പ്രാണന്റെ നാളങ്ങൾ ❤️- 2 36

ഞാൻ :- പോകാം.

ഗായത്രി :-.. മ്.

ഞങ്ങൾ കാറിൽ കേറി നേരെ പോയി ഒരു സിം എടുത്തു. എന്റെ പേരിലായിരുന്നു സിം എടുത്തേ. 15മിനിറ്റിൽ ആക്റ്റീവ് ആകുമെന്ന് പറഞ്ഞു പൈസയും കൊടുത്ത് ഇറങ്ങി. നേരെ ഒരു കേഫെയിൽ പോയി ഒരു കോഫി കുടിച് ഇരുന്നു.

ഞാൻ :- ഗായത്രി. സിം ആക്റ്റീവ് ആയോ എന്ന് നോക്കട്ടെ..ഫോൺ തന്നെ..

അവൾ ഫോൺ എനിക്ക് തന്നു. സിഗ്നൽ കാണിക്കുന്നു. ഞാൻ എന്റെ നമ്പർ ഡയൽ ചെയ്തു. റിം വന്നു. അവളുടെ നമ്പർ ഞാൻ സേവ് ആക്കിയിട്ട് ഫോൺ തിരിച്ചു കൊടുത്തു.

ഞാൻ :- ആയിട്ടുണ്ട്. അതാണ് എന്റെ നമ്പർ..

ഗായത്രി :- മ്..

ഞാൻ :- എന്നാൽ ഇറങ്ങിയാലോ??

ഗായത്രി :- ഓ.. ഇറങ്ങാം..

ഞാൻ :- നമ്മക്ക് കുറച്ച് ഒന്ന് നടക്കാം. എപ്പോഴും ആ ഫ്ലാറ്റിൽ അല്ലേ..??

 

അവിടെന്ന് ഇറങ്ങി വണ്ടി എടുക്കാതെ വെറുതെ കുറച്ചു നടന്നു. നഗരം വണ്ടികളുടെയും വഴിയോര കച്ചവടക്കാരുടെയും കലപില ശബ്ദം. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒന്നും സംസാരിച്ചില്ല. പെട്ടന്ന് അവൾ എന്നോട്

ഗായത്രി :- സന്ദീപേ..??

ഞാൻ അവളെ നോക്കി.. എന്താ എന്ന് മട്ടിൽ..

ഗായത്രി :- ഇന്ന് ക്യാമറ ഫിറ്റ്‌ ചെയ്യാൻവന്നവർ എന്താ എന്നെ പറ്റി ചോദിച്ചേ..?

ഇത് ഞാൻ കുറച്ചു നേരുത്തേ പ്രതീക്ഷിച്ചു ചോദ്യമാണ്. അതുകൊണ്ട് വലിയ ഞെട്ടൽ ഒന്നും തോന്നിയില്ല.

ഞാൻ :- അത്….. നീ എന്റെ വൈഫ്‌ ആണോ എന്ന്.. അല്ല കസിൻ ആണെന്ന് ഞാൻ പറഞ്ഞു… പിള്ളേർക്ക് അബദ്ധം പറ്റിയതാ..

ഗായത്രി :- മ്… അവന്മാർ അത് ചോദിച്ചത് കേട്ടു നീ എന്താ പറഞ്ഞേ എന്ന് ഞാൻ കേട്ടില്ല അതാ ചോദിച്ചേ..

ഞാൻ :-മ്.

ഞങ്ങൾ തിരിച്ചു നടന്നു കാറിൽ കേറി നേരെ ഫ്ലാറ്റിൽ എത്തി.

22:30>>>>

ഗായത്രി :- സന്ദീപേ.. കഴിക്കുന്നില്ലേ.. എടുത്തു വയ്ക്കട്ടെ..?

ഞാൻ :- വേണ്ട നീ കിടന്നോ.. ഞാൻ പിന്നെ കഴിച്ചോളാം..

അവൾ പോയി കിടന്നു. കുറച്ചു കഴിഞ്ഞ് ഞാൻ പോയി ചോറും കഴിച്ചു ബാക്കി വന്ന കറി ഫ്രിഡ്ജിലും വച്ചിട്ട് കിടക്കാൻ പോയി..കുറച്ച് നാളായി ഇപ്പോൾ നഷ്ടമാണ് സ്റ്റോക്ക് മാർക്കറ്റ് ഒക്കെ.. അതിന്റെ ഒരു സങ്കടത്തിൽ ഞാൻ എല്ലാ ബ്ലോഗും വീഡിയോസും ഒക്കെ കണ്ടിട്ടാണ് ഇപ്പോൾ ഇൻവെസ്റ്റ്മെന്റ് ഒക്കെ.. അതുകൊണ്ട് ഇപ്പോൾ ഉറക്കമൊക്കെ കണക്കാ..

എപ്പഴോ ഉറക്കം വന്നപ്പോൾ ഞാൻ കിടന്നു.

5:00>>>>

രാവിലെ എഴുനേറ്റ് ഒന്നും രണ്ട് ഷെയർ ഓക്കേ മേടിച് ഹോൽഡിൽ ഇട്ടിട്ട് പിന്നെയും കിടന്നു.

8:00>>>

ഞാൻ എഴുനേറ്റ് ഫ്രഷ് ആയിട്ട് വന്നപ്പോൾ എന്റെ ഫോണിൽ ഒരു മെസ്സേജ്.

ഗായത്രി :- good morning. Breakfast eduth vachitt und. Ee washing machine enganya use cheyunne enn paranj tharamo?

ഞാൻ :- m.

ഞാൻ കതക് തുറന്നു ഇറങ്ങിയപ്പോൾ അവൾ ഹാളിൽ ഇരുന്നു ഏതോ ബുക്ക്‌ വായിക്കുന്നു.

ഞാൻ :- ഗുഡ് മോർണിംഗ്.. ഞാൻ ഉറങ്ങിപ്പോയി..

ഗായത്രി :- ഗുഡ് മോർണിംഗ്..

ഞാൻ :- വാ മെഷീൻ ഉപയോഗിക്കാൻ പറഞ്ഞു തരാം..

ഗായത്രി :- നീ കഴിക്ക്.. എന്നിട്ട് മതി.. അത്രയ്ക്കും അത്യാവശമൊന്നുമില്ല..

ഞാൻ കഴിച്ചിട്ട് അവളെ മെഷീൻ ഉപയോഗിക്കാൻ പഠിപ്പിച്ചു.

ഗായത്രി :- എനിക്ക് കുറച്ചു ഉള്ളു അലക്കാൻ. സന്ദീപിന്റെ എന്തേലും ഉണ്ടേൽ എടുത്തു ഇട്ടോ ഇതിന്റെ കൂടെ..

ഞാൻ :- ah.

ഞാൻ റൂമിൽ പോയി എന്റെ അലക്കാനുള്ള തുണിയുമായിട്ട് വന്നു. അതിന്റെ കൂടെ ഇട്ടു കഴുകി എടുത്ത് വിരിക്കാൻ പോയി. ഞാനും അവളും ഓരോ ഡ്രസ്സ്‌ എടുത്ത് വിരിച്ചു. അതിന്റെ ഇടക്ക് ഇവളുടെ ഒരു ബ്രാ എനിക്ക് കിട്ടി. ഞാൻ അത് എടുത്തപ്പോൾ തട്ടി പറിച് അവൾ തന്നെ വിരിച്ചു. എനിക്ക് ആണേൽ ചിരി വന്നിട്ടും കടിച്ചു പിടിച്ചു നിന്നു. ഞാൻ പിന്നെ അവളുടെ മുഖത്തോ ബ്രയിലോ നോക്കിയില്ല.. നോക്കിയാൽ എനിക്ക ചിരി പൊട്ടും.. എന്നിട്ടും ഞാൻ അവളെ നോക്കിയപ്പോൾ ചെവിയൊക്കെ ചുവന്ന് എങ്ങനേലും ഇത് തീർത്തിട്ട് പോയാൽ മതിയെന്ന മട്ട്..

കുറച്ച് കഴിഞ്ഞു ഞാൻ പുറത്തേക്ക് പോകാൻ ഇറങ്ങി. അന്ന് വരെ ആരോടും ബോധിപ്പിക്കേണ്ട ഇറങ്ങി അങ്ങു പോകാം.. ഇപ്പോൾ അത് പറ്റില്ലാലോ.. ഒരു ആള് ഇല്ലേ വീട്ടിൽ പറഞ്ഞിട്ട് പോകാമെന്നു വച്ചു അവളുടെ റൂമിൽ പോയി തട്ടി. കുറച്ചു കഴിഞ്ഞു അവൾ വന്നു തുറന്ന്. കണ്ണൊക്കെ നിറഞ്ഞിട്ട് ഉണ്ട്. കരയുകയായിരുന്നോ..?

Leave a Reply

Your email address will not be published. Required fields are marked *