രാവിലെ ഞാൻ തിരികെ ഓഫീസിലേക്കു പോന്നു. പിന്നീട് അതെ കുറിച്ച് ഓർത്തില്ല. ഒരാഴ്ച്ചകഴിഞ്ഞു വെള്ളിയാഴ്ച തിരികെ ഞാൻ വീട്ടിലേക്ക് വന്നു. രണ്ടാം ശനി ഞങ്ങളുടെ ഓഫീസിനു അവധിയാണ്. രണ്ടു ദിവസം വീട്ടിൽ നിൽക്കാമെന്ന് കരുതി നേരത്തോടെ വീട്ടിലെത്തി. രാത്രി ഭക്ഷണം കഴിച്ചു കിടക്കാനായി ടെറസിലേക്ക് പോയി. എങ്ങാനും അവരെ കണ്ടാലോ എന്ന് കരുതി. അവരുടെ വീട്ടിൽ നിന്ന് വെളിച്ചവും അനക്കവും ഇല്ലാത്തതുകൊണ്ട് ഞാൻ മിറായി സിനിമ കണ്ടു കട്ടിലിൽ കിടന്നു. ഫോണിലേക്ക് ഒരു മെസ്സേജ് വന്നു.
“എന്നെ പേടിച്ചിട്ടാണോ മുകളിൽ കിടക്കാതായതു?”
“ഹായ് സുജി.”
“എൻ്റെ പേരെല്ലാം അറിയോ?”
“വാട്സാപ്പിൽ കണ്ടതാണ്. ഞാൻ പേടിച്ചിട്ടൊന്നും അല്ല ഇവിടെ കിടക്കാതെ, ഞാൻ ജോബ് ചെയ്യുന്നുണ്ട്. വീക്ക് എൻഡിലാണ് ഇവിടെ എത്തുകയുള്ളൂ.”
“ഓഹോ… എന്താ ചെയ്യുന്നേ?”
“ഞാൻ ഒരു ഐ ടി കമ്പനിയിൽ പ്രോഗ്രാമർ ആയി വർക്ക് ചെയ്യുന്നു. നിങ്ങളോ?”
“ഞാൻ.. ഇപ്പോൾ കണ്ടില്ലേ ഈ വീട്ടിൽ ഇരിക്കുന്നു. ഹസ് എന്ത് ചെയ്യുന്നു?”
“ആൾക്ക് ബിസ്സിനെസ്സ് ആണ്. മറ്റന്നാൾ വരും.”
“ശരി… ഗുഡ് നൈറ്റ്.”
“ഇന്ന് ഇനി കലാപരിപാടികൾ ഇല്ലേ?”
“കളിയാകുന്നതാണല്ലേ…കല്യാണം കഴിയാത്തവർക്ക് ഇതൊക്കെ അല്ലെ ഉള്ളു ഒരു ചെറിയ സന്തോഷം.”
“കല്യാണം… ഉവ്വാ… കഴിക്കാതിരിക്കുന്നതാ നല്ലത്.”
അവരുടെ ആ സംസാരം പാതിവഴിയിൽ നിർത്തി. പിന്നീട് റീപ്ലേ വന്നില്ല. പതിവുപോലെ തിങ്കളാഴ്ച രാവിലെ എറണാകുളത്തേക്ക് ഞാൻ പോയി. ആ വീക്ക് ഏൻഡ് നാട്ടിൽ വരൻ കഴിഞ്ഞില്ല. രാത്രി ആയപ്പോൾ സുചിത്രയുടെ മെസ്സേജ് വന്നു.
“എന്താ മുകളിൽ കിടക്കുന്നില്ലേ?”
“സുജി ഞാൻ നാട്ടിൽ വന്നിട്ടില്ല. ഒരു പാർട്ടി ഉണ്ട്. ഫ്രണ്ടിൻ്റെ കല്യാണത്തിൻ്റെ.”
“താൻ കെട്ടാൻ നോക്കണില്ലേ?”
“കെട്ടണം എന്ന് ആഗ്രഹം എല്ലാം ഉണ്ട്. കിട്ടണ്ടേ?”
“ഇങ്ങനത്തെ പെൺകുട്ടിയെ വേണം എന്ന് പറ. ഞാൻ വേണെങ്കിൽ നോക്കാം.”
