‘അമ്മക്ക്എന്നോട് ദേഷ്യം ഉണ്ടോ..
അവള് കരഞ്ഞു കൊണ്ട് ചോദിച്ചു..
ഇല്ലെടി മോളെ..
എനിക്കും സങ്കടം വന്നു. എന്റെ കണ്ണു നിറഞ്ഞു.. അപ്പോഴേക്കും രാജേട്ടൻ ഫോൺ എന്റെ കയ്യിൽ നിന്ന് വാങ്ങി..
അമ്മു..
അച്ഛാ…
അവള് സങ്കടത്തോടെ വിളിച്ചു..
എടി. അച്ഛന്റെ മോള് കരയുവാണോ..
ചേട്ടൻ സങ്കടത്തോടെ ചോദിച്ചു..
അപ്പോഴേക്കും അവള് കരയുന്നത് കേൾകാം..
മോളെ. അച്ഛന് നിന്നോട് ദേഷ്യം ഒന്നുമില്ലാട്ടോ..
അച്ഛാ.. മ്മ്മ്…
എന്റെ അമ്മൂനെ കാണാൻ അച്ചൻ വരുന്നുണ്ട്…
എനിക്കും അച്ഛനെയും അമ്മയെയും കാണണം..
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു..
അപ്പോഴേക്കും മോഹൻ ചേട്ടൻ ഫോൺ വാങ്ങീട്ടു പറഞ്ഞു..
അമ്മു. ഞങ്ങൾ ഇന്ന് ഇവരെ കുട്ടി അങ്ങോട്ട് വരുവാ മോളെ…
വാ.. അച്ഛാ…ഇങ്ങോട്ട് കൊണ്ടുവാ..
അവള് കരഞ്ഞുകൊണ്ട് പറഞ്ഞു..
നീ സമാധാനപെട്.. ഞങ്ങൾ ഉടനെ അങ്ങോട്ട് വരാം…
ഞങ്ങൾ കുറെ നേരം മോളോട് സംസാരിച്ചു..
ഉച്ചക്ക് ശേഷം അവരുടെ വീട്ടിൽ ചെന്നു..
മോള് എന്നെ കെട്ടിപിടിച്ചു കുറച്ചു നേരം കരഞ്ഞു… എന്നിട്ട് അവളുടെ വിശേഷം പറഞ്ഞു..
മോനെ വിളിച്ചു. എന്നിട്ട് വീഡിയോ കോളിൽ സംസാരിച്ചു. അവനും സന്തോഷം ആയി…
വൈകുന്നേരം ഞങ്ങൾ തിരിച്ചു പൊന്നു..
ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മോളെ കുറച്ചു ദിവസം വീട്ടിൽ കൊണ്ടു വന്നു നിർത്തി.. അവള് ഇങ്ങോട്ട് പോന്നപ്പോൾ അവർക്ക് വിഷമം..
ലളിത എന്നെ വിളിക്കും..
മോളെ കൂട്ടാൻ വരട്ടെ
ഞാൻ പറയും.
ഇന്ന് വരണ്ട. ഇന്ന് ഞങ്ങൾ വൈകുന്നേരം അമ്പലത്തിൽ പോകും.
പിറ്റേന്ന് വിളിക്കും.. അപ്പൊ ഞാൻ വേറെന്തെലും പറയും..
അങ്ങനെ രണ്ടാമത്തെ ആഴ്ച അവര് രാവിലെ വീട്ടിലേക്ക് വന്നു..
മോഹൻ ചേട്ടനും ലളിതയും. അവര് കാറിലാണ് വന്നത്..
അന്ന് മോളെ കൂട്ടികൊണ്ട് പോയി..
പിന്നീട് ഞാനും രാജേട്ടനും മോനും ആഴ്ചയിൽ ഒരു ദിവസം അങ്ങോട്ട് പോകും..
ഒരു 22 കിലോമീറ്റർ ദുരമേ ഉള്ളൂ..
