സിൽക്ക് സാരി – 5 18അടിപൊളി 

 

അന്നത്തെ ദിവസം അവളെ വല്ലാതെ തളർത്തി. ലഞ്ച് ബ്രേക്കിന് ശേഷമുള്ള പിരിഡ്‌സിൽ വേണ്ട ശ്രദ്ധ ചിലത്താൻ കഴിഞ്ഞില്ല. കൂട്ടുകാരികൾ വിഷയം തിരക്കിയെങ്കിലും കൃത്യമായ ഒരു മറുപടി അവൾക്ക് നൽകാനായില്ല. വീട്ടിൽ ചെന്ന് അലസമായി സോഫയിൽ തല താഴ്ത്തിയിരിക്കുകയാണ് അവൾ. ഈ സമയം നിരുപമ വീട്ടിലേക്ക് കയറി വന്നത്. മകളുടെ വിഷമിച്ചുള്ള ഇരുത്തം കണ്ട് കാര്യം തിരക്കി ” എന്ത് പറ്റി മാളു..? വൈയ്യായ്ക എന്തേലും ഉണ്ടോ..? ”

 

” ഒന്നുല്ല.. ” നിരുപമയുടെ മുഖത്ത് നോക്കാതെ അവൾ മറുപടി നൽകി.

 

” എല്ലാ ദിവസവും ക്ലാസ്സ്‌ കഴിഞ്ഞുവന്നാൽ,കുളിച്ചു പഠിക്കാനിരിക്കുന്ന നിനക്കിതെന്നാ പറ്റി..? ഫ്രണ്ട്സുമായി എന്തേലും വഴക്കുണ്ടായോ..? ” നിരുപമ മകളുടെ മുടിയിൽ തഴുകികൊണ്ട് ചോദിച്ചു.

 

നിരുപമയുടെ തുടരെ തുടരെയുള്ള ചോദ്യം കേട്ട് മാളവികക്ക് നല്ലപോലെ ദേഷ്യം വന്നു. നിരുപമയെ കാണുന്നത് തന്നെ അവൾക്ക് കലിയായി തുടങ്ങി.

 

” നീയെന്താ ഒന്നും മിണ്ടാത്തെ..? ”

 

” ഒന്നുല്ല.. എന്നെ കുറച്ച് നേരം വെറുതെ വിട്.. ” നിരുപമയുടെ കൈ തട്ടിമാറ്റി മാളവിക മുറിയിലേക്ക് ചെന്ന് കതകടച്ചു.

മകൾക്കിതെന്നാ പറ്റിയെന്ന് മനസ്സിലാവാതെ നിരുപമ കുഴങ്ങി.

 

രാത്രി പുസ്തകവും തുറന്ന് വച്ച് വെറുതെ ഇരിക്കുകയാണ് മാളു. അവൾക്ക് ഒന്നിലും ഒരു താല്പര്യമില്ലാതെയായി. ഈ സമയം സനുവിന്റെ ഒരുപാട് മെസ്സേജ് വന്നു കിടപ്പുണ്ട്. റിപ്ലേ കൊടുക്കാനുള്ള മനസ്സൊന്നും അവൾക്ക് തോന്നിയില്ല. മനസ്സിലെ മരവിപ്പ് ഇപ്പൊഴും വിട്ട് മാറിയിട്ടില്ല. ചിന്തിച്ചിട്ടാണേൽ വേറെ വഴിയൊന്നും അവൾക്ക് മനസ്സിൽ തോന്നിയില്ല. കുറേ നേരത്തെ ആലോചനക്ക് ശേഷം ഷിജുവിന് മെസ്സേജ് അയച്ചു.

 

മാളവികയുടെ മെസ്സേജ് കണ്ട് അവന്റെ കണ്ണ് തിളങ്ങി. ” എന്തായി നിന്റെ തീരുമാനം..? ”

 

” ഞാൻ വരാം..” മാളവിക മറുപടി നൽകി.

 

” കുടുംബത്തിന് വേണ്ടി നീയെടുത്ത തീരുമാനം വെറുതെയാകില്ല ” അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി.

