പാലപ്പൂവ് – 1 18

എന്തായാലും എന്നെ തിരഞ്ഞ് ആരും വരില്ല. വന്നാ തന്നേ നി കൊന്നത് ആണെന്ന് അറിയുമ്പോൾ പിന്നെ ഇങ്ങോട്ട് ആരും വരില്ല.നിനക്ക് ഇവിടെ സ്വര്യ വിഹാരം നടത്താ . എതിരെ നൽകുന്നത് ഒരു യക്ഷി ആണെന്ന് പോലും ഓർക്കാതെ ഞാൻ കണ്ണ് രണ്ടും തുറന്ന് ദേഷ്യവും സങ്കടവും സഹിക്കാൻ മേലാതെ പൊട്ടി കരഞ്ഞു കൊണ്ട് ഉറക്കെ പറഞ്ഞു…

“എനിക് നിന്നെ കൊല്ലാൻ ആകില്ല. ഞാൻ നിന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞത് ആണ്. എന്ന് പറഞ്ഞ് യക്ഷി എന്റെ തോളത്ത് കൈ വച്ചു.ഞാൻ ഉടനെ തന്നേ യക്ഷിയെ കെട്ടിപ്പിടച്ചു കരഞ്ഞു കൊണ്ട് പറഞ്ഞ്.” എന്തിനാ ഇങ്ങനെ ഒരു ജന്മം ആർക്കുവേണ്ടിയ ഒരു സന്തോഷാവും ഇല്ലാത്ത ജീവിതം ആർക്കും വേണ്ടാത്ത ഒരു ജന്മം”.

ശേഷം ഓർമ വന്നപോലെ ഞാൻ യക്ഷിയെ വിട്ടു മാറി. തല ഉയർത്തി നോക്കി. പേടി പെടുത്തുന്ന രൂപത്തിന് പകരം ഞാൻ അവിടെ കണ്ടത് പത്തിരുപത് വയസ് മാത്രം തോന്നിക്കുന്ന ഒരു പെൺകുട്ടിയെ ആണ്. ഒരു പട്ടു പാവാടയും ബ്ലൗസും ആരുന്നു അവളുടെ വേഷം.

“ആരാ”

“ഹാ ഹാ ഹാ ….ഇത് ഞാൻ തന്നെ ആണ്. നിന്നെ ഒന്ന് പേടിപ്പിക്കാൻ വേണ്ടി ആണ് ആ രൂപത്തിൽ വന്നത്. പക്ഷെ നി എന്നെ സങ്കടപെടതി”.

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു. ആദ്യമായി ആകും പേടിപ്പിക്കാൻ വന്ന യക്ഷി സങ്കടം കെട്ട് മാറുന്നത്..

” ഞാൻ വിചാരിച്ചു യക്ഷി ഒകെ വെറും സങ്കല്പങ്ങൾ മാത്രം ആണെന്”.

“ഇങ്ങനെ മനുഷ്യർ സങ്കല്പങൽ എന്നു വിചാരിക്കുന്ന ശരിക്കും ഉള്ള എത്രയോ കര്യങൽ ഉണ്ട് . അത് അതുലിന് ഇപ്പോ ബോദ്യമയില്ലെ..

” ആം മനസിലായി…. അല്ല എന്റെ പേര് എങ്ങനെ അറിയാം..

“എനിക്ക് എല്ലാം അറിയാം . അതുൽ ഇപ്പോ അനുഭവിക്കുന്നത് ഒന്നും നിന്റെ പ്രശനം കൊണ്ട് അല്ല. നിന്റെ അമ്മയുടെ സഹോദരൻ മരിച്ചത് നിന്റെ ജന്മം കൊണ്ടല്ല. അവൻ മദ്യപിച്ചു ബൈക്ക് ഓടിച്ചത് കൊണ്ടാണ്. ഇനി നിനക്ക് അങ്ങോട്ട് നല്ല സമയം ആണ് എല്ലാവരും നിന്നെ അംഗീകരിക്കുന്ന കാലം വരും. നീ അതിന് വേണ്ടി ക്ഷേമയോടെ കത്തിരിക്കുക.. ഇത് കേട്ടപ്പോൾ തന്നെ ഞാൻ ഹാപ്പി ആയി.

” അല്ല യെക്ഷിയുടെ പേര് എന്താ. എങ്ങനെയാ മരിച്ചേ. എല്ലാ ദിവസവും രാത്രി ഇവിടെ ഉണ്ടാകുവോ. ഞാൻ വന്നാൽ എന്നോട് കൂട്ടുകൂടവൊ” അവൾ ചെറുതായി ഒന്ന് ചിരിച്ചു.

