എന്നിട്ട് ആ പയ്യനെ മോള് വിവാഹം കഴിച്ച് ഇവിടെ അങ്കിളിന്റെ കൂടെ താമസിക്കണം. എന്റെ മോന് ഉള്ളത് പോലെ എന്റെ എല്ലാത്തിനും മോൾക്കും ഒരു അവകാശം ഉണ്ടാകും.
മോള് ഇപ്പോൾ ഭക്ഷണം കഴിച്ചിട്ട് സുഖമായി കിടന്ന് ഉറങ്ങ്. നാളെ മുതൽ മോള് നേരത്തെ പറഞ്ഞത് പോലെ മോളുടെ എന്ത് ആവശ്യത്തിനും ഞാൻ കൂടെ ഉണ്ടാകും മോളുടെ അങ്കിൾ ആയി. മോള് പറഞ്ഞ പോലെ എന്തും തുറന്ന് പറയാൻ പറ്റുന്ന നല്ലൊരു ഫ്രണ്ട് ആയി. മോളുടെ ബെസ്റ്റ് ഫ്രണ്ട് ആയി. അതിൽ കൂടുതൽ ഒന്നും ഇനി മോളുടെ മനസ്സിൽ ഉണ്ടാകരുത്. ഉണ്ടാകാൻ പാടില്ല.
മോൾക്ക് നല്ലൊരു ഭാവിയുണ്ടാകും. അതുകൊണ്ട് അത് നേടും വരെ. മോളുടെ ലക്ഷ്യത്തിൽ എത്തുംവരെ മോള് എല്ലാം മറന്നു ഇവിടെ എന്നോട് ഒപ്പം ഉണ്ടാകണം. മോൾക്ക് ഇഷ്ടം ആണെങ്കിൽ അതിന് ശേഷവും.
ഇനി ഇപ്പോൾ നടന്നത് മോൾക്ക് മറക്കാൻ ആകുന്നില്ലെങ്കിൽ…! മോള് എല്ലാം മറക്കും വരെ മോളുടെ മുന്നിൽ നിന്ന് അങ്കിൾ എങ്ങോട്ടെങ്കിലും മാറി നിന്നോളാം. എന്നിട്ട് മോൾക്ക് ഇവിടെ സഹായത്തിനു ഏതെങ്കിലും നല്ലൊരു ചേച്ചിയെ ഇവിടെ നിർത്താം. ”
കൃഷ്ണ പ്രസാദ് പറഞ്ഞത് കേട്ട് ജൂലി പൊട്ടിക്കരഞ്ഞു. കൃഷ്ണ പ്രസാദ് അവളുടെ മുടിയിലൂടെ തഴുകി അവളെ ആശ്വസിപ്പിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ എഴുനേറ്റ് റൂമിലേക്ക് പോയി. കൃഷ്ണ പ്രസാദ് അടുക്കളയിലേക്കും.
അന്ന് രാത്രി കൃഷ്ണ പ്രസാദ് കുറേ നിർബന്ധിച്ചാണ് ജൂലി ഭക്ഷണം കഴിച്ചത്. അതിന് ശേഷം അവർ ഇരുവരും സോഫയിൽ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൃഷ്ണ പ്രസാദ് പറഞ്ഞു.
“വാ മോള് എഴുനേൽക്ക്. സമയം ഒരുപാട് ആയി. മോള് പോയിട്ട് ഉറങ്ങിക്കോ.”
ജൂലി മെല്ലെ എഴുന്നേറ്റു കൃഷ്ണ പ്രസാദ് അവളേയും കൊണ്ട് അവൾക്കായി പറഞ്ഞു വെച്ച റൂമിൽ പോയി. അവിടെ കിടക്കയിൽ പുതിയ കിടക്ക വിരി വിരിച്ച ശേഷം ജൂലിയുടെ കൈ പിടിച്ചു കിടക്കയിൽ അവളെ കിടത്തി. ഒരു പുതപ്പ് എടുത്ത് അവളെ പുതപ്പിച്ച ശേഷം അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു കൊണ്ട് കൃഷ്ണ പ്രസാദ് പറഞ്ഞു.
