രുദ്രപ്രതാപം – 5 4

 

അവിടെ ഉണ്ടായിരുന്ന ഒരു ചെയറിൽ പോയി ഇരുന്നു.മനസ്സ് മുഴുവൻ ഒരു മരവിച്ച അവസ്ഥായിൽ ആയിരുന്നു. എന്തൊക്കെ ആണ് ഇവിടെ നടക്കുന്നത്.

രണ്ടു ഭാര്യമാരോ?.എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല.ദിവ്യ തന്റെ ഭാര്യ ആണെന്നറിഞ്ഞപ്പോൾ ഉണ്ടായ ആ സന്തോഷം പോലും മര്യാദക്ക് ഒന്ന് ആസ്വദിക്കാൻ പറ്റിയില്ല അപ്പോഴേക്കും തന്നില്ലേ അടുത്തത്.ഞാൻ അങ്ങനെ പലതും ആലോചിച്ചിരുന്നു.കുറച്ചു കഴിഞ്ഞപ്പോൾ അർച്ചന ചേച്ചി എന്റെ അടുത്തേക്ക് നടന്നു വന്നു.

 

“നീ ഇവിടെ വന്നു ഇരിക്കായിരുന്നോ? ഞാൻ നിന്നെ എവിടെ ഒക്കെ നോക്കി.”

 

ഞാൻ അവളെ ഒന്ന് നോക്കി.🫤 എന്നിട്ട് വലിയ ഭാവവെത്യാസം ഒന്നും ഇല്ലാതെ മുമ്പത്തെ പോലെ തന്നെ ഇരുന്നു.

 

“എടാ മോനെ കോളടിച്ചല്ലോടാ രണ്ടു ഗേൾഫ്രണ്ട്‌സ് ഒക്കെ”🤣

 

“ദേ ചേച്ചി ഞാൻ വല്ലതും പറയും കേട്ടോ.മനുശ്യനിവിടെ പ്രാന്ത് പിടിച്ചിരിക്കുമ്പോള”😠

 

“നീ എന്തിനാ ചൂടാവുന്നെ?”

 

“അല്ല പിന്നെ ഞാൻ ഇവിടെ കിടന്നു ഐറ്റം ഡാൻസ് കളിക്കാം”ഞാൻ കുറച്ചു കലിപ്പിൽ പറഞ്ഞു നിർത്തി😤

 

“അല്ല നിനക്ക് ദിവ്യ യുടെ കാര്യം പറഞ്ഞപ്പോ വലിയ കുലുക്കം ഒന്നും കണ്ടില്ലല്ലോ?”

 

അത് കേട്ട് ഞാൻ ഒന്ന് പരുങ്ങി.😳

 

“അത്.. അത്.. അവളെ എനിക്ക് അറിയുവെങ്കിലും ചെയ്യാലോ”ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

 

“അറിയുവെങ്കിലും ചെയ്യാലോ എന്ന്‌. എടാ ചെറുക്കാ നീയും അവളും കൂടി കണ്ട പാർക്കിൽ ഒക്കെ ചുറ്റി കറങ്ങുന്നതൊക്കെ എനിക്കറിയാം”

 

അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി😦ഇവൾ ഇതൊക്ക എങ്ങനെ അറിഞ്ഞു ഞാനും ദിവ്യയും വളരെ രഹസ്യമായി സൂക്ഷിക്കുന്ന കാര്യങ്ങൾ ആണല്ലോ ഇതൊക്കെ.

 

“നീ ഇതൊക്കെ എങ്ങനെ കണ്ടു”

 

“ഞാൻ മാത്രമല്ല വീട്ടുകാരും നാട്ടുകാരും എല്ലാം കണ്ടു”

 

ഞാൻ അത് കേട്ടു മനസ്സിലാവാതെ അവളെ നോക്കി

 

“വ്യക്തമായില്ല”😕

 

അവൾ അവളുടെ ഫോൺ എടുത്ത് എന്റെ നേരെ നീട്ടി

 

സബാഷ്… അത് ദിവ്യയുടെ insta അക്കൗണ്ട് ആയിരുന്നു. ഞങ്ങൾ വളരെ രഹസ്യമായി പുറത്തു കറങ്ങാൻ പോയപ്പോൾ എടുത്ത എല്ലാ ഫോട്ടോസും അതിനകത്തു ഉണ്ടായിരുന്നു.

 

“നിങ്ങൾ വല്ലാതെ അങ്ങ് പരിചയത്തിൽ ആണല്ലേ”അർച്ചന എന്നെ ഒന്ന് ആക്കി കൊണ്ട് ചോദിച്ചു.

