പാലപ്പൂവ് – 1 18

പാലപ്പൂവ് – 1

Palappoovu | Author : Ayyappan Nair

[ Previous Part ] [ www.kambi.pw ]


“നിന്റെ തലവട്ടം കണ്ടപ്പോൾ തന്നെ ശനി ദശ തുടങ്ങിയതാണ്. പിന്നെയും അവൻ ഓരോന്ന് ഒപ്പിച്ചുകൊണ്ടവരും. ഒരു കപ്പട ഡിഗ്രി മാത്രം ഉള്ള നിനക്കു എങ്ങനെ തോന്നിയട അവളെപ്പോലെ ഒരു ഡോക്ടർ പെങ്കൊച്ചിനോട് ചെന്ന് ഇഷ്ടമാണെന്ന് പറയാൻ”

“അതെങ്ങനെയാ ജനിച്ച അന്ന് തന്നെ എന്റെ അനിയന്റെ ജീവൻ എടുത്താണ് ഭൂമിയിലോട്ട് അവതരിച്ചത് തന്നെ.പിന്നെ ഇവനിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ ആണ് “. ആദ്യം ഡയലോഗ് അടിച്ചത് എന്റെ തന്തയും രണ്ടാമത് പറഞ്ഞത് എന്റെ തള്ളയും ആണ് . ഇപ്പോ നിങ്ങൾക്ക് കാര്യങ്ങളുടെ ഒരു കിടപ്പ്

മനസിലായിക്കാണുമല്ലോ.ഞാൻ അതുൽ 23 വയസ് പാലക്കൽ തറവാട്ടിലെ രാജശേഖരന്റെയും (55വയസ്). സുഭദ്രയുടെയും (47 വയസ്) മൂന്ന് മക്കളിൽ രണ്ടാമത്തേത്.ഇവരുടെ ആദ്യത്തെ മകൻ അതായത് എന്റെ ചേട്ടൻ അക്ഷയ് 27 ഇപ്പോ എങ്ങനീറിങ് കഴിഞ്ഞ് അച്ഛനൊപ്പം ബിസ്സിനെസ് നോക്കി നടത്തുന്നു. അത് പറയാൻ മറന്നു എന്റെ തന്ത ഒരു ബിസ്സിനെസ്സ്കാരൻ ആണ് പെട്രോൾപമ്പും തുണികടയും കൺസ്ട്രക്ഷൻ വർക്കും ക്വാറിയും എല്ലാം ആയി വലിയ സാമ്രാജ്യം തന്നെ ഉണ്ട്.

ഇതൊന്നും പുള്ളി ഉണ്ടാക്കിയത് അല്ല കുടുംബ പരമായി കിട്ടിയത് ആണ്. പിന്നെ എന്റെ അമ്മക്ക് വേറെ ജോലി ഒന്നും ഇല്ല വീട്ട് ഭരണവും ജോലിക്കാരെ ഭരിക്കലും.കാണാൻ നല്ല വെളുത്ത് സുന്ദരി ആണ് പക്ഷെ എന്നോട് മാത്രം വെറുപ്പ് . കാര്യം പുള്ളിക്കാരിയുടെ അനിയൻ ഒരു അലമ്പൻ ഉണ്ടാരുന്നു.

ഞാൻ ജനിച്ച സമയത്ത് എന്നെ കാണാൻ അടിച്ചു കിണ്ടി ആയി ഹോസ്പിറ്റലിലേക് വന്നവൻ ആക്‌സിഡന്റിൽ മരിച്ചു.( ഇത് എങ്ങനെ എനിക് അറിയാം എന്നല്ലേ വഴിയേ പറയാം). മതിയല്ലോ എന്റെ സമയം മാറാൻ അതിന് കാരണാകരൻ ഞാൻ ആണെന്ന് ആണ് ഇവരുടെ പക്ഷം. ആ സമയം താന്നെ തന്തയെ ബിസിനെസ്സിൽ ആരോ പറ്റിച്ചു. അതും അവസാനം എന്റെ തലക്ക് വന്നു.

