രാത്രി സംഗീതം – 5 2

വിടര്ന്ന കണ്ണുകളോടെ ശിവദാസ് ഭാര്യയെ നോക്കി.

“മകരം നക്ഷത്രത്തിലാണ് രണ്ട് കുട്ടികളുടെയും ജനനം…ആ നക്ഷത്രമാകട്ടെ ആണ്കുകട്ടികള്ക്ക് ബെസ്റ്റ് രാശി ആയി കണക്കാക്കപ്പെടുന്നു…അച്ചടക്കം, വിജയം, ക്ഷമ, ഔദ്യോഗികകാര്യങ്ങളില്‍ അസൂയാവമായ നേട്ടം ഇതൊക്കെയാണ് ജ്യോതിഷത്തില്‍ മകര രാശിക്കാരുടെ പ്രത്യേകതകള്‍…”

അത് കേട്ട് ശിവദാസ് ഭയത്തോടെ സമീറയെ നോക്കി. അവന്‍ നടുങ്ങുന്നത് അവള്‍ കണ്ടു.

അവളുടെ കൈ അവന്റെക തോളില്‍ അമര്ന്നു .

“എനിക്കറിയാം നിന്റെവ പേടി…”

അവള്‍ ആര്ദ്രവമായ ശബ്ദത്തില്‍ തുടര്ന്നു .

“മോന്റെറ നക്ഷത്രവും മകരമാണ്… എനിക്കും ഉണ്ട് പേടി…ബട്ട് എനിക്കത് പുറത്ത് കാണിക്കാന്‍ നിര്വ്വാ ഹമില്ല…”

“മോനെ നമുക്ക് മറ്റെവിടേക്കെങ്കിലും മാറ്റണം…”

അവന്‍ പറഞ്ഞു.

“നിനക്ക് എന്തായാലും ഈ മാസം വര്ക്ക്റ ഫ്രം ഹോമല്ലേ? നിന്നെക്കാള്‍ ബെസ്റ്റ് ആയ മറ്റൊരാള്‍ നമുക്ക് കിട്ടില്ല നമ്മുടെ മോന്റെ് സെക്യൂരിറ്റിക്ക്…”

അവന്‍ അവിശ്വസനീയതയോടെ അവളെ നോക്കി.

“എടീ നീയെന്നെ ഷൂട്ട്‌ ചെയ്യാന്‍ പഠിപ്പിച്ചിട്ടുണ്ട്…”

ശിവദാസ് പറഞ്ഞു.

“നീ നിര്ബെന്ധിച്ച് ഞാന്‍ മാര്ഷ്യപല്‍ ആര്ട്ട്സും പഠിച്ചിട്ടുണ്ട്…എന്നാലും സമീ, ഇതൊക്കെ നീ എന്റെഞ കൂടെ ഉള്ളപ്പോഴേ എനിക്ക് പെര്ഫോംപ ചെയ്യാന്‍ പറ്റൂ…നീ പകലും രാത്രീലും അവമ്മാരുടെ പിന്നാലെ പായുമ്പോ ഞാന്‍ മോന്റെയ കൂടെ തനിയെ ഇവിടെ…”

അയാള്ക്വ മുഴുമിക്കാനായില്ല.

“നിനക്കറിയില്ല ശിവാ നിന്റെ് സ്ട്രെങ്ങ്ത്ത്…”

അവള്‍ അവന്റെ കവിളില്‍ തലോടി.

“സത്യത്തില്‍ അതിന് മുമ്പില്‍ ഒന്നുമല്ല ഞാന്‍…ഐ ഹാവ് ഫെയിഥ് ഓണ്‍ യൂ മാന്‍…”

അവളുടെ സ്വരം ദൃഡമായിരുന്നു.

“മറ്റൊരു പാറ്റെണ്‍…”

ദീര്‍ഘനിശ്വാസത്തോടെ അവള്‍ തുടര്ന്നു .

“മരിച്ച ആദ്യത്തെ കുട്ടിയുടെ പേര് മാരുത് രാജ്…ഗുജറാത്തില്‍ ജനിച്ച, കഴിഞ്ഞ മാസം വേസ്റ്റ് ഹില്ലില്‍ സെറ്റില്മുഡ് ആയ മലയാളി ഫാമിലിയിലെ കുട്ടിയാണ്…രണ്ടാമത്തെ കുട്ടിയുടെ പേര് പ്രഭാന്ജറന്‍… ഇപ്പോള്‍ എല്ലാവരും അല്പ്പംാ കൂടി റിലീജിയസ് കോണ്ഷ്യുസ് ആണെന്ന് തോന്നുന്നു…അത്കൊണ്ട് തന്നെ ട്രേഡീഷണല്‍ ടച്ചുള്ള പേരുകളാണ് കൂടുതലും…ഈ രണ്ട് പേരുകളുടെയും പ്രത്യേകത മനസ്സിലായോ ശിവന്?”