“നിങ്ങൾ ഒരു വല്ലാത്ത നാട്ടുകാരി ആണുട്ടോ. വീട്ടിൽ ആരോടും സംസാരിക്കില്ല. ഞാൻ കുറച്ചുപേർ അവടെ ജീവിക്കുന്നുണ്ടെന്നു പോലും അറിയാത്തവർ ആണ് നിങ്ങൾ. എന്നിട്ടു എൻ്റെ കല്യാണം ആലോചിക്കാൻ അടക്കുന്നു.”
കുറച്ചു നേരത്തേക്ക് അവരുടെ റീപ്ലേ വന്നില്ല. അങ്ങനെ പറഞ്ഞെങ്കിലും പിന്നെ പറയരുതായിരുന്നു എന്ന് തോന്നി. ഞാൻ തന്നെ ഒരു ക്ഷമ ചോദിച്ചു പ്രശ്നം തീർക്കാം എന്ന് കരുതി.
“സുചിത്ര, സോറി… ഞാൻ ചുമ്മാ പറഞ്ഞതാണ്.”
“എനിക്കറിഞ്ഞുടെ ചുമ്മാതാണോ അല്ലെ എന്ന്. പറഞ്ഞതിൽ കാര്യം ഉള്ളതാണ്. എനിക്കറിയാം. ഇവിടെ ചേട്ടന് നിങ്ങളോടൊന്നും സംസാരിക്കുന്നതു ഇഷ്ടമല്ല. എൻ്റെ വീട്ടിൽ ഞാൻ ഇങ്ങനെ ഒന്നും അല്ല. അച്ഛനെല്ലാം അംബാല കമ്മിറ്റിയിൽ ഉള്ളതാണ്. ഇവിടെ എത്തിയപ്പോൾ ഇങ്ങനെയായി.”
“ഓഹ്… കുഴപ്പമില്ല. ഞാൻ പറഞ്ഞെന്നു മാത്രം.”
“താൻ പറഞ്ഞില്ലല്ലോ ഇങ്ങനത്തെ പെൺകുട്ടിയെ വേണം എന്ന്?”
“തനിക്ക് കല്യാണം കഴിയാത്ത ചേച്ചിയോ അനിയത്തിയെ ആരെങ്കിലും ഉണ്ടോ?”
“ഇല്ലാ..എന്തെ?”
“എനിക്ക് തന്നെപ്പോലത്തെ പെൺകുട്ടിയെ മതി, നല്ല കണ്ണുകൾ ഉള്ള, നല്ല ചിരിയുള്ള, നല്ല ചുണ്ടുകൾ ഉള്ള…തൻ്റെ ഹസ് ലക്കി ആണ്. തന്നെപോലെ ഒരു പെൺകുട്ടിയെ ഭാര്യ ആയി കിട്ടിയില്ലേ.”
“താനെന്തു അറിഞ്ഞിട്ടു പറയുകയാണ്. ഒരു സ്വർണ്ണ കൂട്ടിലെ തത്തമ്മയെ കുറിച്ച് കേട്ടിട്ടില്ലേ. അതാണ് ഞാൻ.”
“സോറി… അത് വിട് പിന്നെ കാണാം. ഇറങ്ങാൻ സമയമായി.”
“ഫ്രണ്ട്‌സ്?”
“യെസ്. ഫ്രണ്ട്‌സ്.”
ആ സംസാരം നിവർത്തിയില്ലാതെ അങ്ങനെ നിർത്തേണ്ടി വന്നു. ഞാൻ ഒരിക്കലും അവൾക്ക് മെസ്സേജ് അയക്കാൻ നിന്നില്ല. ഞാൻ കാരണം കൊണ്ട് അവളുടെ ജീവിതത്തിനു ഒരു പ്രശ്നവും ഉണ്ടാവരുതെന്നു ഉണ്ടായിരുന്നു. അങ്ങനെ അടുത്ത ദിവസം വീണ്ടും സുചിത്രയുടെ മെസ്സേജ് വന്നു. ഒരുപാട് നേരം സംസാരിച്ചപ്പോൾ അവൾ ഒരു കാര്യം പറഞ്ഞു.
“എടാ, ഹസ് എൻ്റെ വാട്സ്ആപ്പ് നോക്കുമ്പോൾ ഞാൻ ഓൺലൈൻ കാണും. നീ നിൻ്റെ ഇൻസ്റ്റാ ഐഡി തായോ. ഞാൻ അവിടെ മെസ്സേജ് അയക്കാം.”
