ഷെട്ടിഭായിയുടെ എല്ലാം നോക്കിയത് മകൻ ആനന്ദ് ഷെട്ടിയായിരുന്നു.
എല്ലാം മുന്നോട്ട് പോയികൊണ്ടിരിക്കുന്ന സമയത്താണ് ഒരു
സംഭവം നടന്നത് ഗ്രാമത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട് ആനന്ദ് ഷെട്ടിയും മുസ്തഫയും തമ്മിൽ ഒരു പ്രശ്നം ഉണ്ടായി അത് ചെന്നവസാനിച്ചത് ആനന്ദ് ഷെട്ടിയുടെ ഗ്യാങ്ങിലെ രണ്ടുപേരുടെ മരണത്തിലാണ് ഇതിനു പ്രതികാരം ചെയ്യാൻ ആനന്ദ് ഷെട്ടി ഇറങ്ങി തിരിച്ചതോടെ പ്രശ്നം വളരെ ഗുരുതരമായി.
രണ്ട് ഗാങ്ങും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായി ഒരുപാട് പേര് കൊല്ലപ്പെടുകയും ചെയ്തു കൂടുതൽ ആളുകൾ മരിച്ചത് ആനന്ദ് ഷെട്ടിയുടെ ഗ്യാങ്ങിൽ നിന്നും ആയിരുന്നു അതുകുടിയായതോടെ മുസ്തഫയെ തീർക്കാൻ ആനന്ദ് തീരുമാനിച്ചു.
അങ്ങനെ ഒരു ദിവസം ഗ്രാമത്തിന് പുറത്തുവെച്ചു മുസ്‌തഫ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആനന്ദിന്റെ ഗ്യാങ് അക്രമം നടത്തി ആക്രമത്തിൽ കാറിൽ ഉള്ള ആളുകളെല്ലാം കൊല്ലപ്പെടുകയും ചെയ്തു അവിടെയാണ് ശരിക്കും ആനന്ദിന് പിഴച്ചത് ആ കാറിൽ ഉണ്ടായിരുന്നത് മുസ്തഫയുടെ അച്ഛൻ ഇമ്രാൻ ഭായി ആയിരുന്നുവെന്ന് അവർ തിരിച്ചറിഞ്ഞില്ല ആ ആക്രമണത്തിൽ ഇമ്രാൻ ഭായ് കൊല്ലപ്പെട്ടു.
പക്ഷേ അപ്പോഴും ആനന്ദിന് ഭാഗ്യം തുണച്ചു കാരണം അക്രമം നടന്നത് ഗ്രാമത്തിന് പുറത്തായതുകൊണ്ട് ആനന്ദിന് നേരെ ആരും തന്നെ സംശയവും ഉന്നയിച്ചില്ല ഇമ്രാൻ ഭായിയുടെ മരണവാർത്ത ഈ ഗ്രാമം മുഴുവനും അലയടിച്ചു ഇമ്രാൻ ഭായ്ക്കെതിരെ ഉണ്ടായ അക്രമണം ഗ്രാമത്തിന്റെ പുറത്തുവച്ച് ആയതുകൊണ്ട് തന്നെ ഇത് ചെയ്തത് ആരാണെന്ന് തിരിച്ചറിയാൻ പറ്റാതെ പോയി കാരണം ഇമ്രാൻ ഭായ്ക്ക് ശത്രുക്കൾ എന്ന് പറയാൻ പുറത്തു ആൾക്കാർ ഉണ്ടായിരുന്നു.
ഇമ്രാൻ ഭായിയുടെ മരണത്തിനുശേഷം പിന്നീട് നടന്നത് കൊലപാതകങ്ങളുടെ നീണ്ട പരമ്പര തന്നെയാണ് ഗ്രാമത്തിനു പുറത്തുള്ള ഇമ്രാൻ ഭായിയുടെ എതിരാളികളെ മുഴുവനും ഇമ്രാൻ ഭായിയുടെ മക്കൾ കൊന്നു തള്ളി ഓരോ ഗ്യാങ്ങിനെ തീർക്കുമ്പോഴും അവർ അല്ല യഥാർത്ഥ ഇമ്രാൻ ഭായിയുടെ കൊലയാളി എന്ന സത്യം മക്കൾ തിരിച്ചറിഞ്ഞു കൊണ്ടിരുന്നു.
