രുദ്രപ്രതാപം – 7 29

ഞാൻ അമ്മയുടെ കവിളിൽ ഒരു ഉമ്മകൂടി കൊടുത്തു
“Thanks”അത് പറയുമ്പോൾ എന്റെ മനസ്സിന് വല്ലാത്ത കനം ഉണ്ടായിരുന്നു അത് എന്റെ ശബ്ദത്തിൽ നിന്നു അമ്മയ്ക്ക് മനസ്സിലാവുകയും ചെയ്തു. അമ്മ എന്റെ നേരെ തിരിഞ്ഞു നിന്നു എന്നിട്ട് രണ്ടു കൈകൾ കൊണ്ടും എന്റെ മുഖം വാരി പുണർന്നു. എന്നിട്ട് എന്റെ നെറ്റിയിൽ അമ്മയുടെ റോസപ്പു ചുണ്ടുകളാൽ ഒരു മുത്തം തന്നു.കാലങ്ങളായി ഞാൻ നഷ്ടപ്പെടുത്തിയ ഈ സ്നേഹം വീണ്ടും ലഭിച്ചപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.അത് കണ്ട അമ്മ എന്നെ മാറോടു ചേർത്ത് കെട്ടി പിടിച്ചു നിന്നു.

അങ്ങനെ കുറച്ചു സമയം ആയപ്പോഴേക്കും ഞങ്ങളുടെ ഫുഡ്‌ കഴിക്കലും ഒക്കെ കഴിഞ്ഞു ദിവ്യയും അപ്പുവും അർച്ചന ചേച്ചിയും നല്ല രീതിയിൽ തന്നെ കൂട്ടായിരുന്നു അവർ എന്തൊക്കയോ പറഞ്ഞു നല്ല കളിയും ചിരിയും ഒക്കെ ആണ്.ഇതിനിടയിൽ ഞാൻ അശ്വതിയെ ഒന്ന് ശ്രദ്ധിച്ചു അവൾ ഇപ്പോഴും നല്ല കലിപ്പിൽ ആണ് 😡.
നമ്മളില്ലേ…. എന്നാ ചിന്തയിൽ ഞാൻ അവളിൽ നിന്നും മുഖം മാറ്റി.

അങ്ങനെ ഞാനും ദിവ്യയും എല്ലാവരോടും പുറത്ത് പോവുകയാണ് എന്നും പറഞ്ഞു ഇറങ്ങി

“അല്ല രണ്ടാളും കൂടി ഇനി എങ്ങോട്ടാ?”എല്ലാവരുടെയും ഇടയിൽ നിന്നു അപ്പു ആണ് അത് ചോതിച്ചത്.

ഞാനും ദിവ്യയും പരസ്പരം മുഖത്തോട്ട് നോക്കി എന്നിട്ട അവരെ നോക്കി കൊണ്ട് പറഞ്ഞു.

“മായയെ കാണാൻ”

ഇപ്പോൾ…..

ആ ഒരു പോക്കാണ് ഈ പോയികൊണ്ടിരിക്കുന്നെ. ഇജ്ജാതി ടാസ്ക് ആവും എന്ന്‌ ഞാൻ സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല. ഈ നാട് മൊത്തം മുഴുവൻ കുറുക്കു വഴികളാ നോക്കി നോക്കി ഗൂഗിൾ മാപ് പോലും തോറ്റു പോയി.അങ്ങനെ പോയി പോയി അവസാനം ഒരു ഓട്ടോ കാരനെ കണ്ടു അയാളോട് വഴി ചോദിച്ചു. അയാൾ ഞങ്ങൾക്ക് മായുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞു തന്നു.

ഞങ്ങൾ നേരെ അവളുടെ വീട്ടിലേക്ക് വച്ചു പിടിച്ചു. പെട്ടന്ന് ഇന്നലെ മനസ്സിൽ കയറിയ ചോദ്യങ്ങൾ വീണ്ടും പുറത്തു വന്നു.അവളെ കാണാൻ വല്ലാത്തൊരു ആകാംഷ.സർവം മായ

To be continued… 🫦

എല്ലാവർക്കും ബോർ അടിച്ചു തുടങ്ങിയോ 🤭കഥ മുന്നോട്ട് കൊണ്ട് പോണോ?അതോ ഈ കഥയും മറ്റു കഥകളെ പോലെ ഇവിടെ വച്ചു നിർത്തിയാലോ?

എന്തേലും para ചങ്ങായി മാരെ

As usual ഞാൻ പോകുന്നു ബൈ ദി ബൈ

JC

Leave a Reply

Your email address will not be published. Required fields are marked *