“ശെരിയാണ്.. നീ ഒരു അനാഥൻ ആയത് കൊണ്ട് മാത്രമാണ് ഞാൻ അതിന് സമ്മതിച്ചത്. അത് പക്ഷെ സഹതാപം കൊണ്ടല്ല. നിന്നിൽ അവകാശം പറയാനോ തീരുമാനങ്ങൾ എടുക്കാനോ മറ്റാരും ഉണ്ടാവില്ല എന്ന ഉറപ്പിന്മേൽ.. ആ സ്വാർത്ഥത ഒന്ന് കൊണ്ട് മാത്രം..കാരണം ഞാൻ അനുഭവിച്ചതൊന്നും എന്റെ മോളുടെ ജീവിതത്തിൽ സംഭവിയ്ക്കാതിരിയ്ക്കാൻ…
“മമ്മി പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല”..!!!!
“പറയാം . ഒരിക്കലും നിങ്ങളെ അറിയിക്കണ്ട എന്ന് കരുതിയതാണ്.. പക്ഷെ സ്റ്റെഫി ഇത് അറിയണ്ട”..!!!!
“കാഞ്ഞിരപ്പള്ളിയിലെ വലിയ ഒരു തറവാട്ടില ഞാൻ ജനിച്ചത്.. പേര് കേട്ട കുടുംബം.. നാട്ടിലെ പ്രമാണിമാർ സമ്പന്നർ.. രാജാകീയമായ ജീവിതം. പ്രീഡിഗ്രി പഠിക്കുന്ന സമയത്താണ് ബെന്നിയെ കാണുന്നതും പരിചയപെടുന്നതും പ്രണയത്തിൽ ആവുന്നതുമെല്ലാം..പ്രായത്തിന്റെ തിളപ്പും അറിവില്ലായ്മയും… അപ്പന്റെയും അമ്മയുടെയും വാക്ക് കേൾക്കാതെ ബെന്നിയുടെ കൂടെ ഇറങ്ങി പോയി..
ഞങ്ങള് രണ്ട് സഭക്കാരായിരുന്നു..അതായിരുന്നു പ്രശ്നം.. ബെന്നിയുടെ സഭയിൽ ഞാൻ ചേർന്നാൽ എന്നെ സ്വീകരിക്കാം എന്നുള്ള അവരുടെ വാക്കുകൾ എനിക്ക് വിശ്വാസം ആയിരുന്നു.. പ്രണയം തലയ്ക്കു പിടിച്ച് തീ പിടിച്ച് നിൽക്കുന്ന സമയമല്ലേ”..!!!!
ഇരുട്ടായത് കൊണ്ട് മമ്മിയുടെ മുഖ ഭാവം എന്തെന്ന് അൽബിക്ക് മനസ്സിലായില്ല. പക്ഷെ ആ മുഖത്ത് ഇപ്പോൾ ഒരു നിർവികരത ഉണ്ടെന്നു മമ്മിയുടെ വാക്കുകളിലൂടെ അവൻ തിരിച്ചറിഞ്ഞു……!
“ബെന്നിയും അവരുടെ സഭയിലെ ഏറ്റവും വലിയ പ്രമാണിമാരും തറവാട്ട്കാരുമൊക്കെ തന്നെയായിരുന്നു…അങ്ങനെ പത്തൊൻപതാം വയസ്സിൽ ഞാൻ ബെന്നിയുടെ ഭാര്യയായി.. അവരുടെ സഭയിലും ചേർന്നു”..!!!!
