രുദ്രപ്രതാപം 7
Rudraprathapam Part 7 | Author : Jhon Clinton
[ Previous Part ] [ www.kambi.pw ]
ഹലോ ഹായ്
എല്ലാവർക്കും സുഖം തന്നെ ആണെന്ന് കരുതുന്നു. ഇനിയുള്ള കുറച്ചു ദിവസങ്ങൾ കഥയുടെ പേജുകൾ വളരെ കുറവായിരിക്കും. സമയം തന്നെ ആണ് വില്ലൻ. എല്ലാം കൂടി എത്തണ്ടേ. എങ്കിലും പാർട്ടുകൾ പെട്ടെന്ന് തന്നെ തരാൻ നോക്കാം 🥰
എന്നെയും എന്റെ വരികളെയും ഇഷ്ട്ടപെടുന്ന എന്റെ എല്ലാ കൂട്ടുകാർക്കും വീണ്ടും നന്ദി 🥰🥰🥰
അപ്പൊ തുടങ്ങല്ലേ

Previously….
നിലത്തു വീണു കിടക്കുന്ന മായയുടെ ശ്വാസഗതി പഴയ രൂപത്തിലേക്ക് തിരിച്ചെത്തി.അവളുടെ കണ്ണുകൾ വീണ്ടും തുറന്നു അപ്പോൾ അവൻ അവളുടെ അടുത്തേക്ക് നടന്നു വരുകയായിരുന്നു
“മോളെ”സത്യശീലന്റെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി.
“നിനക്ക് നേരെ ഒരു പ്രശ്നം വന്നാൽ..”
അവൻ അവളുടെ മുന്നിലായി വന്നു നിന്നു.
“അത് നിനക്ക് താങ്ങാവുന്നതിനും അപ്പുറം ആണെങ്കിൽ”
അവൻ അവൾക്കടുത്തായി കുനിഞ്ഞു നിന്നു.
“നിനക്കൊരു തണലായി അവൻ നിന്റെ അടുത്ത് വരും”
അവൻ അവളെ രണ്ടു കൈകൾ കൊണ്ടും കോരി എടുത്തു ഉയർത്തി.
“നിന്നെ ഏറ്റവും ഇഷ്ട്ടപെടുന്ന”
അവളുടെ കവിളുകൾ അവന്റെ നെഞ്ചിലേക്ക് അമർന്നു.
“നിന്റെ രാജകുമാരൻ”
അവൾ മുഖം ഉയർത്തി അവനെ ഒന്ന് നോക്കി ആ മുഖം കണ്ടപ്പോൾ തന്നെ അവളുടെ ഹൃദയം ഒന്ന് മൂളി.അത് അവളുടെ ചുണ്ടുകളിലൂടെ പുറത്തു വന്നു..
“എന്റെ രാജകുമാരൻ ❤️”
———————————————————————–
In 200 Huntred meters turn left
……
Take next right
……
You reached your destination.
മൈര് പിന്നേം തെറ്റിച്ചു. ഞാൻ മനസ്സിൽ പറഞ്ഞു.
“എടി നീ അതൊന്നു നേരാവണ്ണം നോക്കി പറഞ്ഞു തരുമോ ഇത് എത്ര തവണ ആയെന്നു വല്ല വിചാരവും ഉണ്ടോ”വണ്ടി ഓടിച്ചു കൊണ്ടിരുന്ന ഞാൻ കലി കേറി അവളോട് ചോദിച്ചു.
“ഞാൻ എന്ത് ചെയ്യാനാ…ഇതില് കാണിക്കുന്നതല്ലേ എനിക്ക് പറഞ്ഞു തരാൻ പറ്റു.”ദിവ്യ എന്റെ ചോദ്യത്തിന് ഞായികരിക്കുന്ന പോലെ അത് പറഞ്ഞു.
