അയാൾ മെല്ലെ ഡ്രസ്സ് അഴിച്ചു മാറ്റി ലുങ്കി എടുത്തു ഉടുത്തു കൊണ്ട് ബെഡിലേക്ക് നോക്കി. ബെഡ്ഷീറ്റ് മുഴുവൻ അലങ്കോലമായി ആണ് കിടക്കുന്നത്. ഇന്ന് രാവിലെ താൻ പോയപ്പോൾ നിവർത്തി ഇട്ടിട്ട് ആണല്ലോ പോയത് പിന്നെ ഇത് ആരാണ് ഇങ്ങനെ ചുളുക്കി നശിപ്പിച്ചത് എന്നായിരുന്നു ആയാളുടെ ചിന്ത. അയാൾ മെല്ലെ ബെഡിൽ ഇരുന്നു കൊണ്ട് ഷൂ അഴിച്ചു. സൈഡിൽ വെച്ചു എന്നിട്ട് ചെരിപ് എടുത്തു
ഇടാൻ വേണ്ടി നടന്നപ്പോൾ തറയിൽ നിന്ന് ചെറിയ പോലെ കാലിന്റെ അടിയിൽ ഒന്ന് ഒട്ടി പിടിച്ചു. എന്നാൽ അത് അപ്പോൾ തന്നെ ഉണങ്ങി. അയാൾ കാല് ഉയർത്തി നോക്കി കൊണ്ട്. മേശയുടെ വക്കിൽ പിടിച്ചപ്പോൾ ആണ് അതിന്റെ മറു തലയിൽ ഒരു സിഗരറ്റ് പാക്കറ്റ് ശ്രദ്ധയിൽ പെട്ടത്. അത് എങ്ങനെ ഇവിടെ വന്നു. ഒരിക്കലും അവളോട് സംശയം തോന്നരുത് എന്ന് തോന്നിയ നിമിഷങ്ങൾ പോലും ഇങ്ങനെ ചില അടയാളങ്ങൾ വീണ്ടും വീണ്ടും താൻ കണ്ടു കൊണ്ടിരിക്കുന്നു. അയാളുടെ മനസ്സിൽ വീണ്ടും അവളോട് സംശയം തോന്നി തുടങ്ങി അവളുടെ പെരുമാറ്റ രീതികളും ഇങ്ങനെ ചില കാര്യങ്ങളും ആരിലും സംശയങ്ങൾ സൃഷ്ട്ടിക്കും സ്വാഭാവികം. അയാൾ ആ സിഗരറ്റ് പാക്കറ്റ് എടുത്തു. നല്ല വില കൂടിയ സിഗരറ്റ് ആണ്. താൻ ഒരിക്കലും സിഗരറ്റ് വലിക്കാറുമില്ല പിന്നെ !!!!.
വൈശാഖൻ :അഞ്‌ജലി !!!
അഞ്‌ജലി അടുക്കളയിൽ നിന്ന് കൊണ്ട് വിളി കേട്ടു…
അഞ്‌ജലി :എന്താ !!!.
വൈശാഖൻ :ഇങ്ങ് വന്നേ !!!!!
അഞ്ജലി :ഞാൻ ഇവിടെ ഇച്ചിരി പണിയിൽ ആണ് കാര്യം പറ….
വൈശാഖൻ :നിന്നോട് ഇങ്ങോട്ട് വരാൻ ആണ് പറഞ്ഞത്..
അഞ്‌ജലി :നാശം
അവൾ ഓരോന്ന് പിറു പിറുത്തു കൊണ്ട് അങ്ങോട്ടേക്ക് ചെന്നു.
അഞ്‌ജലി :എന്താ !!!!
വൈശാഖൻ :ഇതെന്താ !!!
അഞ്‌ജലി അയാളുടെ കൈയിലേക്ക് നോക്കി…
അഞ്‌ജലി ആദ്യം ഒന്ന് ഞെട്ടി കാരണം അവൾക്ക് അറിയാം വൈശാഖൻ സിഗരറ്റ് വലിക്കില്ല എന്നുള്ള കാര്യം.
അഞ്‌ജലി :അത് സിഗരറ്റ് പാക്കറ്റ് അല്ലെ…
വൈശാഖൻ :അതെ അത് എങ്ങനെ ഇവിടെ വന്നു എന്നാണ് ഞാൻ നിന്നോട് ചോദിച്ചത്….
