സിൽക്ക് സാരി – 7 13

 

” അമ്മേ നമുക്ക് ചേട്ടനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയാലോ..? അടിവയറ്റിലാ ചവിട്ടിയത്. ” മാളവിക പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

 

” മോള് പേടിക്കണ്ട അതിന് മാത്രം പ്രശ്നമൊന്നും അവനില്ല. ചെയ്ത ദ്രോഹങ്ങൾക്കുള്ള ശിക്ഷയായി കരുതിയാ മതി. ”

 

” മ്മ്.. ”

 

” മോള് ചെന്ന് ഫ്രഷാവ്, ഞാൻ കഴിക്കാൻ എന്തേലും ഉണ്ടാക്കട്ടെ.. ” മകളെ സമാധാനിപ്പിച്ചുകൊണ്ട് നിരുപമ അടുക്കളയിലേക്ക് ചെന്നു.

 

നേരം ഉച്ചയാവാറായി ഇപ്പോഴും പ്രശ്ന പരിഹാരത്തിനായി തലപുകച് ചിന്തിക്കുകയാണ് ഗോഹുൽ. പറ്റുവെങ്കിൽ ഇന്നുതന്നെ ഈ പ്രശ്നം പരിഹരിക്കണം എന്ന ധൃതിയാണ് മനസ്സിൽ. അതികം വൈകാതെ ഷിജുവിനെ വിളിച്ചു.

” ഷിജു നീ എവിടെയാ ഉള്ളേ..? എനിക്ക് നിന്നെയൊന്ന് കാണണം.. ”

 

” എനിക്ക് ഇപ്പൊ സൗകര്യമില്ല.. ” ഷിജു ഒറ്റ മറുപടി നക്കി.

 

” നിന്റെ തോന്നിവാസം എനി എന്റെ വീട്ടിൽ നടക്കില്ല.. ” ഗോഹുൽ ദേഷ്യത്തോടെ പറഞ്ഞു.

 

” എന്നാ നീ ഒന്ന് എതിർത്തു നോക്ക് എന്നെ.. ” ഷിജുവിന്റെ ആ മറുപടി കേട്ടപ്പോൾ ഗോഹുല് ചെറുതായി പതറി. തുടക്കത്തിൽ ഉണ്ടായിരുന്ന കോൺഫിഡൻസൊക്കെ ചോർന്നു തുടങ്ങി.

” ഞാൻ നീയുമായി വീണ്ടും വഴക്കിന് വിളിച്ചതല്ല, പ്രശ്ന പരിഹാരത്തിനാ.. ”

 

” ഈ പ്രശ്നം എങ്ങനെയാ നീ പരിഹരിക്കാൻ പോണത്..? ” ഷിജു പരിഹാസ രൂപേണേ ചോദിച്ചു.

 

” എനി എന്നെയും, എന്റെ കുടുംബത്തെയും നീ വേദനിപ്പിക്കരുത്. അതിന് എന്താ വേണ്ടതെന്നു വച്ചാ പറ..”

 

ഒരു നിമിഷം ആലോചിച്ച ശേഷം ഷിജു പറഞ്ഞു ” ഒരു 5 lakh വേണം. അത് കിട്ടിയാൽ പിന്നെ എന്റെ ശല്ല്യം ഉണ്ടാവില്ല. Okay ആണേൽ വൈകിട്ട് ഞാൻ വീട്ടിൽ വരും.. ” ഷിജുവിന്റെ ഡിമാൻഡ് കേട്ട് ഗോഹുൽ ആശയക്കുഴപ്പത്തിലായെങ്കിലും, ഇത്തിരി പൈസ പോയാലും പ്രശ്നം പരിഹരിച്ചു കിട്ടുമല്ലോ എന്ന കാര്യം അവന് അൽപ്പം ആശ്വാസം നൽകി.

 

” Done ” ഗോഹുൽ സമ്മതം മൂളി.

