രുദ്രപ്രതാപം – 1 25

 

അടുത്തതാണ് അർച്ചന എന്റെ അമ്മയുടെയും അച്ഛന്റെയും ആദ്യത്തെ ട്രോഫി പുള്ളിക്കാരിയെ കുറിച്ച് പറയുകയാണെങ്കിൽ അവൾ കുറച്ച് അധികം ദേഷ്യകാരി ആണ് കുടുംബത്തിലെ മൂത്ത സന്തതി എന്ന രീതിയിലും അത്യാവശ്യ നല്ല രീതിയിൽ തന്നെ പക്വത ആയതിനാലും വീട്ടിൽ എല്ലാവർക്കും അവൾക്ക് അത്യാവശ്യം ബഹുമാനം കൊടുക്കുന്നുണ്ട്. പോരാത്തതിന് എൻറെ മറ്റു രണ്ടു ചേച്ചിമാർക്കും പുള്ളിക്കാരിയേ നല്ല പേടിയുമാണ്.ചേച്ചി അമ്മയുടെ കമ്പനിയിൽ തന്നെ ആണ് വർക്ക് ചെയ്യുന്നത്.

 

ഇനി രണ്ടാമത്തെ ചേച്ചിയെ കുറിച്ച് പറയാം. പേര് അപർണ വീട്ടിൽ ഞങൾ അപ്പു എന്ന് വിളിക്കും. എൻറെ വീട്ടിലെ ഏറ്റവും കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നത് അപ്പു ആണ്. പുള്ളിക്കാരി മൊത്തത്തിൽ വേറെ ഒരു വൈബ് ആണ്. അർച്ചന ചേച്ചിയുടെ പ്രധാന തലവേദനയാണ് അപ്പു. അർച്ചന ചേച്ചിയുടെ നേരെ ഓപ്പോസിറ്റ് ആണ് അപർണ ചേച്ചിയുടെ കാര്യം. വളരെ അലസമായ ഒരു ജീവിതം.ഉത്തര വാദിത്തം എന്നാൽ എന്ത എന്നുപോലും ആ പാവത്തിന് അറിയില്ല.

കോളജ് ഒക്കെ കഴിഞ്ഞ് എന്തൊക്കെയോ കോഴ്സ് പഠിച്ചിരുന്നു.ഇപ്പൊ ഒന്നിനും പോവാതെ വീട് സംരക്ഷിച്ച് കൊണ്ടിരിക്കുന്നു🙂അമ്മ പലവട്ടം കമ്പനിയിലേക്ക് ഒരു ജോബ് ശെരിയാക്കി കൊടുത്തതാണ് പക്ഷേ ചേച്ചിക്ക് അതിന് താൽപ്പര്യം ഇല്ലാത്ര.ഇപ്പൊ വീട്ടുകാരെ ഓസി ജീവിച്ച് പോണു.

 

ഇനി എൻ്റെ മൂന്നാമത്തെ ചേച്ചിയെ കുറിച്ച് പറയാം.എന്നെ കാളും രണ്ട് വയസ്സിന് മൂത്തതാണ് അശ്വതി ഞാനും അവളും തമ്മിൽ നല്ല രീതിയിൽ തന്നെ കൂട്ടായിരുന്നു.മൂന്ന് വർഷം മുമ്പ് വരെ. കോളേജ് പഠിത്തം ഒക്കെ കഴിഞ്ഞ് ഇപ്പൊ അമ്മയുടെ കൂടെ അതേ കമ്പനിയിൽ വർക്ക് ചെയ്യുന്നു.പുള്ളിക്കരിക്ക് മൂന്ന് വർഷം മുമ്പ് നല്ല കളിയും ചിരിയും ഒക്കെ ഉണ്ടായിരുന്നു.ഇപ്പൊ കുറച്ചായി ഗൗരവത്തിൽ തന്നെ ആണ്

 

ബാക്കി ഒക്കെ പോകെ പോകെ അറിയാം🙂

 

 

ഞാൻ ഒരു ചെയറിൽ കയറി ഇരുന്നു.

