പറയാതെയറിയുന്ന അനുരാഗം 33അടിപൊളി 

 

ഇപ്പോൾ ഗംഗയുടെ വീടിനടുത്ത് നല്ലൊരു വാടക വീട് ഒഴിഞ്ഞിട്ടുണ്ട്..എല്ലാ സൗകര്യങ്ങളുമുള്ള ടെറസിന്റെ വീട് തന്നെയാണ്.. അവർ നല്ല ഫാമിലിക്ക് മാത്രേ കൊടുക്കൂ..ഇതിപ്പോ ഗംഗയുടെ ഗ്യാരണ്ടിയിലാണ് സുരേഷിന് കൊടുക്കാം എന്ന് സമ്മതിച്ചത്..

വീടൊക്കെ സെറ്റാക്കി സുരേഷ് ഭാര്യയെ കൊണ്ടുവരാനായി കൊല്ലത്തിന് പോയിരിക്കുകയാണ്.. ഇന്ന് വൈകുന്നേരത്തോടെ എത്താം എന്നാണവൻ പറഞ്ഞത്.. സുരേഷിനെ പ്രസന്നക്കുമറിയാം.. അത് കൊണ്ട് തന്നെ അയലോക്കത്ത് പുതിയതായി താമസത്തിനെത്തുന്ന അവർക്ക് വേണ്ടി ബിരിയാണിയൊക്കെ ഉണ്ടാക്കി കാത്തിരിക്കുകയാണ് പ്രസന്ന..

 

പക്ഷേ, പത്ത് മണിക്ക് ഗംഗ കടയടച്ച് വന്നിട്ടും സുരേഷും ഭാര്യയും എത്തിയില്ല…

 

“ അവരിത് വരെ എത്തിയില്ലേ

മാളൂ … ?”..

 

പ്രസന്നയെ സ്നേഹത്തോടെ മാളൂന്നാണ് ഗംഗ വിളിക്കാറ്.. ഗംഗയെന്നല്ല കുടുംബത്തിലൊക്കെ അവൾ മാളുവാണ്…

 

“ഇല്ലേട്ടാ… ഇത് വരെ എത്തിയില്ല.. ഏട്ടനൊന്ന് വിളിച്ച് നോക്കിയേ…”..

 

ഗംഗ മൊബൈലെടുത്ത് സുരേഷിന് വിളിച്ചു..പക്ഷേ സ്വിച്ചോഫ്..

 

“ അവന്റെ ഫോൺ ഓഫാ… ഈ ചെറുക്കൻ വൈകീട്ട് എത്തുമെന്നാണല്ലോ പറഞ്ഞത്… ഇപ്പോ പത്ത് മണി കഴിഞ്ഞു…”..

 

“ അവര് ട്രയിൻ കയറിയെന്ന് ഏട്ടനോട് വിളിച്ച് പറഞ്ഞതല്ലേ…?”..

 

“അതേടീ… അവൻ പറഞ്ഞ സമയം നോക്കുമ്പോ എപ്പഴേ എത്തേണ്ടതാ…

ഞാനേതായാലും കുളിച്ചിട്ട് വരാം…

മക്കളുറങ്ങിയോടീ…?”..

 

“ഉം… ഇത്രനേരം മൂന്നാളും കാത്തിരുന്നു… നാളെ സ്കൂളുള്ളതല്ലേ… മൂന്നിനേയും പിടിച്ചുറക്കി…”..

 

ഗംഗ കുളിക്കാനായി ബാത്ത്റൂമിലേക്ക് പോയി.. പ്രസന്ന സിറ്റൗട്ടിലേക്കിറങ്ങി വഴിയിലേക്ക് നോക്കിയിരുന്നു.

ദൂരെ റോഡിലൂടെ ഇടക്ക് വാഹനങ്ങൾ പോകുന്നുണ്ട്.. ഓരോ വണ്ടി വരുമ്പോഴും പ്രതീക്ഷയോടെ അവൾ നോക്കി..

ഒരു ഓട്ടോറിക്ഷ മെയിൻ റോട്ടിൽ നിന്നും വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതവൾ കണ്ടു..

