“സന്ധ്യ മോളെ, ഇങ്ങനെ കഴിക്കാതിരുന്നാൽ എങ്ങനെയാ?”
ചിറ്റ ആണ് ചോദിച്ചത്.
“ശരവണൻ വല്ലതും കഴിച്ചോ ചിറ്റേ?”
“അത് കൊള്ളാം, എന്നോടാണോ ചോദിക്കുന്നേ? നിനക്ക് അങ്ങോട്ട് ചോദിച്ചൂടെ? നീ അല്ലെ അവന്റെ ചേച്ചിയും അമ്മയും എല്ലാം… അല്ല കഴിഞ്ഞില്ലേ കുട്ടിയോളെ നിങ്ങളുടെ വഴക്ക്?”
“വഴക്ക് ഒന്നുമില്ല ചിറ്റേ… അവനെ കണ്ടില്ല അതാ…”
“അവൻ ആ ചിറയിലെ പിള്ളേരുടെ കൂടെ ഇറങ്ങി പോയി. ഇനി എപ്പോഴാ എങ്ങനാ വരുക എന്ന് ആർക്ക് അറിയാം. നിനക്ക് അറിയാലോ അവൻ അവരുടെ കൂട്ട് കൂടി ഉണ്ടാക്കി വെച്ച പൊല്ലാപ്പുകളും അടിപിടികളും ഒക്കെ”
എന്റെ ഉള്ളൊന്നു കാന്തി… അടിപിടിയോ… ചിറയിലെ പിള്ളേരെന്ന് പറഞ്ഞാൽ എന്തും ചെയ്യാൻ മടിക്കാതെ തോന്നിവാസി കൂട്ടങ്ങളാ.. അവരുടെ കൂടെ ആണോ ഇവന് കൂട്ട്!!
“ഇല്ല ചിറ്റേ, ഞാൻ അറിഞ്ഞില്ല. എന്നോട് അമ്മ ഒന്നും പറഞ്ഞിരുന്നില്ല”
“നിന്റെ മനസ് വിഷമിപ്പിക്കണ്ട എന്നോർത്താകും അവൾ പറയാതിരുന്നത് ”
“എന്നാലും കോളേജിൽ പോകുന്ന എന്റെ കുട്ടി എങ്ങനാ ചിറ്റേ ഇവരുടെ കൂടെ കൂട്ടായത്?”
“കഴിഞ്ഞ കൂറേ നാളായി അവനു കാശ് ഉണ്ടാക്കണം എന്ന ചിന്തയാണ് മോളെ. അതിനു വേണ്ടി കാണിച്ച കൂട്ടത്തതായി ഒന്നുമില്ല.”
“അവനു വേണ്ടതിൽ കൂടുതൽ കാശ് ഞാൻ ഉണ്ടാകുന്നുണ്ടല്ലോ ചിറ്റേ… അവന്റെ അക്കൗണ്ടിലേക്ക് സെപ്പറേറ്റ് ആയി ഞാൻ മാസം തോറും ഇട്ട് കൊടുക്കാരും ഉണ്ട്. പിന്നെ എന്താ?”
എന്റെ ടെൻഷനും വെപ്രാളംവും കണ്ട് ചിറ്റ എന്നെ അടുപ്പിച്ചു ഇരുത്തി.
“അത് തന്നെ ആയിരുന്നു മോളെ അവന്റെ പ്രശ്നം. നിന്നെ ഇങ്ങനെ ഇട്ട് ബുദ്ധിമുട്ടിക്കാൻ അവനു വയ്യ. പഠിക്കാനും അവൻ മിടുക്കനാണ്, അടിപിടി ഉണ്ടാക്കാനും അവൻ മിടുക്കൻ ആണ്. എന്ത് ചെയ്താൽ കാശ് കിട്ടുമോ, അതെല്ലാം അവൻ ചെയ്യും മോളെ..”
ഇതെല്ലാം എനിക്ക് പുതിയ അറിവായിരുന്നു. എന്റെ മനസ്സ് ഒന്ന് പിടഞ്ഞു. ശ്വാസം കിട്ടാത്ത പോലെ… എന്റെ കുട്ടി നന്നായി കാണാൻ അല്ലെ ഞാൻ ഈ കണ്ട കഷ്ടപ്പാട് എല്ലാം അനുഭവിച്ചത്. അവൻ സമാധാനം ആയിട്ട് ഇരിക്കാൻ അല്ലെ ഞാൻ ഓരോരുത്തന്മാർക്കും പല അഡ്ജസ്റ്റ്മെന്റുകൾക്കും നിന്ന് കൊടുത്തത്. എന്നിട്ട് ഇപ്പോൾ എല്ലാം വെറുതെ ആയി പോയോ എന്നൊരു തോന്നൽ.
