രണ്ടുവീട്ടുകാരും അവളെ സമാധാനിപ്പിച്ചു. സ്കൂട്ടർ വെട്ടിച്ചത് കൊണ്ടാണ് അപകടം കുറഞ്ഞത് എന്നും ബസിൽ ഇടിച്ചെങ്കി രണ്ട് പേർക്കും കൂടുതൽ അപകടം സംഭവിച്ചേനെ എന്നും ഒപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. തലയ്ക്കു പരിക്കേറ്റ ഇവാന യെ ഐ സി യൂ വിൽ ഒബ്സെർവഷൻ ൽ പ്രവേശിപ്പിച്ചു. തലയുടെ വലതു ഭാഗത്ത് പ്രഹരം ഏറ്റതിനാൽ ന്യുറോളജിസ്റ്റ് ആയ ഡോക്ടർ ജെയിംസ് ന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഒരു മൈനർ സർജറി വേണ്ടി വരും എന്നും പേടിക്കാൻ ഒന്നുമില്ലെന്നും ഹെൽത്ത് ഓകെ ആണെന്നും അയാൾ അറിയിച്ചു.
അങ്ങനെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ സർജറി നടത്തി.. ഇവാനയുടെ അച്ഛനെ ഡോക്ടർ തന്റെ റൂമിലേക്ക് വിളിപ്പിച്ചു.
“മിസ്റ്റർ ജേക്കബ്, പേടിക്കാൻ ഒന്നുമില്ല. നല്ല രീതിയിൽ തന്നെ സർജറി കഴിഞ്ഞിട്ടുണ്ട്. നാഡീവ്യൂഹത്തിലേക്ക് തലച്ചോറുമായി ബന്ധിപ്പിക്കുന്ന ഭാഗത്തിന് ചെറിയ ക്ഷതമേറ്റിട്ടുണ്ടായിരുന്നു. ദേഹത്തെ ബാക്കി പരിക്കുകൾ സാരമുള്ളതല്ല.. 10 ദിവസം റസ്റ്റ് എടുത്താൽ മാറാവുന്നതേ ഉള്ളു.. പക്ഷെ ഇവാനയുടെ സബ് കോൺഷിയസ് മൈൻഡ് പ്രവർത്തിക്കുന്ന സെറിബ്രത്തിന്റെ ഭാഗത്തിന് പ്രഹരമേറ്റിട്ടുണ്ടായിരുന്നു. സർജറി വിജയകരമാണെങ്കിലും ഇതിന്റെ പരിണിത ഫലങ്ങൾ എന്തൊക്കെ ആകും എന്ന് തീരുമാനിക്കാറായിട്ടില്ല.
അതായത് ചിലപ്പോൾ നോർമൽ റിക്കവറി ആയിരിക്കും. ചിലർക്ക് ഓർമ നഷ്ടപ്പെടാം അതായത് മൈൻഡ് ൽ ഒന്നുമില്ലാത്ത ബ്ലാങ്ക് അവസ്ഥ. അതും അല്ലെങ്കിൽ സബ് കോൺഷ്യസ് മൈൻഡ് ൽ ഉള്ള കാര്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാം. അതായത് ഒരാളുടെ ആഗ്രഹം പോലെ ഉള്ള ഒരു കാരക്റ്റർ ആകുകയോ സ്വഭാവം ആകുകയോ അങ്ങനെ എന്തെങ്കിലും..
ഇവാനയുടെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ആഗ്രഹങ്ങൾ എന്താണെന്ന് നമുക്ക് അറിയില്ലല്ലോ. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അവളുടെ സബ് കോൺഷ്യസ് മൈൻഡ് അത് നടത്തിയേക്കാം. ബോധം തെളിഞ്ഞാലേ നമുക്ക് എന്തെങ്കിലും അറിയാൻ പറ്റൂ.. അത് വരെ മിസ്റ്റർ ജേക്കബ് കാത്തിരിക്കണം.. ഹോപ് ഫോർ ദി ബെസ്റ്റ്.”
“ഡോക്ടർ, ഇതിന് എന്തെങ്കിലും പ്രതിവിധി ഒക്കെ ഉണ്ടാകില്ലേ?”