“മോള് ഒന്നും പേടിക്കേണ്ട. മോൾക്ക് എന്തിനും മോളുടെ കൂടെ ഈ അങ്കിൾ ഉണ്ട് . അങ്കിൾ അപ്പുറത്തെ മുറിയിൽ ഉണ്ടാകും. അങ്കിൾ മുറിയുടെ വാതിൽ ചാരില്ല. മോൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഏത് സമയത്തും അങ്കിളിനെ വിളിക്കാം. മോള് ഉറങ്ങിക്കോ. ഗുഡ് നൈറ്റ് മോളെ.”
“ഗുഡ് നൈറ്റ് അങ്കിൾ. ”
കരച്ചിൽ അടക്കി പിടിച്ചാണ് ജൂലി അത് പറഞ്ഞത്. അയാൾ ചിരിച്ചുകൊണ്ട് പുറത്തേക്ക് പോയി.
കൃഷ്ണ പ്രസാദ് പോയ ഉടനെ ജൂലി പുതപ്പ് കടിച്ചു പിടിച്ചുകൊണ്ട് തേങ്ങികരഞ്ഞു. അവൾ ഉള്ളിന്റെ ഉള്ളിൽ പറഞ്ഞു.
ഇല്ല. എനിക്ക് അങ്കിളിനെ വേണം. ഇത്രയും നല്ലൊരു അങ്കിളിനെ വിട്ട് ഞാൻ എവിടേയും പോകില്ല. ഞാൻ ഇവിടെ തന്നെ കഴിയും അങ്കിളിന്റെ കൂടെ. ഞാൻ ഇനി ഒരിക്കലും അങ്കിളിനെ വേദനിപ്പിക്കില്ല.
പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. അതിനേക്കാൾ ഏറെ സങ്കട പെരുമഴ ആയിരുന്നു ഇരുവരുടേയും ഉള്ളിൽ. എത്ര സമയം കഴിഞ്ഞിട്ടും ഇരുവർക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ആ സമയം നല്ലൊരു ഇടി ഉണ്ടായി. ജൂലി പേടിച്ചുകൊണ്ട് എഴുനേറ്റ് കൃഷ്ണ പ്രസാദിന്റെ റൂമിലേക്ക് പോയി.
“എന്താ മോളെ ഉറക്കം വരുന്നില്ലേ..? അത് സ്ഥലം മാറി കിടന്നത് കൊണ്ടായിരിക്കും. മോള് പോയി കണ്ണടച്ചു കിടന്നൊ. ഉറക്കം താനേ വന്നോളും.”
ജൂലിയെ കണ്ട ഉടനെ കൃഷ്ണ പ്രസാദ് പറഞ്ഞു.
“എനിക്ക് ഇടി പേടിയാ ..അതുകൊണ്ട് ഇന്ന് ഞാൻ അങ്കിന്റെ കൂടെ ഇവിടെ ഈ മുറിയിൽ കിടന്നോട്ടെ…? ഞാൻ അങ്കിളിന് ഒരു ശല്യവും ഉണ്ടാക്കില്ല. ഞാൻ ഈ തറയിൽ കിടന്നോളാം.”
ജൂലി പറയുന്നത് കേട്ട് കൃഷ്ണ പ്രസാദിന് ചിരി വന്നു. കുറച്ചു സമയം മുൻപ് വരെ ഒരു കാന്താരി പെണ്ണായി എന്റെ കൂടെ ഉണ്ടായവൾ ഇത്രയും താഴ്മയോടെ ചോദിക്കുന്നത് കേട്ടപ്പോൾ കൃഷ്ണ പ്രസാദിന് ചിരിയുടെ കൂടെ സങ്കടവും ഉണ്ടായി. അയാൾ ഇരു കൈയും നീട്ടിയിട്ട് പറഞ്ഞു.
