രുദ്രപ്രതാപം – 1 25

 

അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് ഞാൻ നേരെ ഹാളിലെ സോഫ യുടെ അടുത്തേക്ക് ചെന്നു.അവിടെ അച്ഛൻ ഇരിപ്പുണ്ടായിരുന്നു

 

“എന്നെ ഈ ചീത്ത ഒക്കെ കേൾപ്പിച്ചപ്പോ സമാധാനം ആയല്ലോ”

 

അച്ചൻ എൻ്റെ ചോദ്യം കേടു ഒന്ന് പുഞ്ചിരിച്ചു

 

“എന്നെ പറഞ്ഞിട്ട് കാര്യം ഇല്ല നിൻ്റെ അമ്മ എനിക്കൊരു സ്വൈര്യം തന്നിട്ടില്ല അത് കൊണ്ട.പിന്നെ അവൾ പറഞ്ഞതിലും തെറ്റൊന്നുമില്ലല്ലോ നീ ഇവിടുന്ന് പോയിട്ട് വല്ലോപ്പോഴുമല്ലേ ഇങ്ങോട്ട് വിളിക്കുന്നത് പോലും”

 

“അത് പിന്നെ ഞാൻ എൻ്റെ സ്റ്റഡീസിൽ കൺസെൻട്രേറ്റ് കൊടുക്കുവായിരുന്നില്ലേ…”ഞാൻ ഒരു നമ്പറിട്ടുനോക്കി.

 

“കോപ്പണ്ണ് ….അവൻ്റെ ഒരു സ്റ്റഡീസ്…. നീ ഇവിടുന്ന് പോയപ്പോ അങ്ങ് പുണ്യാളൻ ആയൊന്നുമില്ലല്ലോ.നിൻ്റെ അവിടുത്തെ ചില വിശേഷം ഒക്കെ എനിക്കറിയാം എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട”

 

ഹി… ഹി… ഹി 😁 ഞാൻ ചുമ്മാ ഇളിച്ച് കാണിച്ച്.

 

“അതൊക്കെ പോട്ടെ എന്നെ എന്തിനാ ഇത്ര അർജൻ്റായി വിളിച്ച് വരുത്തിയെ”

 

“എടാ അത്….. അത് പിന്നെ….”അച്ചൻ ഒന്നു പരിഭ്രമിക്കുന്നതായി എനിക്ക് തോന്നി

 

“ഇന്നെങ്ങനും പറയൊ”

 

“എടാ അത് അശ്വതി പിന്നേം സ്വപ്നം കാണാൻ തുടങ്ങി”അച്ചൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

 

അത് കേട്ടപ്പോ തന്നെ എൻ്റെ ശരീരം മരവിക്കുന്ന പോലെ തോന്നി.മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടന്ന ചില സംഭവങ്ങൾ എൻ്റെ ഉള്ളിലേക്ക് ഓടി വന്നു ഞാൻ ഒരിക്കലും ഓർക്കാൻ പോലും ആഗ്രഹിക്കാത്ത.കുറച്ച് ദിവസങ്ങൾ

 

ഇപ്പൊ അശ്വതി എന്നോട് സംസാരിക്കാതിരിക്കുന്നതിനും,ഞാൻ ബാംഗ്ലൂരിലേക്ക് പോവാനും കാരണമായ ചില കാര്യങ്ങൾ.

 

 

(തുടരും)

 

—————————–

 

ഞാൻ ആദ്യമായി എഴുതുന്ന കഥയാണ് ഒരുപാട് തെറ്റു

കളും കുറവുകളും ഉണ്ട് എന്ന് അറിയാം ക്ഷമിക്കുക .

 

പിന്നെ നിങ്ങളുടെ അഭിപ്രായം അറിയിക്കുക

 

_Jhonclinton_

Leave a Reply

Your email address will not be published. Required fields are marked *