……………………………..
രാത്രി ഏറെ വൈകി ആണ് അവൻ വന്നത്. അവൻ തന്നെ കീ ഉപയോഗിച്ച് കയറി റൂമിൽ പോയി. അവൻ വല്ലതും കഴിച്ചോ? പോയി ചോദിക്കാം.
ഞാൻ അവന്റെ വാതിലിൽ തട്ടി. അവൻ കുറച്ച് നേരം കഴിഞ്ഞ് വന്ന് വാതിൽ തുറന്നു. അവന്റെ കാൽ നിലത്തു ഉറയ്ക്കുന്നില്ല.
“നീ കുടിച്ചിട്ടുണ്ടോ?”
“ഉണ്ടേൽ നിനക്ക് എന്താ?”
“നീ എന്ന് മുതലാ ഇങ്ങനെ ഇങ്ങനെ തോന്നിവാസിതരം കാണിച്ച തുടങ്ങിയത്??”
“നീ ഒരുമാതിരി അമ്മ റോൾ കളിക്കാൻ നിൽക്കല്ലേ. അടുത്ത ഫ്ലൈറ്റിനു കേറി സ്ഥലം വിട്ടോ ”
“ഞാൻ പോണോ വേണ്ടയോ എന്ന് ഞാൻ നോക്കി കൊള്ളാം. നീ ഞാൻ പറയുന്നത് കേട്ടാൽ മതി ”
“അത് അങ്ങനെ ആണല്ലോ. നീ പറയുന്നതും കേട്ട് നിന്റെ അടിമയെ പോലെ ഞാൻ ഇവിടെ കിടക്കണം അല്ലെ? എനിക്ക് സൗകര്യം ഇല്ല. നീ തന്നെ നിന്റെ വീട്ടിൽ കിടന്നോ. നാളെ രാവിലെ ഞാൻ പൊയ്ക്കൊള്ളാം.”
ഞാൻ ആകെ പകച്ചു പോയി. ഇവൻ എന്നെ ഒരു ശത്രുവിനെ പോലെ ആണോ കാണുന്നേ? എനിക്ക് ഉള്ളപോലെ അവനു അപ്പോൾ ഈ വഴക്കുകൾ ഒന്നും ഒരു തമാശ അല്ലായിരുന്നോ??
“ശരവണ… നീ എന്തൊക്കെയാ മോനെ ഈ പറയുന്നേ. ഇത് നമ്മളുടെ വീട് അല്ലെ. ഞാൻ നിന്റെ ചേച്ചി അല്ലേടാ. എനിക്ക് നിന്നെ ഒന്ന് ശകരിക്കാൻ ഉള്ള സ്വാതന്ത്ര്യം പോലുമില്ലേ…”
ഞാൻ അവിടെ തറയിൽ വീണു പോയി. അവൻ എന്നെ പതിയെ പിടിച്ചു എഴുനേൽപ്പിച്ചു.
“ഇതൊക്കെ നീ ഓരോന്ന് പറയുമ്പോഴും ചെയുമ്പോഴും ആലോചിക്കണമായിരുന്നു. പോയി കിടക്ക്.”
അത്രയും പറഞ്ഞു അവൻ റൂം അടച്ചു പോയി.
ഞാൻ ആകെ തനിച്ചായ പോലെ. അമ്മയും പോയി. ശരവണൻ എന്നോട് ഇങ്ങനെ. നേരിട്ട് കാണുമ്പോൾ എല്ലാം മറന്ന് എന്നെ വന്ന് കെട്ടി പിടിക്കും എന്നോർത്ത ഞാൻ മണ്ടിയായി.
കട്ടിലിൽ കിടക്കുമ്പോൾ ഇനി എന്ത് എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു. എന്തൊക്കെയോ ചിന്തിച്ച് കൂട്ടുനിടയിൽ എനിക്ക് ഒരു വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ വന്നു.