ഇപ്പൊ നല്ല സൗഹൃദം ആണ്. അവരുടെ വീട്ടിൽ. മോഹൻ ചേട്ടനും ലളിതയും. അവർക്ക് രണ്ടു മക്കൾ ഉണ്ട്. മുത്തത് മകൾ ആണ്. അവൾ കല്യാണം കഴിഞ്ഞു പോയി. പിന്നെ മകൻ.
അവനാണ് എന്റെ മോളെ കെട്ടിയത് ..
ഒരു ദിവസം ഞങ്ങളെ അങ്ങോട്ട് വിളിച്ചു.അന്ന് വൈകുന്നേരം ഞങ്ങൾ അവിടെ ചെന്നു..
അന്ന് അവരുടെ മകളും ഭർത്താവും വന്നിട്ടുണ്ടായിരുന്നു. പിന്നെ അ പയ്യന്റെ വീട്ടുകാരും..ആയാൽ പകത്തു നിന്ന് രണ്ടു കുടുംബം..
അവിടെ ചെറിയൊരു ഫങ്ക്ഷൻ.
രാജേട്ടൻ ചുമ്മ കിട്ടിയപ്പോൾ ഇഷ്ടം പോലെ കുടിച്ചു.. അല്ലേലും ചേട്ടാന് ചുമ്മ കിട്ടിയാൽ ഇഷ്ടം പോലെ കുടിക്കും..
ചേട്ടൻ മെലിഞ്ഞിട്ടാണ്..
മോള് എന്റെ അടുത്ത് വന്നിട്ട് പറഞ്ഞു..
അമ്മേ അച്ഛൻ നല്ലത് പോലെ കുടിച്ചിട്ടുണ്ട്. വഴക്കുണ്ടാക്കുമോ..
ഏഹ്.. ഇല്ല..
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു..
എനിക്കറിയാലോ അച്ഛനെ. വീട്ടിൽ കാണിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ..
എടി.. അമ്മു.. ഞങ്ങൾ എന്നാ പൊക്കോളാം…
അപ്പോഴേക്കും മോൻ എന്റെ അടുത്തേക്ക് വന്നു..അവൻ പറഞ്ഞു…
അമ്മേ അച്ഛൻ നല്ല പൂസ… നമുക്ക് പോകാം..
പോകാം മോനെ..
ഞാൻ പറഞ്ഞു..
ഞങ്ങൾ അമ്മയെയും വിളിച്ചു.. ചേട്ടന്റെ അമ്മ അകത്തിരുന്ന് ആരോടോ സംസാരിക്കുന്നുണ്ട്..
അമ്മ പറഞ്ഞു..
രാജ.. വാടാ പോകാം….
ചേട്ടൻ നല്ല ഫിറ്റ് ആയി ആടുന്നുണ്ട്.. അപ്പോഴേക്കും മോൻ കാറിൽ കേറി. വണ്ടി സ്റ്റാർട്ട് ചെയ്തു.. എല്ലാവരോടും യാത്ര പറഞ്ഞു.
ഞങ്ങൾ അവിടെ നിന്ന് പൊന്നു..
അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ. ഒരു ഞായറാഴ്ച മോഹൻ ചേട്ടനും ലളിതയും മോളും കൂടി വീട്ടിലേക്ക് വന്നു..
അന്ന് ഉച്ചക്ക് വീട്ടിൽ നിന്ന് ഉണ് കഴിച്ചു..
കുറച്ചു കഴിഞ്ഞപ്പോൾ രാജേട്ടൻ നല്ല ഫിറ്റ് ആണ്..
ലളിത എന്നോട് പറഞ്ഞു..
മോഹനേട്ടൻ കൊടുത്തത. ഗിരിജ ഒന്നും പറയരുത്..
ഏഹ്.. ഞാനൊന്നും പറയുന്നില്ല..
എന്റെ അടുത്തേക്ക് മോഹൻ ചേട്ടൻ വന്നിട്ട് പറഞ്ഞു..
ഗിരീജേ. രാജൻ എന്നെ വിളിച്ചാരുന്നു. വരുമ്പോൾ ഒരു കുപ്പി വാങ്ങാൻ പറഞ്ഞാരുന്നു..
അയാൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..