ശിവദാസ് നെറ്റി ചുളിച്ചു.

“ആദ്യത്തെ പേര് എന്താണ് എന്നാ പറഞ്ഞെ? മാരുതി?”

“അല്ല, മാരുത്…മാരുത് രാജ്…”

“മാരുത് എന്ന് വെച്ചാല്‍…”

അവന്‍ ആലോചിച്ചു.

“വായു…വായു ഭഗവാന്‍…”

സമീറ പറഞ്ഞു.

“അതെ…വായു പുത്രനാണ് ഹനുമാന്‍..അതുകൊണ്ടാണ് ഹനുമാനെ മാരുതി എന്നും വിളിക്കുന്നത്…”

ശിവദാസ് പറഞ്ഞു.

“രണ്ടാമത്തെ പേര്?”

അവന്‍ ചോദിച്ചു.

“പ്രഭാഞ്ജന്‍…”

“എന്നുവെച്ചാല്‍?”

അവന്‍ ചോദിച്ചു.

“ഇത്രയും കടുപ്പം പിടിച്ച പേരൊക്കെ എന്തിനാ ഇടുന്നെ?”

“അതിപ്പം പാരന്റ്റ്സി ന്റെ ഇഷ്ടമല്ലേ?”

അവള്‍ ചോദിച്ചു.

“വ്യതസ്തമായ പേരുകള്‍ ഇടണമെന്ന്? കണ്ണൂരുള്ള ഒരു ഡോക്ക്റ്ററുടെ പേര് ഡോക്റ്റര്‍ സ്വതന്ത്ര കുമാര്‍ എന്നാ….ഒരിക്കല്‍ ആ വഴി പോയപ്പോള്‍ റോഡ്‌ സൈഡില്‍ അങ്ങനെ ഒരു നെയിം പ്ലേറ്റ് കണ്ടു… ഒരു സുരേഷ്ഗോപി സിനിമയുണ്ട്…അതില്‍ വില്ലന്റെട പേരാണ് രസം. ക്യാപ്റ്റന്‍ ബി. ഡി കപൂര്‍. ബിഖാരി ദാസ് കപൂര്‍. ബിഖാരി എന്ന് വെച്ചാല്‍ ഭിക്ഷക്കാരന്‍. ദാസ് വേലക്കാരന്‍. ബിഖാരി ദാസ് എന്നാല്‍ ഭിക്ഷക്കാരനു വേണ്ടി ജോലി ചെയ്യുന്നയാള്‍…അങ്ങനെ ഒരു പേര് വരാനുള്ള കാരണവും സിനിമയില്‍ പറയുന്നുണ്ട്… “

ശിവദാസ് കേട്ടിരുന്നു.

“പ്രഭാഞ്ജന്‍ എന്നുവെച്ചാല്‍?”

അവന്‍ ചോദിച്ചു.

സമീറയുടെ മുഖം ഗൌരവപൂര്ണ്ണ.മായി.

“എന്താടി?”

അവന്‍ അല്പ്പം് ഭയത്തോടെ ചോദിച്ചു.

“പ്രഭാഞ്ജന്‍ എന്നുവെച്ചാല്‍ “വായു” “കാറ്റ്” എന്നൊക്കെ അര്ഥം്…”

“അപ്പോള്‍…”

അവന്റെ് കണ്ണുകള്‍ ഭയത്താല്‍ വിടര്നുി . ശ്വാസം നിലച്ചവനെപ്പോലെ ശിവദാസ് സമീറയെ നോക്കി.

“നമ്മുടെ മോന്റെ് പേരിന്റെല അര്ത്ഥളവും കാറ്റ്, ഇളം കാറ്റ് എന്നൊക്കെയല്ലേ…? ഈശ്വരാ…”

“പേടിക്കാതെ…”

വീണ്ടും അവളുടെ കൈ അവന്റെ” തോളില്‍ അമര്ന്നു .

Leave a Reply

Your email address will not be published. Required fields are marked *