 

“ഏട്ടാ… അവരെത്തീന്ന് തോന്നുന്നു…”..

 

അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞ് പ്രസന്ന മുറ്റത്തേക്കിറങ്ങി.. ഓട്ടോ മുറ്റത്തേക്ക് കയറി വന്ന് നിന്നു..

അതവർ തന്നെയായിരുന്നു..

ആദ്യം വലിയൊരു ബാഗുമായി സുരേഷ് പുറത്തിറങ്ങി.. അവൻ ഉള്ളിലേക്ക് തലയിട്ട് ഒരു ബാഗുകൂടി എടുത്തു..

 

“എന്റെ സുരേഷേ… എന്ത് പണിയാടാ നീയീ കാട്ടിയേ…?..

വൈകുന്നേരം എത്താന്ന് പറഞ്ഞതല്ലേ നീ… ?.

വിളിച്ചിട്ടാണേൽ കിട്ടുന്നുമില്ല… എന്താടാ ഇത്ര വൈകിയേ… ?”..

 

തന്റെ ഭർത്താവിനോട് ഇത്ര അധികാരത്തിൽ സംസാരിക്കുന്ന ഈ സ്ത്രീയേത് എന്ന മട്ടിൽ ഓട്ടോയിൽ നിന്ന് ഒരു കുഞ്ഞിനേയും മാറത്തടുക്കി ഒരു യുവതി ഇറങ്ങി..

 

“ഒന്നും പറയണ്ട ചേച്ചീ… ട്രയിൻ ലേറ്റായിപ്പോയി… ഏതിലൂടെയൊക്കെയാ കറങ്ങി വരുന്നേന്ന് എനിക്ക് തന്നെ അറിയില്ല…”..

 

പ്രസന്ന,ആ യുവതിയെ നോക്കി.. അവിടെ വെളിച്ചമില്ലാത്തത് കൊണ്ട് മുഖം വ്യക്തമല്ല..

 

“കുഞ്ഞിനെയിങ്ങ് താ മോളേ… എന്നിട്ട് രണ്ടാളും അകത്തേക്ക് കയറ് … “..

 

പ്രസന്ന ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ വാങ്ങി വീട്ടിലേക്ക് കയറി.. സുരേഷും, ഭാര്യയും ഓരോ ബാഗുമെടുത്ത് അവൾക്ക് പിന്നാലെയും…

 

“ നിങ്ങളിരിക്ക്… ഞാൻ കുഞ്ഞിനെയൊന്ന് കിടത്തട്ടെ…”..

 

പ്രസന്ന കുഞ്ഞുമായി അവരുടെ മുറിയിലേക്ക് പോയി.. അവിടെ ബെഡിൽ കുഞ്ഞിനെ കിടത്തി ബാത്ത്റൂമിന്റെ ഡോറിൽ മുട്ടി..

 

“ഏട്ടാ… വേഗമിറങ്ങ്… അവരെത്തി…”..

 

അവൾ വിളിച്ച് പറഞ്ഞു…

 

“കഴിഞ്ഞു മാളൂ.. ദേ വരുന്നു…”

 

പ്രസന്ന ഹാളിലേക്ക് തന്നെ വന്നു.. സുരേഷിന്റടുത്ത് സെറ്റിയിലിരിക്കുന്ന യുവതിയെ നോക്കിയ പ്രസന്നയുടെ കണ്ണ് മഞ്ഞളിച്ച് പോയി..!

അവൾക്ക് വിശ്വസിക്കാനായില്ല..ഇതൊരു മനുഷ്യ സ്ത്രീ തന്നെയോ… ?.

അതോ അപ്സരസോ… ?.

കത്തിജ്വലിക്കുന്ന സൗന്ദര്യവും, വെളുത്ത് കൊഴുത്ത ശരീരവുമുള്ള ഒരു സൗന്ദര്യധാമം…

 

“ ചേച്ചീ… ഇത് നീരജ… നീരൂ ഇത് പ്രസന്നച്ചേച്ചി.. ഞാൻ പറഞ്ഞില്ലേ, ഗംഗേട്ടന്റെ ഭാര്യ…”..

Leave a Reply

Your email address will not be published. Required fields are marked *