പറയാതെയറിയുന്ന അനുരാഗം 33അടിപൊളി 

 

സുരേഷ് അവരെ പരസ്പരം പരിചയപ്പെടുത്തി.. പ്രസന്ന വിശ്വാസം വരാതെ തലയാട്ടി.. സുരേഷ് പ്രേമിച്ച് കെട്ടിയതാണെന്നൊക്കെ പറഞ്ഞിരുന്നു..പക്ഷേ ഇത്… ?.

 

ബാത്ത്റൂമിൽ നിന്നിറങ്ങി മുറിയുടെ വാതിൽക്കൽ നിന്ന് ഹാളിലേക്ക് നോക്കിയ ഗംഗ അനങ്ങാനാവാതെ, ശ്വാസമെടുക്കാനാവാതെ തറഞ്ഞ് നിന്ന് പോയി.. മുന്നിൽ കാണുന്ന കാഴ്ചയിൽ അവൻ വിറച്ച് പോയി..ഇതെന്താണീ കാണുന്നത്..?.

ഇതാണോ സുരേഷിന്റെ ഭാര്യ.. ?.

അല്ല..ഒരിക്കലുമല്ല..

ഇതേതോ രാജകുമാരിയാണ്.. പടച്ചട്ടയണിഞ്ഞ പടയാളികളുടെ കാവലിൽ നടക്കുന്ന ഏതോ രാജ്യത്തെ രാജകുമാരി.. ചുറ്റും പരിചരിക്കാൻ അനേകം തോഴിമാരുളള രാജകുമാരി..

 

“ഗംഗേട്ടാ വാ…”..

 

സുരേഷിന്റെ വിളികേട്ട് ഞെട്ടിക്കൊണ്ട് ഗംഗ, നീരജയുടെ മുഖത്ത് നിന്ന് നോട്ടം മാറ്റി..

പിന്നെ പതറിക്കൊണ്ട് പതിയെ നടന്ന് അവർക്കെതിരെ ഇരുന്നു..തന്റെ ഹൃദയം പറിഞ്ഞ് തെറിക്കുമോന്ന് ഗംഗ ഭയപ്പെട്ടു.. അതിശക്തമായി ഇടിക്കുകയാണ്.. നീരജയെ കണ്ടിട്ട് അവന് വിശ്വാസം വരുന്നില്ല.. ഇത് സുരേഷിന്റെ ഭാര്യ തന്നെയോ… ?..

അതെങ്ങിനെ പറ്റും…?..

അവനേക്കാൾ എത്രയോ ആരോഗ്യവും നിറവും സൗന്ദര്യവും തനിക്കുണ്ട്..എന്നിട്ടും…

 

“ നീരൂ.. ഇതാണ് ഗംഗേട്ടൻ… എന്റെ സ്വന്തം ഏട്ടനെപ്പോലെത്തന്നെ… ഇവിടുത്തെ എന്ത് കാര്യത്തിനും എന്നെ ഒരുപാട് സഹായിച്ചിട്ടുള്ളതാണ് ഗംഗേട്ടൻ… എനിക്ക് വർക്ക് പിടിച്ച് തരാനും, പിന്നെ നമുക്ക് വാടകവീട് സംഘടിപ്പിച്ച് തന്നതും എല്ലാം ഈ ഗംഗേട്ടനാ… “..

 

സുരേഷ് വിശദമായിത്തന്നെ ഗംഗയെ നീരജക്ക് പരിചയപ്പെടുത്തി..അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി മറ്റെന്തിനെക്കാളും മനോഹരമായി ഗംഗക്ക് തോന്നി..

 

“ഗംഗേട്ടനെപ്പഴാ കടയടച്ച് വന്നേ… ?”..

 

മധുര ശബ്ദത്തിൽ ചുവന്ന ചുണ്ട് പിളുത്തിയുളള ആ ചോദ്യം ഗംഗയുടെ ഹൃദയത്തിലാണ് വന്ന് പതിച്ചത്..

 

“ ഞാൻ… ഞാനിപ്പോ വന്നതേ ഉള്ളൂ..”..

