“അപ്പന്റെയും അമ്മയുടെയും മുന്നിൽ ചെയ്ത തെറ്റെല്ലാം ഏറ്റു പറഞ്ഞു കാല് പിടിച്ച് ഞാൻ കരഞ്ഞു”.!!!!
“അഭിമാനം ആയിരുന്നു അവർക്കും വലുത്.മറ്റൊരു സഭക്കാരന്റെ ചോരയെ അവർക്കു അംഗീകരിക്കാൻ കഴിയില്ല പോലും അവർക്കും ഒന്നേ പറയാനുണ്ടായിരുന്നുള്ളു കുഞ്ഞിനെ ഉപേക്ഷിച്ചാൽ എന്നെ സ്വീകരിക്കാം എന്ന് കാരണം ഞാൻ അവരുടെ ചോരയാണെന്നു”…!!!
“അപ്പൊ എന്റെ മോളോ..
അവളെന്റെ ചോരയല്ലേ
എനിയ്ക്കവളെ ഉപേക്ഷിക്കാൻ കഴിയുമോ”..!!!
ശര വേഗത്തിൽ ആണ് മൂന്ന് ചോദ്യങ്ങൾ അൽബിക്ക് നേരെ വന്നത്..
മൗനമായി ഇരിയ്ക്കാൻ മാത്രേ ആൽബിക്ക് കഴിഞ്ഞോള്ളൂ…..!
“അന്ന് മുതൽ ഞങ്ങൾ തനിച്ച.. ആരുടെ മുന്നിലും കൈ നീട്ടാൻ നിൽക്കാതെ കഷ്ടപ്പെട്ട് ഞാൻ അവളെ വളർത്തി.. അമ്മയും മോളും അല്ല നല്ല രണ്ട് കൂട്ട്കാർ ആയിരുന്നു ഞങ്ങൾ. അവളുടെ ഒരിഷ്ടതിനും ആഗ്രഹത്തിനും ഞാൻ എതിര് നിന്നില്ല… എനിയ്ക്കതു ഒരു തരം വാശി ആയിരുന്നു”..!!!!
“മമ്മി അല്ല മോളി കുട്ടി ആയിരുന്നു ഞാനവൾക്ക്.. മോൻ വന്നതിനു ശേഷമാണ് അവൾക്ക് ഞാൻ മമ്മി ആയത് അങ്ങനെ അവൾ വിളിച്ചു തുടങ്ങിയത്.. എന്നും അടിയുണ്ടാക്കും വാശിക്ക് ഒരിഞ്ച് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിട്ട് കൊടുക്കില്ല. പക്ഷെ അതൊക്കെ കുറച്ച് സമയത്തേയ്ക്ക് മാത്രമേ ഉണ്ടാകു. ഉണ്ണണമെങ്കിലും ഉറങ്ങാണമെങ്കിലും എനിയ്ക്കവളും അവൾക്ക് ഞാനും കൂട്ട് വേണം”..!!!!
ഒരു നെടുവീർപ്പോടെ മമ്മി പറഞ്ഞു നിർത്തി…..!
“അപ്പോ സ്റ്റെഫിയുടെ പപ്പാ”..!!!!
“ഉണ്ടാവും എവിടെയെങ്കിലും. ചിലപ്പോ മരിച്ചും കാണും.. അന്ന് എല്ലാം ഉപേക്ഷിച്ചു ഇറങ്ങിയതിൽ പിന്നെ ഞാൻ ആരെയും തിരക്കാൻ പോയിട്ടില്ല”…!!!
“സ്റ്റെഫി ചോദിച്ചിട്ടില്ല”..!!!!
“മ്മ്… അവൾ ജനിച്ചു കുറച്ച് നാൾ കഴിഞ്ഞ് മരിച്ചുപോയി എന്ന് പറഞ്ഞു.. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട”..!!!!
“ആൽബി”…!!!
വളരെ ആർദ്രമായിരുന്നു മമ്മിയുടെ ആ വിളി…..!
“ആഹ് “..!!!
“ഞാൻ അങ്ങനെ പറഞ്ഞത് മോന് വിഷമായോ. “..!!!!
“എന്ത് “…!!!!
“നീ ആരോരും ഇല്ലാത്തവനായതു കൊണ്ടാണ് ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത് എന്ന് പറഞ്ഞത് “..!!!!
“അതിന് ഞാൻ എന്തിനാ വിഷമിയ്ക്കുന്നത്..അത് സത്യം തന്നെയല്ലേ.. ഞാൻ ആരും ഇല്ലാത്തവനായിരുന്നിലെ..പക്ഷെ ഇപ്പൊ അങ്ങനെ അല്ലല്ലോ എനിയ്ക്ക് സ്റ്റെഫി ഉണ്ട് മമ്മി ഉണ്ട്.”..!!!!
“വേറെ ഒന്നും കൊണ്ടല്ല ഞാൻ അങ്ങനെ പറഞ്ഞത്. ഇപ്പൊ നിങ്ങളുടെ ലൈഫിൽ ഏതൊരു തീരുമാനത്തിന് നിങ്ങൾ മാത്രം മതി..
അവിടെ മറ്റൊരാളുടെ അഭിപ്രായമോ ഇഷ്ടങ്ങളെ ഒന്നും നിങ്ങൾ നോക്കേണ്ടതില്ല.ആരും ഒന്നും അടിച്ചേല്പിയ്ക്കാനും വരില്ല “..!!!!
“മമ്മിയ്ക്ക് മക്കളോട് ദേഷ്യം ഒന്നുവില്ല നിങ്ങളിങ്ങനെ പരസ്പരം സ്നേഹിച്ചു നടക്കുന്നത് കാണുമ്പോ സന്തോഷം മാത്രേ ഉള്ളു.. എന്നാലും ചില സമയങ്ങളിൽ നിങ്ങളുടെ രീതികൾ കാണുമ്പോ എനിയ്ക്ക് എന്റെ കഴിഞ്ഞ ആ കാലം ഓർമ്മ വരും.. നിങ്ങളെ പോലെ തന്നെ ആയിരുന്നു ഞാനും ബെന്നിയും.നിങ്ങളുടെ പോലുള്ള അതെ ചെയ്തികൾ. അത് ഓർമ്മ വരുമ്പോ എന്റെ ഉള്ളിലെ പേടി ആണ് മുഖത്ത് വരുന്നത് അല്ലാതെ ദേഷ്യം അല്ല”..!!!!!
“പേടിയോ എന്തിന്. “..!!!
“എന്റെ അവസ്ഥ എന്റെ മോൾക്ക്.”..!!!
പറയാൻ വന്നത് അവർ പാതി വഴിയിൽ നിർത്തി….!
“മമ്മി അപ്പൊ എന്നെ അങ്ങനെയാണോ മനസിലാക്കിയിരിയ്ക്കുന്നത്.”..!!!!
“സ്വന്തം ജീവിതാനുഭവമാണ് ആൽബി ഞാൻ പറഞ്ഞതിന് ആധാരം.. അല്ലാതെ ആരെയും മനസ്സിലാകുന്നതും അല്ലാത്തതും അല്ല”..!!!!
“എനിയ്ക്ക് മനസ്സിലാവും മമ്മിയുടെ മനസ്സ്.. കൂടെ ഇരിക്കാനും കൂട്ട് ചേരാനും നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ പങ്കു വയ്ക്കാനും ചുറ്റും ഒത്തിരി ആളുകൾ ഉള്ളവർക്കൊക്കെ ചില ബന്ധങ്ങൾ ഒക്കെ ബാധ്യതയാണ്.. വെറും പ്രഹസനങ്ങൾ മാത്രം”..!!!!
