കാർത്തികേയം – 3
[ Oruthan ]
[ Previous Part ] [ www.kambi.pw ]
“മത്തങ്ങാ കണക്ക് രണ്ട് കണ്ണും വെച്ചോണ്ട് നടക്കുന്നുണ്ടല്ലോ! അതോണ്ട് വല്ല ഉപകാരോം ഉണ്ടോ? വന്നിരിക്കുന്നു അവൻ എന്റെ കൊച്ചിനേം തട്ടിമറിച്ചിട്ടോണ്ട്…ഇവൾക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിലോ!”
ബാത്റൂമിൽ നിന്നും ഇറങ്ങേണ്ട താമസം മാതാശ്രീ ഈവെനിംഗ് ബ്രോഡ്കാസറ്റ് തുടങ്ങിയിരുന്നു.
ഹാളിൽ ഗൗരിയേച്ചിയെ തിരിച്ചും മറിച്ചും നിർത്തി പരതി നോക്കുന്നതിനിടക്കായിരുന്നു ഇന്നത്തെ പെർഫോമൻസ്.ഗൗരിയേച്ചി ഇടക്കെന്തോ പറയുന്നുണ്ടേലും ആര് കേൾക്കാൻ…
എന്നാലും ഞാനൊന്ന് മുള്ളിയെച്ചും വന്നപ്പോളേക്കും ഇവിടിതെന്നാ ഉണ്ടായേ?
അധികം ആലോചിക്കേണ്ടി വന്നില്ല, അമ്മയുടെ അടുക്കെ തന്നെ നിന്ന് വേദം ഓതുന്ന കാവ്യയെ കണ്ടപ്പോ പണി അവിടുന്നാണെന്ന് ഏതാണ്ട് ഉറപ്പായി.അല്ലെങ്കിലും ചോക്ലേറ്റിൽ തൊട്ടു കളിച്ചാൽ ഞാനെന്നല്ല ഏത് കൊലകൊമ്പനായാലും മൂപ്പത്തി പണി തന്നിരിക്കും.നടന്നതും നടക്കാത്തതും, കയ്യിൽ നിന്ന് ഇട്ടതും എല്ലാം കൂട്ടിക്കുഴച്ച് എന്റെ പെടലയ്ക്ക് വെച്ചു തന്നിട്ടുണ്ടെന്ന് തോന്നുന്നു.
“ഹോ ആ ചോക്ലേറ്റ് എങ്ങാനും നിലത്തു പോയിരുന്നേൽ എന്റെ കാര്യം തീരുമാനം ആയേനെ.”
മനസ്സിൽ പറഞ്ഞോണ്ട് നൈസ് ആയിട്ട് മേലോട്ട് വലിയാൻ ഒരു പാഴ്ശ്രമം നടത്തി.
“നിക്കെടാ അവിടെ..!!”
ശുഭം.
ഇറങ്ങി ഓടാൻ മനസ്സ് വെമ്പിയെങ്കിലും അത്താഴപ്പട്ടിണി കെടക്കേണ്ടി വരുമെന്നോർത്തപ്പോൾ വേണ്ടെന്ന് വെച്ചു.
വരാനുള്ളതെല്ലാം വിധിക്ക് വിട്ടുകൊടുത്തിട്ട് ഞാൻ മെല്ലെ തിരിഞ്ഞു. പച്ചക്ക് വിഴുങ്ങാനെന്നവണ്ണം കലിതുള്ളി നിൽപ്പുണ്ട് അമ്മ.അരികിൽ തന്നെ നിസ്സഹായമായ നോട്ടം എനിക്കെറിഞ്ഞുകൊണ്ട് നിക്കുന്ന ഗൗരിയേച്ചി.അമ്മയുടെ പിറകിൽ നിന്ന്, “ഇപ്പൊ കിട്ടും…” എന്ന മട്ടിൽ കള്ളച്ചിരിയുമായി എത്തിനോക്കുന്ന കാവ്യയുടെ കുഞ്ഞിത്തലയും കാണാം.
