പണി – 1 147അടിപൊളി  

​ശരീരം അനക്കാൻ പോലും കഴിയാതെ വിഷ്ണു തകർന്നു കിടക്കുമ്പോൾ, ആ ഫ്ലാറ്റിന്റെ മുകൾനിലയിൽ നിന്ന് ആരോ സംസാരിക്കുന്ന ശബ്ദം അവന്റെ കാതിലടിച്ചു. വളരെ പതുക്കെ, അടക്കിപ്പിടിച്ചുള്ള സംസാരം .

​വിഷ്ണുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി. നക്ഷത്രയാണോ അത് അവൻ എഴുന്നേൽക്കാൻ ആഞ്ഞു ശ്രമിച്ചു,… ​

 

​തലയിലെ പെരുപ്പ് വിഷ്ണുവിനെ ബോധരഹിതനാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഉള്ളിലെ ആധി അവനെ ഉണർത്തി നിർത്തി. അവൻ വിറയ്ക്കുന്ന കൈകളോടെ കാറിന്റെ ഡോർ തള്ളിത്തുറന്നു. ശരീരമാകെ തകർക്കുന്ന വേദന. സീറ്റ് ബെൽറ്റിൽ നിന്ന് മോചിതനായി അവൻ പതുക്കെ പുറത്തേക്ക് വീണു.

 

​നിലത്ത് വീണ വിഷ്ണു ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടു. ചുറ്റും നോക്കി. പണിതീരാത്ത ആ വലിയ ഫ്ലാറ്റിന്റെ ഭിത്തികൾ പ്രേതാലയങ്ങളെപ്പോലെ അവനെ തുറിച്ചുനോക്കി ഇടക്ക് എവിടെയൊ ചിലക്കുന്ന ചിവിടുകൾ അവന്റെ ചെവിയിൽ തുളച്ചു കയറി…

 

​”നക്ഷത്രാ…”

 

വിഷ്ണു വീണ്ടും വിളിച്ചു…അവന്റെ ശബ്ദം പുറത്തേക്ക് വന്നില്ല.

​അവൻ മുട്ടിലിഴഞ്ഞ് കാറിന്റെ മറുവശത്തേക്ക് നീങ്ങി. പക്ഷേ, അവിടെയും അവളില്ലായിരുന്നു.

എയർബാഗ് മാത്രം ശൂന്യമായി വിരിഞ്ഞു കിടക്കുന്നു. വിഷ്ണു പതുക്കെ നിരങ്ങി നീങ്ങി ആ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി. അവിടെ വെളിച്ചമില്ല, പുറത്തെ മിന്നൽ വെട്ടത്തിൽ മാത്രം ഇടയ്ക്ക് തൂണുകൾ തെളിഞ്ഞു കാണാം.

 

 

 

പെട്ടന്ന് ഒരു നിഴൽ രണ്ടാം നിലയിലേക്ക് മാറുന്നതവൻ കണ്ടു…

 

“നക്ഷത്ര”

 

“മ്മ്…..ഹ്യൂ”

 

, മുകൾ നിലയിൽ നിന്ന് ചില ശബ്ദങ്ങൾ കേട്ടു. ചെരുപ്പുകൾ കോൺക്രീറ്റിൽ ഉരയുന്ന ശബ്ദം. അവൻ ശ്വാസമടക്കിപ്പിടിച്ചു മുകളിലേക്ക് നോക്കി. കുറച്ചു ദൂരെയായി ചില നിഴലുകൾ ചലിക്കുന്നത് അവൻ കണ്ടു. ആ നിഴലുകൾക്കിടയിൽ ആരോ ഒരാളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതുപോലെ അവന് തോന്നി.

​”നക്ഷത്രയായിരിക്കുമോ അത്?”

​അവൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും ശരീരം അവനെ പിന്നിലേക്ക് വലിച്ചു . ആ നിഴലുകൾക്ക് മുഖമില്ലായിരുന്നു, വെളിച്ചമില്ലാത്തതുകൊണ്ട് അവരാരാണെന്ന് തിരിച്ചറിയാൻ വിഷ്ണുവിന് സാധിച്ചില്ല.

 

നക്ഷത്രയെ അവർ അപകടപ്പെടുത്തുമോ എന്ന ഭയം വിഷ്ണുവിനെ തളർത്തി. അവൻ എങ്ങനെയൊക്കെയോ കൈകൾ തറയിൽ കുത്തി മുന്നോട്ട് നിരങ്ങി നീങ്ങി. പക്ഷേ, തലയിലെ ആ പെരുപ്പ് കഠിനമായി. കാഴ്ചകൾ മങ്ങാൻ തുടങ്ങി. ആ നിഴലുകൾ പതുക്കെ അവ്യക്തമായി… ഒടുവിൽ ഒരു വലിയ ഇരുട്ടിലേക്ക് വിഷ്ണു വീണുപോയി.

 

 

​പിന്നീട് ബോധം തെളിയുമ്പോൾ വിഷ്ണു ആശുപത്രിയിലായിരുന്നു. ഉള്ളിൽ ചോദ്യങ്ങൾ ഇരമ്പുകയായിരുന്നു. ആ ഫ്ലാറ്റിൽ താൻ കണ്ടത് എന്താണ്? നക്ഷത്രയെ ആരാണ് വലിച്ചിഴച്ചത്?

 

​”​കണ്ണുകൾ വീണ്ടും തുറക്കുമ്പോൾ വെളുത്ത സീലിംഗും മരുന്നിന്റെ രൂക്ഷഗന്ധവുമായിരുന്നു അവനെ സ്വീകരിച്ചത്.

 

ഓർമ്മകൾ ഓരോന്നായി തിരിച്ചുവന്നു.

 

ആ അപകടം, ആ ഫ്ലാറ്റ്, പിന്നെ ആ ശബ്ദങ്ങൾ…

 

​”നക്ഷത്രാ!”

 

അവൻ ഉറക്കെ വിളിച്ചുകൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു.

 

​”വിഷ്ണു… പേടിക്കണ്ട, ഞാൻ ഇവിടെയുണ്ട്.”

 

​അപരിചിതമായ ആ ശബ്ദമല്ല, അവന്റെ പ്രാണനായ നക്ഷത്രയുടെ തെന്നൽ പോലുള്ള ശബ്ദം. വിഷ്ണു വട്ടം തിരിഞ്ഞു നോക്കി.

 

അരികിലെ കസേരയിൽ നക്ഷത്ര ഇരിക്കുന്നുണ്ട്. അവളുടെ കൈകളിൽ ചെറിയ മുറിവുകളുണ്ട്, മുഖത്ത് പേടിയും തളർച്ചയുമുണ്ടെങ്കിലും അവൾ സുരക്ഷിതയാണ്.

 

​വിഷ്ണുവിന് ഒന്നും മനസ്സിലായില്ല. ആ ഫ്ലാറ്റിൽ താൻ കണ്ടതും കേട്ടതും സ്വപ്നമായിരുന്നോ? നക്ഷത്ര എങ്ങനെ അവിടെ നിന്ന് ഇവിടെയെത്തി?

 

​”നീ… നീ എവിടെയായിരുന്നു? ഞാൻ നോക്കിയപ്പോൾ കാറിൽ നിന്നെ കണ്ടില്ലല്ലോ?”

 

വിഷ്ണു സംശയത്തോടെ അവളുടെ കൈകളിൽ പിടിച്ചു.

 

​നക്ഷത്ര ഒന്നു പതറി. അവളുടെ കണ്ണുകളിൽ മിന്നിമറഞ്ഞ ആ ഭാവം വിഷ്ണുവിനെ കൂടുതൽ അസ്വസ്ഥനാക്കി.

Updated: January 14, 2026 — 9:01 pm

Leave a Reply

Your email address will not be published. Required fields are marked *