ഗ്രാമത്തിന്റെ ഒരു വശത്ത് കൊലപാതകങ്ങളും അക്രമങ്ങളും നടന്നുകൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത് ആഘോഷങ്ങൾ ആയിരുന്നു അതിനു കാരണം ആനന്ദ് ഷെട്ടിയുടെ വിവാഹമായിരുന്നു.
ആനന്ദ് ഷെട്ടിയും അയാളുടെ കാമുകി ആലിയയും തമ്മിൽ വിവാഹിതരായി.
ഇമ്രാൻ ഭായിയുടെ മരണശേഷം ഏകദേശം രണ്ട് വർഷങ്ങൾ കഴിഞ്ഞു കാണും ഇ സമയം ആനന്ദിന് ആലിയയിൽ ഒരു വയസ്സുള്ള രണ്ട് പെൺമക്കളുണ്ടായിരുന്നു.
മുത്തത് കാവ്യ ഇളയത് കൃതി.
അങ്ങനെ ഒരു ദിവസം യൂസഫ് ഭായിക്ക് ഒരു ഇൻഫർമേഷൻ ലഭിച്ചു ആ ഇൻഫർമേഷൻ കൊടുത്തത് ഒരു പിച്ചക്കാരന്റെ മകൻ ആയിരുന്നു പേര് ഖാലിദ്.
ഇമ്രാൻ ഭായിയെ തീർത്തത് ഷെട്ടി ഭായിയുടെ മകൻ ആനന്ദ് ആണെന്നുള്ള കാര്യം യുസഫിനു അവൻ പറഞ്ഞുകൊടുത്തു.
ആ ഒരു ഇൻഫർമേഷൻ സത്യത്തിൽ ഗ്രാമത്തിന്റെ സമാധാനം മുഴുവനും തല്ലി തകർത്തു.
യൂസഫ് ഭായും അക്ബർ മുസ്തഫയും ചേർന്നു ഷെട്ടി ഗ്യാങ്ങിലെ ആളുകളെ മുഴുവനും കൊന്നു തള്ളി.
അപകടം മുൻകൂട്ടിയറിഞ്ഞ ഷെട്ടി ആനന്ദിനെയും അയാളുടെ ഭാര്യയെയും മക്കളെയും ഇ ഗ്രാമത്തിൽ നിന്ന് മാറ്റി.
ഒരു ദിവസം രാത്രി യൂസഫ് ഭായും അക്ബറും മുസ്തഫയും ചേർന്ന് ഷെട്ടിയുടെ വീട് ആക്രമിച്ചു.
ആ അക്രമണത്തിൽ ഷെട്ടിയും അയാളുടെ ഭാര്യയും മരണപ്പെട്ടു ആനന്ദ് ഷെട്ടിയെ മാത്രം അവർക്ക് കിട്ടിയില്ല.
ഷെട്ടിയുടെ മരണത്തോടെ ഇ ഗ്രാമം യുസഫ് ഭായിയുടെ കൺട്രോളിലായി.
ഇതിനിടയിൽ ആനന്ദിനെയും കുടുംബത്തെയും ഒരുപാട് തിരഞ്ഞെങ്കിലും കിട്ടിയില്ല അങ്ങനെ നാളുകൾക്ക് കടന്നുപോയി ഒരു ദിവസം ആനന്ദിനെയും കുടുംബത്തിനെയും കുറിച്ചുള്ള വിവരം ലഭിച്ചു ശേഷം അവരെ തിരക്കി ഇറങ്ങിയ യൂസഫിന് ആനന്ദിന്റെ ഭാര്യ ആലിയയെ മാത്രമേ കിട്ടിയുള്ളു.
പക്ഷെ അപ്പോളും ആനന്ദിനെയും രണ്ട് മക്കളെയും കിട്ടിയില്ല…ആലിയയെ യുസഫ് തിരികെ ഇ ഗ്രാമത്തിലേക്ക് കൊണ്ട് വന്നു.