 

” ഈയൊരു തവണ മാത്രം.. പിന്നെ അതിന് നിർബന്ധിക്കരുത്.. ”

 

” ഇല്ലെന്റെ പെണ്ണേ.. ഞാൻ വാക്ക് പറഞ്ഞാൽ വാക്കാ.. അത് നിന്റെ അമ്മയോട് ചോദിച്ചാ അറിയാം.. ” ചെറു ചിരിയോടെ പറഞ്ഞു.

 

” Hm. ഞാൻ എവിടെയാ വരണ്ടേ..? ” മാളവിക ചോദിച്ചു.

കാര്യങ്ങൾ കൃത്യമായി ഷിജു പറഞ്ഞുകൊടുത്തു.

 

പിറ്റേന്ന് പതിവുപോലെ ഗോഹുലിന്റെ കൂടെ മാളവിക MEI ലേക്ക് ഇറങ്ങി. ചേട്ടന്റെ കണ്ണ് വെട്ടിച്ച് എങ്ങനെ പോകാം എന്ന ഭയം അവളിൽ നല്ലപോലെ പ്രകടമായിരുന്നു. ഇൻസ്റ്റിട്യൂഷൻ സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടി. കോമ്പോണ്ടിന്റെ അകത്ത് പ്രവേശിച്ചാൽ പിന്നെ പുറത്ത് വിടത്തില്ല. മാളുവിന്റെ കൈയ്യും പിടിച്ച് ഗോഹുൽ MEI ഗേറ്റ് കടക്കാനായി നടന്നു. പെട്ടന്ന് തന്നെ ഗോഹുലിന്റെ കൈ വിടുവിച്ചു. ” എന്ത് പറ്റി..? ” അവൻ സംശയത്തോടെ ചോദിച്ചു.

 

” എനിക്ക് ചാർട്ട് പേപ്പർ മേടിക്കാനുണ്ട്, ഇപ്പഴാ ഓർത്തെ.. ” മാളവിക പെട്ടന്ന് തോന്നിയ കള്ളം പറഞ്ഞു.

 

” എങ്കി നീയിവിടെ നിക്ക് ഞാൻ ചെന്ന് മേടിച്ചിട്ട് വരാം.. ” ഗോഹുലിന്റെ മറുപടി കേട്ടപ്പോൾ അവൾ കൂടുതൽ പരിഭ്രാന്തിയിലായി. ” അതൊന്നും വേണ്ട ചേട്ടാ.. ഞാൻ ചെന്ന് മേടിച്ചോളാം ചേട്ടൻ ക്ലാസിലേക്ക് ചെന്നോ.. ”

 

” കുഴപ്പമില്ലെടി.. ഞാൻ മേടിക്കാം.. നിന്റെൽ പൈസയുണ്ടോ..? ”

 

” എന്റേൽ ഉണ്ട്.. ചേട്ടൻ ചെല്ല് ഞാൻ മേടിച്ചിട്ട് വന്നോളാം.. ” മാളവിക അവനെ ഉന്തി തള്ളി കോമ്പൗണ്ടിന്റെ അകത്തേക്ക് പറഞ്ഞയച്ചു. ശേഷം ചാർട്ട് വാങ്ങാണെന്ന പോലെ പീടികയുടെ അടുത്ത് ചെന്നു നിന്നു. ഗോഹുൽ തന്റെ കൺവെട്ടത്ത് നിന്ന് മാറിയെന്നു ഉറപ്പ് വരുത്തിയ ശേഷം അടുത്തുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് ചെന്നു.

 

” എങ്ങോട്ടാ..? ” ഓട്ടോക്കാരൻ തിരക്കി.

 

” മെട്രോ സ്റ്റേഷൻ.. ” വെപ്രാളത്തോടെ അവൾ മറുപടി നൽകി.

Updated: September 29, 2025 — 11:36 pm

3 Comments

Add a Comment
  1. Continue bro

  2. Ini Avante shalyam undakaruth. Katha mathiyaai. Avane kalayanam aa teacherum moolum santhoshathoode jeevikkanam . Oru problem polum undaavaruth please

Leave a Reply

Your email address will not be published. Required fields are marked *