ഇതൊക്കെ മതിയല്ലോ എന്റെ ജീവിതം നായ നക്കാൻ. അങ്ങനെ ഞാൻ ഒരു വീട്ടിൽ ഒരു അധികപെറ്റ് ആയി. പക്ഷെ ഇവർക് എന്നെ ഇവിടെ നിന്നും ഇറക്കി വിടാൻ പറ്റില്ല. അതിനു കാരണം എന്റെ തന്തടെ അച്ഛനും അമ്മയും ആണ്. അതായത് എന്റെ അച്ഛചൻ രാഘവ മേനോനും അച്ഛമ്മ ജാനകിയും.

മകനും മരുമകളും രണ്ടാമത്തെ കുഞ്ഞിനെ നോക്കില്ല എന്ന് മനസിലായ അവരാണ് എന്നെ വളർത്തിയത്. മുത്തശനേ എതിർത്ത് പറയാൻ അവർക് കഴിയാത്തത് കൊണ്ട് അവർ മൗനം പാലിച്ചു നിന്നു.

ഭാവിയിൽ എനിക് സുഖമായി ജീവിക്കാൻ എന്റെ പേരിലോട് അച്ഛച്ചൻ കുറച്ചു സ്വത്തുക്കൾ എഴുതി വച്ചിട്ടുണ്ടായിരുന്നു. അതുപോലെ എനിക് ഇഷട്ടമുള്ള അത്രയും കാലം ഈ വീട്ടിൽ താമസിക്കൻ ഉള്ള അധികാരവും എഴുതി ചേർത്തിട്ടുണ്ടായിരുന്നു.

പിന്നെ ഇനി ഉള്ളത് എന്റെ താഴെ ഉള്ള അനിയത്തി ആണ് പേര് ആദിത്യ വീട്ടിൽ പൊന്നു എന്ന് വിളിക്കും ഇപ്പോ പ്ലസ്ടു കഴിഞ്ഞ് എംബിബിസ് നു ചേർന്നു ..ദൈവം സഹായിച് എന്റെ ചേട്ടനും അനിയത്തിക്കും എന്നെ കണ്ണെടുത്താൽ കണ്ടൂടാരുന്നു. അതുകൊണ്ട് തന്നെ വീട്ടിൽ ഞാൻ ഒറ്റക് ആരുന്നു.

ചേട്ടനെയും അനിയത്തിയെയും അച്ഛനും അമ്മക്കും ഭയങ്കര കാര്യമാരുന്നു. അവർ എന്ത് പറഞ്ഞാലും ഉടനെ മേടിച് നൽകുമായിരുന്നു. അവർക്ക് വില കൂടിയ തുണികൾ സ്വന്തം ഷോപ്പിൽ നിന്ന് തന്നെ കൊണ്ടവരുമ്പോൾ എനിക്. അവിടുത്തെ ഏറ്റവും വിലകുറഞ്ഞ തുണികൾ ആണ് നൽകിയിരുന്നത്.

ആദ്യമാദ ഇതെന്നേ ഭയങ്കരമായി വേദനിപ്പിച്ചെങ്കിലും. പതിയെ പതിയെ ഞാൻ യഥാർഥ്യവുമായി പൊരുത്തപ്പെട്ട് തുടങ്ങി.പിന്നെ ഇതൊന്നും ഞാൻ കാര്യമായി എടക്കതെ ആയി. പോരാത്തതിന് മറ്റ് രണ്ടു പേരെയും പോലെ പഠിക്കാൻ ഉള്ള കഴിവ് എനിക്കില്ലാരുന്നു.

ഞാൻ കഷ്ടി ഡിഗ്രി പാസ്സ് ആയി നിൽക്കുകയായിരുന്നു. ഒരു ട്രാവിലെർ വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ ആകുക എന്നുള്ളതാരുന്നു എന്റെ ലക്ഷ്യം അതിനായി എനിക്ക് ആകെ ഉള്ളത് ഒരു ക്യാമറ മാത്രം ആരുന്നു.

Updated: June 16, 2026 — 2:58 am

1 Comment

Add a Comment
  1. Next part please

Leave a Reply

Your email address will not be published. Required fields are marked *