 

വരണ്ട തൊണ്ടയുമായി ഗംഗ പറഞ്ഞു..

ആര് മനസിലാക്കിയില്ലെങ്കിലും തന്റെ മുഖത്ത് കാണുന്ന ആക്രാന്തം പ്രസന്ന മനസിലാക്കുമെന്ന് അറിയാവുന്ന ഗംഗ പണിപ്പെട്ട് തന്റെ മുഖഭാവം സാധാരണ നിലയിലാക്കി..

 

“മാളൂ… നേരം കുറേ ആയില്ലേ… നീ കഴിക്കാനെടുക്ക്… “..

 

ഭാര്യയെ നോക്കി ഗംഗയത് പറഞ്ഞ് കഴിഞ്ഞപ്പോ സത്യമായിട്ടും അവന് കരച്ചിൽ വന്ന് പോയി.. പ്രസന്നയേയും, നീരജയേയും ഒരു നിമിഷം അവനൊന്ന് താരതമ്യപ്പെടുത്തി..നീരജയുടെ ഒരു ചെറുവിരലിന് പോലും പ്രസന്നയെ താരതമ്യപ്പെടുത്താനാവില്ലെന്ന് വേദനയോടെ ഗംഗ മനസിലാക്കി..

ആയിരം പ്രസന്നമാർ ഒന്നിച്ചണിനിരന്നാലും ഒരൊറ്റ നീരജക്കൊപ്പം വെക്കാനാവില്ല..

ഇതൊരഭൗമ സൗന്ദര്യധാമമാണ്..

ഇവൾക്ക് പകരം വെക്കാൻ വേറൊന്നില്ല..

 

“ഏട്ടനും കൂടി വാ… എല്ലാം വിളമ്പിവെച്ചിട്ടുണ്ട്… ഇങ്ങോട്ടെടുത്താ മതി…. “…

 

പ്രസന്ന അടുക്കളയിലേക്ക് പോയതിന് പിന്നാലെ ഗംഗയും ചെന്നു..

 

“എന്റേട്ടാ… എന്തായിത്… ?.

അത് സുരേഷിന്റെ ഭാര്യ തന്നെയാണോ… ?..

അതോ വല്ല സിനിമാ നടിയേയും വിളിച്ച് കൊണ്ടുവന്നതാണോ അവൻ… ?..

എന്തൊരു സൗന്ദര്യമാ ഏട്ടാ അവൾക്ക്…”..

 

ഗംഗയോട് ചേർന്ന് നിന്ന് ഇനിയും വിശ്വസിക്കാനായിട്ടില്ലാതെ പ്രസന്ന പതിയെ പറഞ്ഞു..

ആ സംശയം ഗംഗക്കുമുണ്ടായി.. പക്ഷേ ഇവളുടെയത്ര സൗന്ദര്യമുള്ള സിനിമാ നടിയേത്… ?.

 

“എന്താ മാളൂ… നീ പെണ്ണുങ്ങളെ കണ്ടിട്ടില്ലേ… ?.

ഇവൾക്കെന്താ ഇത്ര പ്രത്യേകത…?”..

 

വെറും നിഷ്കളങ്കനായി ഗംഗ ചോദിച്ചു..

പക്ഷേ അവന്റെ ഉള്ളം ആർത്തലറുകയായിരുന്നു..

 

“ഇതങ്ങനെ ഒരു പെണ്ണാണോ ഏട്ടാ… ?.

ഏട്ടനവളെ ശരിക്ക് കണ്ടില്ലേ..?”..

 

“പിന്നേ… എനിക്കവളെ നോക്കലല്ലേ പണി… നീ ഇതൊക്കെ അങ്ങോട്ടെടുത്തേ…”..

 

വിളമ്പിവെച്ച ബിരിയാണിയുമായി ഗംഗ ഹാളിലേക്ക് പോയി..തന്റേട്ടന്റെ സ്വഭാവ വിശുദ്ധിയിൽ അഭിമാനം കൊണ്ട പ്രസന്ന കഴിക്കാനുളള പ്ലേറ്റെടുത്തു..

Leave a Reply

Your email address will not be published. Required fields are marked *