അഞ്‌ജലി :അത് എനിക്ക് എങ്ങനെ അറിയാം നിങ്ങളുടെ കൈയിൽ അല്ലെ ഇരിക്കുന്നത്.
അവൾ വീണ്ടും കളം മാറ്റി ചവിട്ടി.
വൈശാഖൻ :അതെ എന്റെ കൈയിൽ ആണ് പക്ഷേ ഇത് എനിക്ക് കിട്ടിയത് ഈ മേശയുടെ മുകളിൽ നിന്നാണ്…
അഞ്‌ജലിയുടെ മുഖത്ത് ടെൻഷൻ ചെറുതായി ഉണ്ടാകുന്നത് അയാൾ കണ്ടു. തന്റെ പ്രിയതമ തന്നോട് എന്തോ മറയ്ക്കുന്നു എന്ന് അയാൾക്ക് മനസിലാക്കാൻ തുടങ്ങി. അയാൾ അപ്പോൾ അവളുടെ മുൻപിൽ ഇരിക്കുന്നത് വെറും ഭർത്താവ് ആയിട്ട് അല്ലായിരുന്നു മറിച്ചു ഒരു പോലീസ്കാരൻ ആയി തന്നെ ആയിരുന്നു.
വൈശാഖൻ :പറയടി !!!!!
അയാൾ ഒന്ന് ക്രോശിച്ചു സംസാരിച്ചു. ഒരു നിമിഷത്തിൽ അവൾ ഭയന്നു പോയി എങ്കിലും പെട്ടന്ന് എങ്ങും തോറ്റു കൊടുക്കാൻ മനസ്സില്ലാത്ത ഒരു പെണ്ണ് ആയിരുന്നു അഞ്‌ജലി.
അഞ്‌ജലി :അല്ല ഇപ്പോൾ അല്ലെ നിങ്ങൾക്ക് പുതിയ കുറെ സ്വഭാവങ്ങൾ വന്നു തുടങ്ങിയത്.
വൈശാഖൻ :സ്വഭാവം മാറിയത് എനിക്കണോ അതോ നിനക്ക് ആണോ…
അയാളുടെ കല്ല് വെച്ച പോലെ ഉള്ള സംസാരം അവളെ ആദ്യം ഒന്ന് ഭയപെടുത്തി
ആ സംസാരത്തിൽ താൻ എല്ലാം അറിഞ്ഞു എന്ന പോലെ ആയിരുന്നു. എന്നാലും സംശയം കാണിക്കാത്ത വിധം അവൾ വൈശാഖന് മുൻപിൽ തകർത്തു അഭിനയിച്ചു.
അഞ്‌ജലി :നിങ്ങൾ വെള്ളം അടിച്ചു വന്നാൽ എന്തൊക്കെ ആണ് കാട്ടി കൂട്ടുന്നത് എന്ന് ഒരു ചിന്തയും ഇല്ല. അപ്പോൾ സിഗരറ്റ് കവർ ഒക്കെ അങ്ങനെ വന്നത് ആകും. അല്ലാതെ ഞാൻ എന്തിനാ സിഗരറ്റ് കവർ ഇവിടെ കൊണ്ട് വന്നു ഇടുന്നത്. പിന്നെ ആ റൂമിലേക്കു ഇപ്പോൾ ഞാൻ അങ്ങനെ വരാറും ഇല്ലല്ലോ പിന്നെ എന്തിനാ എന്നോട് കിടന്നു കലഹിക്കുന്നത്.
ഏതൊരു അവസ്ഥയും തനിക്ക് അനുകൂലം ആക്കുവാൻ ഉള്ള അവളുടെ കഴിവിനെ ശെരിക്കും ഒരു പഠിച്ച കള്ളി എന്ന് വേണമെങ്കിൽ പറയാം. സത്യത്തിൽ വൈശാഖന്റെ വായ അടപ്പിക്കാൻ അവൾക്ക് നിമിഷങ്ങൾ മാത്രം മതി ആയിരുന്നു. അയാൾ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ. ഉള്ള് കൊണ്ട് അവൾ ചിരിച്ചു. മനസ്സിൽ പറയുന്നുണ്ട് “ഇങ്ങനെ ഒരു പോങ്ങൻ “.അവൾ അത് പോലെ തിരിച്ചു അടുക്കളയിലേക്ക് എന്ന വെണ്ണം പോയി.