ഇവിടിപ്പോ എന്താ നടക്കുന്നെ എന്ന് കൃത്യമായി അറിയാവുന്നതിനാലും,ഇതിവിടത്തെ സ്ഥിരം കലാപരിപാടി ആയതിനാലും വലിയ ഭാവവ്യത്യാസം ഒന്നും കൂടാതെ രമ്യ ആന്റിയും അവിടെ സോഫയിൽ ഇരിപ്പുണ്ട്.
“ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല കിട്ടാൻ ഉള്ളതൊക്കെ മിണ്ടാതെ നിന്ന് മേടിക്കുക തന്നെ.”
യുദ്ധം കീഴടങ്ങിയ ഒരു പോരാളിയുടെ ഗാംഭീര്യത്തോടെ അടിയറവ് പറയാൻ നിന്ന എന്റെ രക്ഷക്കെത്തിയ രണ്ടു കാവൽ മാലാഖമാരെപ്പോലെ അച്ഛനും രാജീവ് അങ്കിളും കയറി വന്നു.
തല്ക്കാലം തടികേടായില്ല…
പിന്നെ അത്താഴവും കഴിഞ്ഞ് കാവ്യക്കിട്ട് ഒരു ചെറിയ പണിയും കൊടുത്തിട്ട് നേരെ മേലോട്ട് വിട്ടു.പോണ വഴിക്കാണ് എന്തോ ഭാഗ്യത്തിന് മാത്സ് നോട്ട് എഴുതി തീർക്കാൻ ഉള്ള കാര്യം ഓർമ വന്നത്. സാധാരണ രാവിലെ ക്ലാസ്സിൽ ചെന്നുകഴിഞ്ഞാണ് ഇതൊക്കെ ഓർമ വരാറുള്ളൂ, ഇതിപ്പോ എന്താണോ എന്തോ…
എന്തായാലും ഇനി നാളേക്കൂടെ ലത മിസ്സിന്റെ ആട്ടു മേടിക്കാൻ വയ്യ. വെറുതെ എന്തിനാ പുള്ളിക്കാരിക്ക് ഒരു ഹാട്രിക് കൊടുക്കുന്നെ..?
നേരെ ചെന്ന് ഗൗരിയേച്ചിടെ വാതിലിൽ മുട്ടി. ആദ്യം കുറെ മസ്സിലുപിടിച്ചെങ്കിലും ചേച്ചിയെ സോപ്പിട്ട് നോട്ട് എഴുതിക്കാൻ കൊടുത്തു.
റൂമിൽ ചെന്ന് ഫോൺ നോക്കിയപ്പോൾ അമലും വിഷ്ണുവും മാറിമാറി മിസ്സ്ഡ് കാൾ അടിച്ചിട്ടുണ്ട്.വിളിച്ചതെന്തിനാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ തിരിച്ചു വിളിക്കാനൊന്നും നിന്നില്ല,നേരെ bgmi കേറി.ഇടക്ക് ഒക്കെ അവന്മാരുടെ കൂടെ രണ്ടു മാച്ച് കളി ഉള്ളതാണ്.വിഷ്ണു അത്യാവശ്യം
അടിപൊളി പ്ലയെർ ആണ് അവൻ ഉള്ളതുകൊണ്ട് രണ്ടു വട്ടം ടോപ് ടെൻ കയറി.അമൽ മച്ചാന്റെ കളിമികവ് കാരണം ആ രണ്ടു കളിയും മൂഞ്ചി.ഞാനും വിഷ്ണുവും കൂടെ ആട്ടിയുറക്കുന്നേനു മുന്നേ അളിയൻ ചാർജ് തീർന്നെന്നും പറഞ്ഞ് ഇറങ്ങി.പിന്നെ ഞങ്ങളും ഇന്നത്തേക്കുള്ള കർട്ടനിടാമെന്ന തീരുമാനത്തിലെത്തി.
അങ്ങനെ ഗെയിം നിർത്തി ഫോൺ സൈഡിലേക്കിട്ടപ്പോഴേക്കും ഒന്നൊന്നര മണിക്കൂർ കഴിഞ്ഞിരുന്നു.