 

അടുക്കളയിൽ കഴിക്കാനുള്ള വിഭവങ്ങൾ റെഡിയാക്കുന്ന തിരക്കിലാണ് നിരുപമ, അമ്മയെ സഹായിക്കാൻ മാളവികയും കൂടെയുണ്ട്. ഈ സമയം ഗോഹുൽ അവിടേക്ക് കടന്നുവന്നു. അവന്റെ മുഖം കണ്ടപ്പോ തന്നെ നിരുപമ ദേഷ്യത്തോടെ മുഖം തിരിച്ചു, മാളവികയും മൈൻഡ് ചെയ്യാൻ പോയില്ല.

അവരുടെ പ്രതികരണം കാത്ത് അവൻ കുറച്ച് നേരം അവിടെ നിന്നു, സമയം പോയതല്ലാതെ വേറെ കാര്യമൊന്നുമുണ്ടായില്ല. അമ്മയും, അനിയത്തിയും ഇപ്പൊ തന്നെ തീരെ ഗൗനിക്കുന്നില്ലെന്ന് അവന് മനസ്സിലായി. നാണക്കേടും, അപമാനവും കൊണ്ട് വേറെ വഴിയില്ലാതെ അവൻ അടുത്തേക്ക് ചെന്നു. ” അമ്മേ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്.. ”

 

” എനിക്ക് ഒന്നും കേൾക്കണ്ട.. ” നിരുപമ ദേഷ്യത്തോടെ പറഞ്ഞു.

 

” പ്രശ്നം പരിഹരിക്കാനുള്ള വഴിയാണ്. ”

 

” എന്ത് വഴി..? ” ഗൗരവത്തിൽ ചോദിച്ചു.

 

” ഒരു 5 ലക്ഷം കൊടുത്താൽ അവന്റെ ശല്യം എന്നന്നേക്ക്യമായി മാറും. ” ഗോഹുൽ വല്യ കാര്യത്തിൽ പറഞ്ഞു. ഇത് കേട്ട് അമ്മേടെ മുഖത്തെ ആശ്വാസം പ്രതീക്ഷിച്ച അവന് കിട്ടിയത് ദേഷ്യത്തോടെയുള്ള നോട്ടമാണ്. ” ഞാൻ ഒരു solution പറഞ്ഞിട്ട് അമ്മയെന്താ ഇങ്ങനെ നോക്കുന്നെ..? ”

 

” എന്റെ മോൻ അമ്മക്കും, അനിയത്തിക്കും ഒരു സഹായവും ചെയ്യണ്ട.. പോയിരുന്ന് വല്ലോം പഠിക്ക്, അല്ലേൽ ടീവി കാണ്. നീ ഞങ്ങക്ക് ഇതുവരെ ചെയ്ത് തന്ന സഹായം തന്നെ ധാരാളം… ” ഷിജുവിന്റെ വാക്ക് വിശ്വസിക്കാൻ കൊള്ളാത്തതാണെന്ന് അറിയാവുന്ന നിരുപമ ഗോഹുലിനെ അവിടെ നിന്ന് ആട്ടി ഓടിച്ചു.

 

താനൊരു സൊല്യൂഷൻ പറഞ്ഞിട്ടും അമ്മയെന്താ ഇങ്ങനെ പെരുമാറുന്നതെന്ന് മനസ്സിലാവാതെ ആകെ കുഴഞ്ഞിരിക്കുവാ. അമ്മയുടെ കൈയ്യിൽ അത്രയ്ക്ക് പൈസ എടുക്കാൻ ഇല്ലാത്തതാവുമോ കാരണം. അവനാകെ സംശയത്തിലായി.

 

വൈകുന്നേരമായപ്പോൾ ഷിജു വീട്ടിലെത്തി. കോളിംഗ് ബെൽ കേട്ട് വാതിൽ തുറന്നത് ഗോഹുലാണ്. മുറ്റത്ത് ഷിജുവിനെ കണ്ടപ്പോൾ തന്നെ ഗോഹുലിന്റെ മുഖം വല്ലാതായി.

Updated: December 17, 2025 — 4:10 pm

3 Comments

Add a Comment
  1. Continue 👏

  2. Continue immediately

Leave a Reply

Your email address will not be published. Required fields are marked *