“ങ്ങും.. പടച്ചോന് നിരക്കാത്ത വർത്തമാനം പറയരുത്… നിങ്ങളിപ്പോൾ ജീവനോടെ ഇരിക്കുന്നത് അവൻ കാരണമാണ്… അറിയാമോ… ആറു ലക്ഷം രൂപയാണ് അവൻ നിങ്ങടെ ഹോസ്പ്പിറ്റൽ ബില്ല് കൊടുത്തത്..
പിന്നെ സിറ്റി പോലീസ് കമ്മിഷനർ ഇടപെട്ടതുകൊണ്ടാണ് കേസ് എടുക്കാതെ നിങ്ങൾ ഇപ്പോൾ വെളിയിൽ കിടക്കുന്നത്… എന്നിട്ടു ആൾക്കാർ എന്ത് പറയും എന്ന്..
ഇപ്പോൾ നിങ്ങൾ കഴിക്കുന്ന ഈ ഫുഡ്
പോലും അവൻ മേടിച്ചു തന്നതുകൊണ്ടാണ് ഉണ്ടാക്കിയത്…”
അവൾ ദേഷ്യം വന്നു അവനോടു ചീറി.. ആദ്യമായാണ് സൈനബ നസീറിനോട് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്… അവൻ ആകെ സ്തബ്ധനായി പോയി.. പെട്ടെന്ന് ഒന്നും പറയാനും കഴിയുന്നില്ല..
“സൈനു.. ഞാൻ അതല്ല ഉദ്ദേശിച്ചത്… എന്തായാലും ആൾക്കാരെ നിനക്ക് അറിയാമല്ലോ.. എന്തെങ്കിലും കിട്ടിയാൽ അവർ വേണ്ടാത്തതൊക്കെ പറഞ്ഞുണ്ടാക്കും… അത് കൊണ്ടാ ഞാൻ.. അല്ലാതെ….”
“ഏതു ആൾക്കാരാണ് ഇക്ക… ഒരുത്തൻ പോലും ഇവിടെ വന്നില്ല… എന്തെങ്കിലും വേണോ എന്ന് ചോദിയ്ക്കാൻ പോലും.. ആരെങ്കിലും ഒരു കവർ ഫ്രൂട്സ് എങ്കിലും വാങ്ങി കൊണ്ട് വന്നിരുന്നു എങ്കിൽ ഞാൻ ഒന്നും പറയില്ലായിരുന്നു..
ആൾക്കാർ പോലും… ഡെന്നിസ് ഇവിടെ വന്നു ഫുഡ് കഴിക്കുന്ന കണ്ടിട്ട് സഹിക്കാൻ വയ്യാതെ ആരെങ്കിലും എന്തെങ്കിലും പറയട്ടെ… എനിക്ക് ഇപ്പോൾ ഈ ലോകത്തിൽ സഹായം ചോദിയ്ക്കാൻ ഡെന്നിസ് മാത്രമേ ഉള്ളൂ….”
“ഹ്മ്മ് എനിക്ക് അറിയാം… സൈനു… നിനക്കൊന്നും തോന്നരുത്… ഞാൻ അങ്ങ് പറഞ്ഞെന്നെ ഉള്ളൂ… ഡെന്നിസ് നല്ലവനാണ്… അവനു വേറെ ഒരു ദുരുദ്ദേശവും കാണില്ല…”
“ഹ്മ്മ്… യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ അല്ലെ ഇക്ക അവൻ എല്ലാം ചെയ്യുന്നത്… അപ്പോൾ ഇക്ക അങ്ങനെ ഒരിക്കലും പറയരുത്.. ഇക്കാക്ക് അറിയാമോ ഇവിടെ ഇനി ഫുഡ് ഉണ്ടാക്കാൻ ഉള്ള സാധനങ്ങൾ പോലും ഇല്ല…
ഞാൻ ഡെന്നിസിനോട് കുറച്ചു പൈസ വാങ്ങിയാലോ എന്ന് ആലോചിക്കുവാ…”
“എനിക്കറിയാം സൈനു നമ്മുടെ അവസ്ഥ.. കുഴപ്പമില്ല.. അവൻ കഴിക്കാൻ വരുവാണെങ്കിൽ ഞാൻ ചോദിക്കാം… നീ ചോദിക്കണ്ട..”
“ഹ്മ്മ്…”
അവൾ നിസ്സംഗമായി ഒന്ന് മൂളി എന്നിട്ടു അവൾ വാതിൽ ചാരിയിട്ട് കിച്ചണിലേക്ക് നടന്നു.. അപ്പോൾ അവളുടെ
മൊബൈലിൽ ഡെന്നിസിന്റെ മെസ്സേജ് വന്നിരുന്നു അഞ്ചു മിനിറ്റായി അവന്റെ മെസ്സേജ് വന്നിട്ട്…
“ഹായ് ചേച്ചി.. ഞാൻ പുറത്തു വാതിൽക്കൽ ഉണ്ട്.. തുറക്കാമോ…?…”
“കാളിങ് ബെൽ അടിച്ചോ ഡെന്നിസ്.. കുഴപ്പമില്ല.. ഞാൻ ഇക്കയോട് പറഞ്ഞു ഡെന്നിസ് ഉച്ചക്ക് വരുമെന്ന്…”
“അത് വേണ്ട ചേച്ചി…. ചേച്ചി വന്നു തുറക്ക്…”
” ദാ വന്നു…”