“രോഗിയുടെ മാനസികാവസ്ഥ അറിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റൂ.. ഓർമ നഷ്ടപ്പെട്ടാൽ ആണ് കൂടുതൽ പ്രശ്നം. കൂടെയുള്ളവർ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി കൊടുക്കേണ്ട അവസ്ഥ വരും ”
“Ok ഡോക്ടർ. ഞങ്ങൾ വെയിറ്റ് ചെയ്യാം ”
അങ്ങനെ ഒരു രാത്രി ക്ക് ശേഷം മരുന്നിന്റെ സെഡെഷൻ മാറി ഇവാന കണ്ണ് തുറന്നു. ആദ്യമൊന്നും അവൾക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. പതിയെ അവൾ മനസ്സിലാക്കി,താൻ ഹോസ്പിറ്റലിൽ ആണെന്നും ആക്‌സിഡന്റ് ന് ശേഷം ചികിത്സയിൽ ആണെന്നും. തല ചെരിച്ചു നോക്കിയപ്പോ വേദന എടുത്തെങ്കിലും അവൾ ഐ സി യു എന്ന് എഴുതിയത് കണ്ടു. അവൾക്ക് പെട്ടെന്ന് അന്ന് നടന്ന സംഭവങ്ങൾ ഓർമ വന്നു..
“പല്ലവി.. പല്ലവി… അയ്യോ പല്ലവി ക്ക് എന്തെങ്കിലും.. അമ്മേ.. അമ്മേ ”
അവളുടെ ഉച്ചത്തിൽ ഉള്ള സംസാരം കേട്ട് കൊണ്ട് നഴ്സുമാർ ഓടി വന്നു.. ബോധം തെളിഞ്ഞു കിടക്കുന്ന അവളെ കണ്ട് അതിലൊരാൾ ഡോക്ടറെ ഇൻഫോം ചെയ്തു. ഡോക്ടർ ഉടനെ തന്നെ അവിടേക്ക് എത്തി.
ഡോക്ടറെ കണ്ട ഇവാന പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു. നഴ്സുമാർ എല്ലാം കൂടി അവളെ എഴുന്നേൽപ്പിച്ചു ഇരുത്തി കട്ടിലിൽ ചായ്ച്ചിരുത്തി.
“ഡോക്ടർ.. പല്ലവി. എന്റെ പല്ലവി ക്ക് എങ്ങനെ ഉണ്ട്?”
“ആഹാ.. എല്ലാം ഓർമ ഉണ്ടല്ലോ.. ആളപ്പോ സ്മാർട്ട് ആയല്ലോ.. താൻ ഒന്നും പേടിക്കണ്ട.. പല്ലവിക്ക് ചെറിയ പരിക്കുകൾ മാത്രം ഉള്ളു. അവളും തന്റെ ഫാമിലി യും ഒക്കെ പുറത്ത് നിൽക്കുന്നുണ്ട്. ഇപ്പോ വിളിക്കാം ”
ഡോക്ടർ ഉം നഴ്സുമാരും പുറത്തേക്ക് പോയി.. പല്ലവിയും ഇവാനയുടെ അമ്മയും ആണ് ആദ്യം ഉള്ളിലേക്ക് വന്നത്.. പരസ്പരം കണ്ടതും രണ്ട് പേരും കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി.. പല്ലവിയുടെ ദേഹത്തു മുറിവ് വച്ച് കെട്ടിയതിൽ എല്ലാം അവൾ തലോടി.. പല്ലവി അവളുടെ തലയിൽ തഴുകി. ഒടുവിൽ രണ്ട് പേരും പുഞ്ചിരിച്ചു.. അമ്മയുമായും അവൾ സംസാരിച്ചു.. ഓർമയ്ക്ക് ഒന്നും ഒരു കുറവും സംഭവിച്ചിട്ടില്ല എന്ന കാര്യം അവരിൽ സമാധാനം ഉണ്ടാക്കി.. പിറ്റേ ദിവസം റൂമിലേക്ക് അവളെ മാറ്റി. ഡോക്ടർ അച്ഛനെയും അമ്മയെയും ക്യാബിൻ ലേക്ക് വിളിപ്പിച്ചു.