“ഓ വന്നോ “അമ്മ ആയിരുന്നു അത് കുറച്ച് കളിപ്പിലാണ്.

ഞാൻ ഒന്ന് ഇളിച്ച് കാണിച്ച് കൊടുത്തു😊

ഞാൻ എന്തു ചെയ്യാനാ ഇന്നലെ ട്രെയിനിൽ വന്നതിൻ്റെ നല്ല ക്ഷീണം ഉണ്ട്.അത് വീട് എന്താ കഴിക്കാനുള്ളേ.ഞാൻ നേരെ ഭക്ഷണത്തിലേക്ക് തിരിഞ്ഞു.

 

“വൗ മൊട്ടയും പത്തിരിയും 🤤”

 

ഞാൻ രണ്ട് മൂന്ന് പത്തിരിയും മുട്ടക്കറിയും എടുത്ത് കഴിക്കാൻ തുടങ്ങി. സത്യം പറയാലോ ആദ്യം കഴിച്ചപ്പോ തന്നെ സ്വർഗം കിട്ടിയ ഒരു സന്തോഷം ആയിരുന്നു.വർഷങ്ങൾക്ക് ശേഷം ആണ് വീട്ടിന് ഫുഡ് കഴിക്കുന്നത്.ബാംഗ്ലൂരിലെ ഫാസ്റ്റ് ഫുഡ് ഒക്കെ കഴിച്ച് വയടെ രുചി ഒക്കെ പോയിരിക്കുന്നു.

 

ഞാൻ വെക്കേഷൻ പോലും വീട്ടിലേക്ക് വരില്ലായിരുന്നു.അതിൻ്റെ ദേഷ്യം ആണ് എല്ലാവർക്കും.അതിന് ചില കാരണങ്ങൾ ഉണ്ട്. അത് സമയമാകുമ്പോൾ പറയാം.

 

“ഇനി എന്താ നിൻ്റെ പ്ലാൻ ” അച്ഛനാണ് അത് ചോദിച്ചത്.

 

“ഞാൻ ബാംഗ്ലൂരിൽ തന്നെ വല്ല…….”

 

“ഇനി നീ എങ്ങോട്ടേക്കും പോണില്ല” ഞാൻ പറഞ്ഞ് തൂങ്ങിയപ്പോ തന്നെ അമ്മ ഇടക്ക് കേറി പറഞ്ഞു

 

“ഒരു പ്രാവശ്യം ഇവിടുന്ന് ഒന്നു മാറിനിന്നോട്ടെ എന്ന് വിചാരിച്ചപ്പോ പറഞ്ഞ് വിട്ടതാ പിന്നെ ഇവിടെ ഉള്ളവരെ കുറിച്ച് അവന് ഒരു ചിന്തയും ഇല്ല”

 

അമ്മ തുടങ്ങി.ഞാൻ തല താഴ്ത്തി ഫുഡ് കഴിക്കുന്നത് കൺസെൻട്രേറ്റ് ചെയ്തു😶

 

“നീ ഒന്ന് മിണ്ടാതിരുന്നെ അവൻ ഇപ്പൊ ഇങ്ങു വന്നില്ലേ” അച്ചൻ അമ്മയെ ആശ്വസിപ്പിക്കാൻ തുടങ്ങി

 

“ഇനി എൻ്റെ പൊന്നു മോൻ കുറച്ച് ദിവസം വീട്ടില് നിൽക്ക് കേട്ടോ…”

 

ഞാൻ ദയനീയത്തോടെ അച്ഛനെ നോക്കി

നമ്മളില്ലേ….. എന്ന ഒരു ഭാവത്തിൽ പുള്ളി കാരൻ ഇരിപ്പാണ്

 

ബ്ലഡി തന്തപടി തേച്ചു 😡

 

എൻ്റെ നോട്ടം നേരെ അശ്വതി യുടെ മുഖത്തേക്ക് പോയി അവൾ എന്നെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു.എൻ്റെ നോട്ടം കണ്ടപ്പോ അവൾ പെട്ടന്ന് മുഖം മാറ്റി.

ഇവൾക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലേ.ഞാൻ മനസ്സിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *