പ്രാണന്റെ നാളങ്ങൾ ❤️- 2 36

പ്രാണന്റെ നാളങ്ങൾ ❤️ 2

Pranante Nalamgal Part 2 | Author : Batman

[ Previous Part ] [ www.kambi.pw ]


 

ആദ്യത്തെ ഭാഗം വായിക്കാനും അഭിപ്രായം പറഞ്ഞതിനും നന്ദി. ഇത് ഞാൻ നേരുത്തേ എഴുതി വച്ചതു കൊണ്ട് ഇതൊരു ചെറിയ ഭാഗമാണ്. അടുത്ത് ഭാഗം നന്നാക്കാം, അത് കുറച്ച് വയ്ക്കും..

.

 

പതിഞ്ഞ ശബ്ദത്തിൽ ഡോറിൽ തട്ടി സന്ദീപേ.. എന്ന് വിളി ഞാൻ കേട്ടു. അപ്പോഴാണ് എനിക്ക് വെളിവ് വന്നത്. ഗായത്രി.!!!. ഇവൾ എന്തിനാ നിലവിളിക്കണേ??ഞാൻ വേഗം കട്ടിലിൽ നിന്നും ഇറങ്ങി കതക് തുറന്നു.

ഞാൻ :- എന്താ ഗായത്രി..? എന്താ പറ്റിയെ??

ഗായത്രി :- പുറത്ത് ആരോ വന്നിട്ടുണ്ട്.. നിന്നെ അന്വേഷിച്ചു..

ഞാൻ :- ah ഫ്രണ്ട്‌സ് ആരേലും ആവും..

അവൾ എന്നെ നോക്കിയിട്ട്.

ഗായത്രി :- മ്.. സന്ദീപേ…ഉടുപ്പ് ഇട്ടിട്ട് പോ..

അതും പറഞ്ഞിട്ട് അവൾ അകത്തേക്ക് പോയി. ഞാൻ ചെറുതായിട്ട് ചമ്മിപോയി.

എന്റെ ശരീരം അത്രയ്ക്കും മെലിഞ്ഞിട്ട് ഒന്നുമല്ല. ഓടനും ജിമ്മിലും ഒക്കെ പോകും. എന്നാലും എനിക്ക് പണ്ടേ ഒരു അപഹാർഷാത ബോധമുണ്ട്. ചെറുപ്പത്തിലേ അങ്ങനെയാ..പിന്നെ പോയിട്ടില്ല.. അത്രയ്ക്കും ലോയൽ ആണ്..

ഇവളുടെ വിളി കേട്ടിട്ട് ഞാൻ കിടന്ന കിടപ്പിൽ എഴുനേറ്റ് വന്നതാ.. ഞാൻ അകത്തേക്ക് കയറി ഒരു ടീഷർട്ട് ഇട്ടിട്ടു പുറത്ത് ഇറങ്ങി നോക്കി.രണ്ട് പയ്യന്മാർ.

ഞാൻ :- ആരാ..?

ബോയ് 1:- സർ.. ഞങ്ങൾ ഈഗിൾ സെക്യൂരിറ്റി സിസ്റ്റത്തിൽ നിന്നാണ്. ഇന്നലെ സഞ്ജയ്‌ ഭയ്യാ പറഞ്ഞിട്ട്..

ഞാൻ :- ah സഞ്ജയ്‌ പറഞ്ഞിട്ട് വന്നതാ അല്ലേ.. വാ. എനിക്ക് ഈ ഡോറിന്റെ അവിടെയും പിന്നെ ലിവിങ് റൂമിലും ഒരു 360° നൈറ്റ്‌ വിഷൻ ഒക്കെ കിട്ടുന്ന ക്യാമറ സിസ്റ്റംമാണ് വേണ്ടത്.

ബോയ് 2:- സർ അപ്പോൾ മൂന്ന് ക്യാമറ വേണം. വൈഫൈ കണക്ട് ചെയ്തു സാറിന്റെ ഫോണിൽ നോക്കാം പിന്നെ ക്ലോഡ് സ്റ്റോറേജ് 60 ദിവസം റെക്കോർഡിങ് സൂക്ഷിക്കാൻ പറ്റും വോയിസും കിട്ടും.

ഞാൻ :- എന്നാൽ അത് മതി.

അപ്പോഴേക്കും ഗായത്രി അങ്ങോട്ട് വന്നു. അവർക്ക് ചായയുംകൊണ്ട്. അവർക്ക് ചായ കൊടുത്തിട്ട് എന്നെ നോക്കി “എന്താ ഇതൊക്കെ എന്ന് ” മുഖം കൊണ്ട് ചോദിച്ചു. പറയാം എന്ന് പറഞ്ഞു. അവൾ അകത്തേക്ക് പോയി.

ഞാൻ :- അനിയാ.. സാധനമൊക്കെ കൊണ്ടുവന്നിട്ടിലേ?

അവന്മാർ :- ഉണ്ട് സർ..

ഞാൻ :- എന്നാ തുടങ്ങിക്കോ..

അവന്മാർ പണി തുടങ്ങി. ഞാൻ അടുക്കളയിലേക്ക് പോയി. അവിടെ ഗായത്രി ദോശ ഉണ്ടാക്കുന്നു.

ഞാൻ :- ഗായത്രി..?

ഗായത്രി :- എന്താ സന്ദീപ് ക്യാമറ ഒക്കെ?

ഞാൻ :- ഒന്നുല്ല.. വെറുതെ ഒരു സേഫ്റ്റി.. ഞാൻ പുറത്തൊക്കെ പോയാൽ നീ ഒറ്റക്ക് അല്ലേ.. അപ്പോൾ എനിക്ക് ഒരു സമാധാനത്തിനു.. വേറെ ഒരിടത്തും ഇല്ല. എൻട്രൻസിൽ പിന്നെ ഹാളിൽ..

ഗായത്രി :- എടാ അതൊന്നും വേണ്ട.. എനിക്ക് അതൊന്നും പ്രശ്‌നമില്ല.. ഇങ്ങോട്ട് ആര് വരാനാ..??

ഞാൻ :- അതൊക്കെ വേണം.. ചിലപ്പോൾ രണ്ടും മൂന്നും ദിവസങ്ങൾ ഞാൻ ഇവിടെ ഇല്ല എന്നൊക്കെ വരും.. അപ്പോഴോ.. അതാ ഒരു… സേഫ്റ്റി..

ഞാൻ ഫ്രിഡ്ജ് തുറന്നു വെള്ളംകുടിക്കാൻ പോയപ്പോൾ അവൾ അത് വാങ്ങി മാറ്റിവച്ചിട്ട് എനിക്ക് ചായ എടുത്തു തന്നു.

ഗായത്രി :- രാവിലെ തണുത്ത വെള്ളം കുടിച്ചാൽ പനി വരും. ഫ്രഷ് ആയിട്ടുവന്നാൽ കഴിക്കാം.

ഞാൻ :- എടി.. അവിടെ അവന്മാർ ഇപ്പോൾ ഡ്രിൽ ചെയ്യും പൊടി ആയിരിക്കും. ഇവിടെ ഇരുന്നു കഴിക്കാം..

ഗായത്രി :- ah..

കഴിച്ചിട്ട് വന്നപ്പോൾ അവന്മാർ പണിയൊക്കെ ഏതാണ്ട് തീർത്തു.

ഞാൻ :- കഴിഞ്ഞോടാ..?

ബോയ് 2:- ഇപ്പോൾ തീരും സർ…

ഇവന്മാരുടെ ഈ സർ വിളി എനിക്ക് ആരോചകമായി തോന്നി

ഞാൻ :- എന്നെ ചേട്ടന്ന് വിളിച്ചാമതി ഡെയ്

ബോയ് 1:- ah അത് നന്നായി.. അല്ലേലും ചേട്ടനെ കണ്ടാൽ ഒരു ജൻ-സീ ലുക്ക്‌ ah.. സർ എന്ന് വിളിക്കാനൊന്നും തോന്നില്ല..

ബോയ് 2:- അല്ല ചേട്ടാ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ??

ഞാൻ :- എന്താടാ..?

ബോയ് 2:- അത് ആരാ ചേട്ടാ വൈഫ്‌ ആണോ?

അവൻ അത് ചോദിച്ചപ്പോ. കറക്റ്റ് ആയിട്ട് അവൾ കേട്ടുകൊണ്ട് വന്നു. സഭാഷ്.. വെള്ളം കൊണ്ടുവച്ചിട്ട് അവൾ ആരെയും നോക്കാതെ അകത്തേക്ക് പോയി. ഞാൻ അതും നോക്കി നിന്നു. എന്ത് വിചാരിച്ചു കാണുവോ എന്തോ.. അയിന് ഞാൻ അല്ലല്ലോ അവന്മാരല്ലേ ചോദിച്ചേ..

Leave a Reply

Your email address will not be published. Required fields are marked *