ഒരുമിച്ചുള്ള ജീവിതത്തെ ആസ്വദിക്കാനോ ആഘോഴിയ്ക്കാനോ ഒന്നും എനിക്ക് കഴിഞ്ഞിരുന്നില്ല.. കാരണം അവർക്ക് ഒരു കുഞ്ഞിനെ വേണമായിരുന്നു ഞാൻ ഗർഭിണി ആവണം എന്നുള്ളത് ഞങ്ങളെക്കാൾ ആ തറവാടിന്റെ ആവശ്യം ആയി.. എല്ലാവരുടെയും നിർബന്ധം..ആദ്യ മാസം തന്നെ ഞാൻ ഗർഭിണിയും ആയി…
മനസ്സുകൊണ്ട് ഞാൻ മാത്രമേ അതിന് തയ്യാറല്ലാതിരുന്നുള്ളു.
ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞ ദിവസം മുതൽ ആഘോഷങ്ങളിൽ മുഴുകുകയായിരുന്നു ആ തറവാട്.. 9 മാസം എന്നെ താഴെയും തറയിലും വയ്ക്കാതെ കൊണ്ട് നടക്കുന്നത് കണ്ടപ്പോ ഞാൻ ഒരു സ്വർഗത്തിൽ എത്തിയ പോലെ ആയിരുന്നു എനിക്ക്.. ഒരമ്മയാവണ്ട എന്ന് തോന്നിയതൊക്കെ തെറ്റായി പോയി എന്ന് ഞാൻ സ്വയം തിരിച്ചറിഞ്ഞ നാളുകളായിരുന്നു അത്”..!!!!
“പക്ഷെ അതൊക്കെ സ്റ്റെഫിയുടെ ജനനം വരെ മാത്രേ ഉണ്ടായിരുന്നുള്ളു…
അവർക്ക് വേണ്ടിയിരുന്നത് ഒരു ആൺകുട്ടിയെ ആയിരുന്നു. പെൺകുട്ടിയെ അവർക്ക് വേണ്ട പോലും..ബെന്നിയ്ക്കുണ്ടാകുന്ന ആദ്യത്തെ കുട്ടിയെ അവരുടെ സഭയിൽ അച്ഛൻ പട്ടത്തിന് അയക്കും എന്ന നേർച്ച ഉണ്ട് പോലും.. ആദ്യം ഉണ്ടാകുന്നതു പെൺകുട്ടി ആണെങ്കിൽ അതിനെ ഉപേക്ഷിക്കണം എന്നിട്ട് വീണ്ടും ഒരു കുഞ്ഞിനെ പ്രസവിക്കണം എപ്പോ ഒരാൻകുട്ടി ഉണ്ടാവുന്നോ അതിനെ സഭയ്ക്ക് വേണ്ടി കരുതി വയ്ക്കണം അതിന് ശേഷം ഉണ്ടാവുന്ന കുട്ടിയെ അത് ആണായാലും പെണ്ണായാലും വളർത്താം വിചിത്രമായ ആചാരം”..!!!!
മമ്മിയുടെ വാക്കുകളിൽ പുച്ഛം നിറഞ്ഞ് കവിഞ്ഞു ഒഴുകുന്നത് ആൽബി
തിരിച്ചറിഞ്ഞു…..!
“കുഞ്ഞിനെ ഉപേക്ഷിക്കണം എന്ന് പറഞ്ഞു.. ഇല്ല എങ്കിൽ എങ്ങോട്ടാണ് എന്ന് വച്ചാൽ പൊയ്ക്കോളാൻ… ബെന്നി കൂടെ നില്കും എന്ന് കരുതി.. പക്ഷെ അവരുടെ വിശ്വാസങ്ങൾക്കിടയിൽ ഞാനും മോളും പോലും ബെന്നിക്ക് രണ്ടാം സ്ഥാനത് ആയിരുന്നു”…!!!
“എനിക്കതിനു കഴിയുമായിരുന്നില്ല.. പ്രസവിച്ച ആദ്യ ആഴ്ചയിൽ ചോര മണം മാറാത്ത കുഞ്ഞുമായി ഇറങ്ങേണ്ടി വന്നു.. സ്വന്തം വീട് മാത്രമായിരുന്നു മുന്നിൽ ഒരു അഭയം”..!!!!