എന്നിട്ട് എന്റെ അടുത്തായി വന്നിരുന്നു. എന്നിട്ട് പറഞ്ഞു തുടങ്ങി
“എന്റെ പേര് യാമിനി. 200 കൊല്ലങ്ങൾക്ക് മുൻപ് അന്നത്തെ ഇവിടുത്തെ വലിയ തറവാട്ടിലെ ഒരു ജോലിക്കാരിയായിരുന്നു ഞാൻ. ആ തറവാട്ടിലെ തന്നേ കുറേ കാരണവന്മാർ എന്നെ പീഡിപ്പിക്കാൻ ശ്രെമിച്ചു.

അവരെ എതിർക്കുനതിനിടയിൽ ആരോ ഒരാൾ എന്റെ തലക് പുറകിൽ അടിച് എന്നെ കൊന്നു.. മൂന്ന് നാളുകൾക്ക് ശേഷം ഞാൻ യക്ഷിയായി പുനർജനിച്ചു. അവരെ വകവരുത്തി. പക്ഷെ അതുകൊണ്ട് ഞാൻ അടങിയില്ല. ഈ നാട്ടിലെ സാദാരണക്കാരായ മനുഷ്യരെ ഞാൻ കൊന്നോടുക്കുവാൻ തുടങ്ങി.

അങ്ങനെ നാട്ടുരാജാവ് അന്നത്തെ മഹാ മന്ത്രികൻ ആരുന്ന ചെമ്പങ്കോട്ടില്ലാതെ നാരായണൻ തന്ത്രികളെ കൊണ്ടു വന്ന് എന്നെ ബന്ധിച്ചു. ഈ പാലായിൽ തളച്ചു. ഞാൻ കരഞ്ഞു മാപ്പ് അപേക്ഷിച്ച കൊണ്ട് മാസത്തിൽ കറുത്ത വാവിന് ശേഷം ഉള്ള ഏഴ് ദിവസം എനിക് ഈ സ്ഥലത്ത് മാത്രം ആയി സ്വൈര്യ വിഹാരം നടത്താം.

ഇന്നാണ് കറുത്ത വാവ്. ഇനി ഏഴ് ദിവസം രാത്രികളിൽ ഞാൻ ഇവിടെ ഉണ്ടാകും.ഇനി ഞാൻ മനുഷ്യ രക്തം സേവിചാൽ തീ പിടിച്ചു വെന്തുരകി ആയിരം വർഷങ്ങൾ ജീവിക്കേണ്ടി വരും. അങ്ങനെ ആണ് എന്നെ ബന്ധിച്ചിരിക്കുന്നത്. അതുലിന് കറുത്ത വാവ് തൊട്ട് എഴ് ദിവസം എന്നും ഇവിടെ വരാം.

ഞാൻ ഒരു കൂട്ടുകാരിയെ പോലെ ഇവിടെ കാണും..ഞങ്ങൾ കുറേ നേരം അവിടെ ഇരുന്ന് വർത്തമാനങ്ങൾ ഒകെ പറഞ്ഞു സമയം ചിലവഴിച്ചു. സൂര്യൻ ഉദിക്കാൻ സമയം ആകാറായപ്പോൾ നാളെ കാണം എന്ന ഉറപ്പിന്മേൽ ഞങ്ങൾ പിരിഞ്ഞു..

വീട്ടിൽ ചെന്ന പാടെ ഞാൻ ഉറങ്ങി. രാവിലെ താമസിച്ചാണ് എണീറ്റത്. എത്രയും പെട്ടന്ന് രാത്രി ആകണം എന്ന പ്രാർത്ഥനയിൽ ആണ് എണീറ്റത്. യാമിനിയെ കണ്ടതും അവൾ പറഞ്ഞതും എല്ലാം കേട്ടപ്പോൾ തന്നേ എനിക് എന്താന്നില്ലതാ ഒരു ധൈര്യം വന്നിരുന്നു. രാവിലെ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ആണ് പുറകിൽ നിന്ന് ഒരു സൗണ്ട്
” നി എവിടെ പോയി കിടക്കുവാരുന്നാടാ.

Updated: June 16, 2026 — 2:58 am

1 Comment

Add a Comment
  1. Next part please

Leave a Reply

Your email address will not be published. Required fields are marked *