“എന്നിട്ടെന്താ നമ്മൾ ഈ വന്നിടത് തന്നെ വന്നുകൊണ്ടിരിക്കുന്നത്”ഞാനും അതെ ടോണിൽ അവളോടായി ചോദിച്ചു.
“എടാ ഇവിടെ മര്യാദക്ക് മാപ് ഒന്നും വർക്ക് ആവുന്നില്ല
ഒക്കെ U turn അടിപ്പിച്ചു ഇവടെ തന്നെ എത്തിക്കുവാ.”അവൾ വീണ്ടും ഞായികരിച്ചു.
“നന്നായി”ഞാൻ കുറച്ച് കലിപ്പിൽ പറഞ്ഞു നിർത്തി.
അവൾ എന്നെ ഒന്ന് തുറിച്ചു നോക്കി അതിൽ നല്ല കലിപ്പുണ്ടായിരുന്നു.വീണ്ടും അവൾ മാപ് നോക്കാൻ തുടങ്ങി.തൈര്…
അല്ലങ്കിലും എനിക്ക് എന്തിന്റെ കേടായിരുന്നു ഇവളുടെ കൂടെ ഇറങ്ങി പുറപ്പെടാൻ.
കുറച്ചു മണിക്കൂറുകൾക്ക് മുൻപ്…..
ഇന്നലെ നടന്നതിന്റെ ക്ഷീണം ഒക്കെ കാരണം ഞാൻ നല്ല ഒരു ഉറക്കത്തിൽ തന്നെ ആയിരുന്നു.ആരോ എന്റെ അടുത്ത് വന്നു കിടന്ന പോലെ.പക്ഷെ ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റിട്ടുണ്ടായിരുന്നില്ല. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ ആരോ എന്റെ മുഖത്തു കൂടി കയ്യൊടിക്കുന്ന പോലെ. അത് എന്റെ ചുണ്ടിലും മൂക്കിലും മുടിയിലും ചെവിയിലും എല്ലാം ഓടി നടന്നു.
ഒരു ശല്യമായി വന്നപ്പോൾ ഞാൻ കൈ തട്ടി മാറ്റി. പിന്നെ കുറച്ച് നേരത്തിനു വലിയ ചലനം ഒന്നുമുണ്ടായില്ല.പെട്ടന്നാണ് എന്റെ മുകളിലേക്ക് വല്ലാത്തൊരു ഭാരം കേറി വന്നത്.ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു കണ്ണ് തുറന്നു നോക്കുമ്പോൾ.
“Goodmorning”വീട്ടിൽ വളർത്തുന്ന പൂച്ച കുട്ടിയെ പോലെ എന്റെ നെഞ്ചത് കേറി കിടക്കുന്നുകൊണ്ട് ദിവ്യ പറഞ്ഞു.ഒരു വൈറ്റ് ടി ഷർട്ടും ജീൻസും ആണ് അവളുടെ വേഷം.
“നീയോ….നീ എന്താ ഇവിടെ”
അവൾ ഒന്ന് ചിരിച്ചു “എന്റെ ചെക്കനുള്ള ഇടതല്ലേ ഞാൻ വേണ്ടേ” അവൾ വിരലുകൾ എന്റെ കഴുത്തിലൂടെ ചലിപ്പിച്ചു കൊണ്ട് പറഞ്ഞു.
“നീ ഇങ്ങോട്ട് വരുന്നത് ആരെങ്കിലും കണ്ടോ”ഒരു വേവലാതിയോടെ ഞാൻ ചോദിച്ചു
“ആ…”ഒരു കൂസലും ഇല്ലാതെ ആയിരുന്നു അവളുടെ മറുപടി
“ആര്?”ഞാൻ ഒരു ഞെട്ടലോടെ ചോതിച്ചു
“താഴെ അപർണ ചേച്ചിയും രാജീവൻ അങ്കിളും ഉണ്ടായിരുന്നു”അവൾ അതിനിപ്പോ എന്താ എന്ന ഒരു മുഖഭാഗത്തോടെ അത് പറഞ്ഞു.