 

ഞാൻ ചെറുതായി ഒന്ന് ചിരിച്ചു കാണിച്ചു.

 

“ഓഹ് ഇളിക്കല്ലേ അവന്റെ ഒരു പരിജയം”😂

 

ഞങ്ങൾ പിന്നെ അതും ഇതും ഒക്കെ പറഞ്ഞു അവിടെ നിന്നു കുറച്ചു കഴിഞ്ഞപ്പോൾ വീട്ടുകാരെല്ലാം പുറത്തോട്ട് വന്നു. എല്ലാരുടെയും മുഖത്തു ഇപ്പോഴും ആ ഒരു അന്തളിപ്പ് ഉണ്ട്.ഞങ്ങൾ എല്ലാരും വീട്ടിലേക്ക് തിരിച്ചു.പോവുന്നതിനു മുന്നേ ദിവ്യക്ക് ഒരു ബൈ കൊടുത്തു അവൾ തിരിച്ചും.ഇങ്ങോട്ട് വരുമ്പോൾ ഉണ്ടായിരുന്ന ബഹളം ഒന്നും ഉണ്ടായിരുന്നില്ല തിരിച്ചു പോവുമ്പോൾ.ഒരു ഏഴ് മണി ആയപ്പോഴേക്കും വീട്ടിൽ തിരിച്ചെത്തി.

 

വീട്ടിൽ എത്തിയാൽ ഒരു സംസാരം ഒക്കെ ഉണ്ടാവും എന്ന്‌ പ്രതീക്ഷിച്ചു പക്ഷേ അങ്ങനെ ഒന്നും ഉണ്ടായില്ല. സമയം പിന്നെയും കടന്നു പോയി ഫുഡ്‌ ഒക്കെ കഴിച്ചു കഴിഞ്ഞു ഞാൻ കിടക്കാൻ മുറിലേക്ക് കയറി.എത്ര കിടന്നിട്ടും ഉറക്കം വരുന്നില്ലായിരുന്നു. അപ്പോഴാണ് എനിക്ക് ദിവ്യയുടെ കാൾ വന്നത്.

 

“ഹലോ”

 

“ഹാ ഹലോ പറ”

 

“എടാ നീ ok അല്ലെ”

 

“മ്മ്”ഞാൻ അതെ എന്നാ രീതിയിൽ മൂളി

 

“നിനക്കോ”ഞാൻ തിരിച്ചു ചോദിച്ചു

 

“എനിക്ക് കുഴപ്പം ഒന്നുമില്ല”

 

“മ്മ്”പിന്നെയും ഞാൻ ഒന്ന് മൂളി.ഞങ്ങൾക്ക് ഇടയിൽ വല്ലാത്തൊരു നിശബ്ദത തടിച്ചു കൂടികൊണ്ടിരുന്നു.

 

“ഇനി എന്താ പ്ലാൻ”ആ നിശബ്‍ദ്ധതയെ കീറി മുറിച്ചു കൊണ്ട് അവൾ ചോദിച്ചു.

 

“എനിക്ക് അറിയില്ല”

 

“എടാ ഞാൻ ഇവിടെ അമ്മയോട് സംസാരിച്ചിരുന്നു”

 

“എന്നിട്ട്”

 

“അമ്മ കാര്യങ്ങൾ ഒക്കെ എന്നോട് തുറന്നു പറഞ്ഞു.

ചെറുപ്പത്തിൽ ഒരു കുഴപ്പവും ഇല്ലായിരുന്ന എനിക്ക് പെട്ടന്ന് ഒരു ദിവസം കുഴഞ്ഞു വീണു. നോക്കിയപ്പോൾ നല്ല പനിയും ഉണ്ടായിരുന്നത്രെ. അങ്ങനെ ഇവിടെ ഉള്ള ഡോക്ടർ മാരെ ഒക്കെ കാണിച്ചു പക്ഷെ അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടായില്ല എന്ന്‌. എന്നിട്ട് അമ്മയുടെ ഒരു ഫ്രണ്ട് വഴിയാണ് മേപ്പടൻ എന്ന ആളെ കുറിച് അറിയുന്നത്. ഒരു വൈദ്യൻ ആണെന്നാണ് അമ്മയോട് പറഞ്ഞിരുന്നത് അങ്ങനെ ആണ് അങ്ങോട്ട് കൊണ്ട് പോയതെന്ന്.അവിടെ വച്ചാണ് നിന്നെയും സുനിത അമ്മയെയും ആദ്യമായി കാണുന്നത് എന്നും പറഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *