ഏതാണ്ട് ഒരു വർഷത്തോളം എടുത്തു രാഹുൽ ഒന്ന് റിക്കവർ ആകാൻ, ഇപ്പോൾ നടക്കാനും ഇടക്കൊക്കെ ചിരിക്കാനും കഴിയുന്നുണ്ട്, എന്നാൽ ഓർമ്മക്കുറവ് രാഹുലിനെ വല്ലാതെ അലട്ടിയിരുന്നു.സംസാരവും സ്വയം അറിഞ്ഞുകൊണ്ടുള്ള പ്രവർത്തികളും നന്നേ കുറഞ്ഞു.
സംസാരിച്ചുകൊണ്ടിരിക്കലെ പറഞ്ഞു വന്ന കാര്യങ്ങൾ മറന്നുപോകും, ആൾക്കാരെ മനസ്സിലാകാതെ ആകും.
ഇടയ്ക്കു ഉറക്കത്തിൽ നിലവിളിക്കും. അങ്ങനെ ഒരുപാടു പ്രശ്നങ്ങൾ.
മുറതെറ്റാതെയുള്ള ഗുളികകളും, ഇൻജക്ഷനുകളും ആണ് രാഹുലിനെ ഇതുവരെ നിലനിർത്തി പോരുന്നത്.
ശോഭ പുറത്തു ഗേറ്റ് തഴുതിടുന്ന ശബ്ദം കേട്ടതും രമ്യ കണ്ണ് തുറന്നു. പുതപ്പു മാറ്റി കട്ടിലിൽ നിവർന്നിരുന്നു.
മുഖം ഒന്ന് അമർത്തി തടവി അഴിഞ്ഞു വീണ മുടി മുകളിലേക്കു ഉയർത്തി കെട്ടി.
അരികിൽ ചെരിഞ്ഞു കിടന്നുറങ്ങുന്ന രാഹുലിന്റെ തലമുടിയിൽ വാത്സല്യത്തോടെ തഴുകി.
ഒന്ന് ദീർഘ നിശ്വാസം വിട്ട് മുറിക്കു പുറത്തു കടന്നു.
ബാത്‌റൂമിൽ കയറി കുളിച്ചു ഫ്രഷ് ആയി രമ്യ അടുക്കളയിലേക്ക് നടന്നു.
ശോഭ ദോശ ഉണ്ടാക്കി കാസറോളിൽ വച്ചിരുന്നു.
രമ്യ ചായപാത്രം എടുത്തു പെട്ടെന്ന് തന്നെ ചായ തിളപ്പിച്ച് മേശമേൽ വച്ചു.
പെട്ടന്ന് തന്നെ രാഹുലിന്നടുക്കൽ ചെന്നിരുന്നു.
” ഉണ്ണീ… മോനെ.. ടാ.. എഴുന്നേൽക്ക്, നേരം ഒരുപാടായി.. ”
രമ്യ വളരെ സൗമ്യമായി വിളിച്ചു.
രാഹുൽ പതിയെ കണ്ണ് തുറന്നു.
രമ്യ പുഞ്ചിരിച്ചു, ” എഴുന്നേറ്റിരിക്ക് ഞാനിപ്പോ ബ്രഷ് എടുത്തിട്ടു വരാം ”
രാഹുൽ പിന്നെയും കണ്ണടച്ചു.
” എഴുന്നേൽക്ക് മോനെ.. കിടന്നതു മതി ”
രമ്യ അവന്റെ ചുമലിൽ പിടിച്ചു കുലുക്കി.
” അമ്മ പോ.. ” രാഹുൽ ഞെരങ്ങി.
രമ്യ മന്ദഹസിച്ചു..
” അമ്മയല്ലടാ.. ചേച്ചിയാ.. നീ എഴുന്നേൽക്ക് ”
അവൻ കണ്ണുകൾ അടച്ചുകൊണ്ട് തന്നെ കട്ടിലിൽ എഴുന്നേറ്റിരുന്നു.
രമ്യ ഓടിപോയി ബ്രഷ് എടുത്തുകൊണ്ടു വന്നു.രാഹുൽ അതും വാങ്ങി ബാത്‌റൂമിലേക്ക് നടന്നു.
അപ്പോൾ രാഹുലിന്റെ ഷോർട്സിൽ ഉയർച്ച കണ്ട രമ്യ പൊടുന്നനെ തല തിരിച്ചു.
ബാത്‌റൂമിൽനിന്നും തിരിച്ചു വന്നപ്പോൾ മേശയിൽ ഭക്ഷണം വിളമ്പി വച്ചിരുന്നു.
ഭക്ഷണം കഴിച്ചു കഴിഞ്ഞതും അവൻ ടിവിയുടെ മുൻപിൽ വന്നിരുന്നു.
കുറച്ചു നാളുകളായി അവന്റെ ദിനചര്യ അതാണ്.. അവിടെ ഇരുത്തിയാൽ അവിടെ തന്നെ ഇരുന്നോളും,ഇടക്കൊക്കെ ചിരിക്കും പിന്നെ വീണ്ടും പഴയ പോലെ.
അപ്പോൾ രമ്യ ലിവിങ് റൂമിൽ തിരക്കിലായിരുന്നു. റാങ്ക് ലിസ്റ്റിൽ പേരുവന്നിട്ടും ജോലി ഇതുവരെ ആകാത്തത്തിൽ സങ്കടമുണ്ട് പക്ഷെ അതാരുടെ അടുത്തും പ്രകടിപ്പിച്ചില്ല. ഇപ്പോൾ പ്രൈവറ്റ് ആയിട്ടും ജോലി നോക്കുന്ന തിരക്കിലാണ്. രമ്യ ലാപ്ടോപ് തുറന്നു mail എടുത്തു നോക്കി, ഒരുപാടു ഫുഡ് ഡെലിവറി സൈറ്റുകളുടെ സ്പാം മെസ്സേജസ്. റിപ്ലൈ ഒന്നും വന്നിട്ടേയില്ല.
കമ്പ്യൂട്ടർ സ്ക്രീനിന്റെ മുകളിൽ ഒരു നോട്ടിഫിക്കേഷൻ പ്രത്യക്ഷപെട്ടു ഫേസ്ബുക്കിൽ ഒരു മെസ്സേജ്
‘ അരവിന്ദ് ആണ് ‘
“ബിസിയാണോ ”
അവളുടെ മുഖത്തു ഒരു പുഞ്ചിരി വന്നു,
അവളുടെ മൃദുലമായ വിരലുകൾ കീബോര്ഡിൽ അമർന്നു.
” ഏയ്യ് നീ പറ ”
” ഒന്ന് കാണാൻ പറ്റുമോ? ഒരു കോഫി കുടിക്കാം ”
രമ്യയുടെ മുഖം വാടി.
‘ അരവിന്ദ് ഈ അടുത്ത് പരിചയപ്പെട്ട ഒരു സുഹൃത്താണ്, ജോലി തിരക്കി നടക്കുന്നതിനിടയിൽ കണ്ടു മുട്ടിയവൻ, ഒരുപാടു കാര്യങ്ങളിൽ സാമ്യങ്ങൾ ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു, പെട്ടന്നൊരു അടുപ്പം രണ്ടുപേർക്കിടയിലും ഉണ്ടായി’
” ഇന്ന് പറ്റില്ലെടാ, വീട്ടിൽ അനിയൻ തനിച്ചേ ഒള്ളൂ, ഞാൻ പറഞ്ഞില്ലേ.. അവന്റെ കാര്യങ്ങളൊക്കെ. ”
” hm സാരമില്ല, പിന്നെയൊരിക്കലാകാം. ”
” bye”
ലാപ്ടോപ് അടച്ചു വക്കുമ്പോൾ രമ്യയുടെ മുഖത്തു എന്തെന്നില്ലാത്ത ഒരു സങ്കടം നിഴലിച്ചു..
അരവിന്ദ് ഒരു നല്ല സുഹൃത്താണ്..പക്ഷെ അതിലുമുപരി എന്തൊക്കെയോ അവൾ അവനിൽ കാണുന്നുണ്ട്. ചെറുപ്പത്തിലെല്ലാം പഠിപ്പ് എന്ന ഒറ്റ വിചാരത്തോടെ നടന്നു, ഒരു നല്ല സുഹൃത്ത് വലയം പോലുമില്ല.
