ പറഞ്ഞു.
” എന്തായാലും വ്യാഴാഴ്ച്ച ഞാൻ കാരണം പൂജ മൊടങ്ങില്ല”റൂമിലേക്ക് കയറുന്നതിന് മുൻപ് ഇതുകൂടെ പറഞ്ഞിട്ട് ആണ് ഞാൻ പോയത്…. അവിടെ ഇരുന്ന എല്ലാത്തിന്റെയും മുഖം പിരി വെട്ടി ഇരിപ്പുണ്ടായിരുന്നു. പക്ഷെ പൊന്നുവിന്റെ മുഖത്ത് മാത്രം ഒരു അശ്ചര്യം..
ഞാൻ അങ്ങനെ റൂമിന് അകത്ത് കയറി. കമ്പ്യൂട്ടറിൽ എഡിറ്റിങ്ങിനായി ഇരുന്നു… പിന്നെ പതിയെ ഹാളിൽ നിന്ന് ചിരിയും കളിയും കെട്ട് തുടങ്ങി. അപ്പോൾ ആണ് എന്റെ തന്തയുടെ ഒരു ചോദ്യം ഞാൻ കേട്ടത്.
“ടാ സുരേഷേ നിന്റെ മകളെ എന്റെ എന്റെ മകൻ അപ്പുവിന് വേണ്ടി ആലോചിച്ചാൽ കൊള്ളാം എന്ന് ഞങ്ങൾക്ക് ഒരു പ്ലാൻ ഉണ്ട്. എന്താ നിന്റെ അഭിപ്രായം”
“ഇതിൽ പരം എന്ത് സന്തോഷം അടാ എനിക് വേണ്ടത്. എന്റെ മകളെ നിന്റെ വീട്ടിലോട്ട് ഏൽപ്പിക്കുകന്നതിൽ പരം എനിക് എന്ത് വേണം”.. ഇത് കേട്ടപ്പോ ആദ്യം ഒന്ന് എന്റെ നെഞ്ച് പിടെഞ്ഞെങ്കിലും. എന്നെ അപമാനിചവളെ ഓർത്തു ഞാൻ എന്തിന് സങ്കട പെടണം… എന്നെ ഉറച്ച തീരുമാനം എടുത്തു കാരണം ഈ കണക്ക് ആണെങ്കിൽ അതികം താമസിയാതെ അവളെ എനിക് സ്ഥിരം കാണേണ്ടത് ആയി വരും. അതുകൊണ്ട് ഇപ്പളെ ഒരു മാറ്റം നല്ലത് ആണ് …അങ്ങനെ രാത്രി എല്ലാവരും പോയി കഴിഞ്ഞ് അമ്മ എന്റെ റൂമിലേക്ക് വന്നു. കല്യാണം ഉറപ്പിച്ച കാര്യം ഒകെ പറഞ്ഞു. ഞാൻ അത് കെട്ടെന്ന് അമ്മയോട് പറഞ്ഞു.എല്ലാവരും എന്നോട് അങ്ങനെ പറഞ്ഞത് അമ്മക്ക് സങ്കടം ആയിരുന്നു…
പക്ഷെ അപ്പോളേക്കും തന്തയുടെ വിളി എത്തി. സുഭദ്രേ നീ എവിടെ ആണെന്ന് ചോദിച്ചു കൊണ്ട്. പിന്നെ അതികം വൈകാതെ അമ്മ പോയി. കാര്യം എല്ലാവരുടേം മുൻപിൽ ഞാൻ മാസ്സ് ഡയലോഗ് അടിച്ചെങ്കിലും ഇപ്പോളും എല്ലാവർക്കും എന്നെ വെറുപ്പ് ആണ് എന്നുള്ളത് എന്നെ കുറചെന്നുമല്ല സങ്കട പെടുത്തിയത്.. അങ്ങനെ അതും ആലോചിച്ച ഞാൻ ഉറങ്ങി. തന്ത വീട്ടിൽ ഉള്ള കൊണ്ടും പണിക്കാർ ഉള്ള കൊണ്ടും അമ്മയെ പിറ്റേ ദിവസവും അടുത്ത് കിട്ടിയില്ല.അങ്ങനെ വൈകുന്നേരം ഞാൻ ഒരു ചായ കുടിക്കാനായി
