മത്തായി ഒരു ഒറ്റ ബുദ്ധി ആണ് ആർക്കും പിടി കിട്ടാത്ത ഒരു മൈൻഡ്. പക്ഷെ അങ്ങനെ ആയി തീരാൻ ശക്തമായ കാരണം ഉണ്ട്. ഞാൻ കോൺസ്റ്റബിൾ ആയി ഇരിക്കുന്ന കാലം അന്ന് ഞങ്ങളുടെ സബ് ഇൻസ്. കുമാർ സാർ ആയിരുന്നു.. അഹ് കാലത്ത് മത്തായിയുടെ പലചരക്ക് കട ഒരു സംഭവം ആയിരുന്നു. 10 ലധികം തൊഴിലാളികൾ ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ ഊഹിക്കാം അഹ് സമയത്ത് മത്തായിയുടെ റേഞ്ച് എന്തായിരുന്നു എന്ന്. ഒരു മാർക്കറ്റ് പോലെ ആയിരുന്നു മത്തായിയുടെ പല ചരക്ക് കട. അത് കൊണ്ട് തന്നെ ഒരു ദിവസം 10 ലോറികൾ ഒക്കെ ആണ് ലോഡ് ആയിട്ട് വരുന്നത്.
കൂടാതെ കയറ്റി അയക്കലും… അഹ് സമയത്ത് മത്തായി ഒരു മേരിയുമായി പ്രണയത്തിൽ ആയിരുന്നു… എനിക്ക് നിങ്ങളുടെ
കയ്യിൽ നിന്ന് ഒന്നും വേണ്ട പകരം ഇവളെ കെട്ടിച്ചു തന്നാൽ മതി എന്നാണ് മത്തായി മേരിയുടെ പിതാവ് ജോണിയോട് പറഞ്ഞത്… ജോണിക്ക് ഇത് പൂർണ സമ്മതം ആയിരുന്നു. കാരണം മത്തായിയെ കെട്ടിയാൽ മകളുടെ ജീവിതം സെറ്റ് ആണ് എന്ന് ജോണിക്ക് അറിയാം. അത് കൊണ്ട് തന്നെ ഒരു എതിർപ്പും ഇല്ലാതെ തന്നെ മേരിയെ കെട്ടിച്ചു വിട്ടു.
മേരിക്ക് തയ്യൽ അറിയാം ആയിരുന്നു. അത് കൊണ്ട് തന്നെ മത്തായി മേരിക്ക് തയ്യൽ കട അന്ന് ഇട്ട് കൊടുത്തിരുന്നു. അത് കൊണ്ട് മേരി അധ്വാനിച്ചു പണം ഉണ്ടാക്കുന്ന ഒരു പെണ്ണ് തന്നെ ആയിരുന്നു..സന്തോഷകരമായ ജീവിതം നയിച്ചു കൊണ്ടിരുന്ന അഹ് സമയം… ഒരു വെള്ളിയാഴ്ച ആയിരുന്നു അന്ന്. കോരി ചൊരിഞ്ഞു പെയ്യുന്ന മഴയിൽ സുരുളി കാടുകളെ അധിപത്യം സ്ഥാപിച്ച എന്ന പോലെ കുറേ കറുത്ത കാറുകൾ വന്നു നിന്നു.
അതിൽ നിന്ന് കുറേ ബോഡിഗാർഡ് കൾ കുടയും ചൂടി ഇറങ്ങി. ശേഷം അവർ ഒരു കാറിന്റെ അടുത്ത് മാത്രം ആയി ചുരുങ്ങി. തകൃതി ആയി പെയ്യുന്ന മഴയിൽ കാറിന്റെ ഡോർ തുറന്നു കൊണ്ട് ഒരു ചെറുപ്പകാരൻ ഇറങ്ങി വന്നു. കൂളിംഗ് ഗ്ലാസ് മാറ്റി ഒരു കുട ചൂടി മത്തായിയുടെ അടുത്തേക്ക് എത്തി. സാധനങ്ങൾ മാറ്റുന്ന തിരക്കിൽ ആയിരുന്നു മത്തായി..
മത്തായിയും സഹായികളും പണി നിർത്തി അവരെ നോക്കി. മത്തായിയുടെ അടുത്ത് എത്തിയ അഹ് ചെറുപ്പക്കാരൻ ഷേക്ക് ഹാൻഡ് കൊടുത്ത് കൊണ്ട് പേര് പറഞ്ഞു. ജയകൃഷ്ണൻ.. ഞാൻ മത്തായി.. ശേഷം ജയകൃഷ്ണൻ പറഞ്ഞു. നമ്മുക്ക് മാറി നിന്ന് സംസാരിക്കാം. ഞാൻ ദൂരെ നിന്നാണ് വരുന്നത്. മത്തായി ജയകൃഷ്ണൻ കൂടി കുറച്ചു മാറി ഷീറ്റിന്റെ അടിയിൽ നിന്നു ..സുരുളി കാട്ടിലെ ചെകുത്താൻ ഗുഹയുടെ മുൻ വശത്തു ഉള്ള തന്റെ കൃഷി ഭൂമി മേടിക്കാൻ ആണ് ഞാൻ വരുന്നത്.. അതിന് ഞാൻ വിൽക്കാൻ ഉദ്ദേശിച്ചിട്ട് പോലും ഇല്ലല്ലോ.
ചിരിച്ചു കൊണ്ട് മത്തായി പറഞ്ഞു. ഞാൻ അവിടെ ഒരു പ്രൊജക്റ്റ് ചെയ്യാൻ പോകുക ആണ് എനിക്ക് അഹ് സ്ഥലം വേണം എന്ത് വിലയും ഞാൻ തരാം. ചോദിക്കുന്നത് എന്തും തരും. ക്ഷമിക്കണം ഈ സുരുളി കാട്ടിൽ ഒരു പ്രൊജക്റ്റ് നും എന്റെ സ്ഥലം തരില്ല. എന്റെ എന്ന് അല്ല ഈ മണ്ണിൽ ഒരാളും സ്ഥലം തരില്ല… ജയകൃഷ്ണൻ ഒന്ന് തല താഴ്ത്തി എന്നിട്ട് ചെവിയിൽ പറഞ്ഞു.. മത്തായിക്ക് കുട്ടികൾ ഇരട്ട ആണ് അല്ലെ.. വരുന്ന വഴിയിൽ ഞാൻ കണ്ടു കൂടെ മേരിയെയും..
ചുണ്ട് കടിച്ച് കൊണ്ട് ആണ് ജയകൃഷ്ണൻ അത് പറഞ്ഞത്. ഡാ മൈരേ നിർത്തിക്കോ മത്തായി കോളറിൽ പിടിച്ചു. ശേഷം വിറച്ചു കൊണ്ട് കൈ താഴെ ഇട്ടു… നമ്മൾ രണ്ട് പേരും സെയിം
പ്രായകാർ ആണ്. നിനക്ക് ഗുണം ഉള്ള കാര്യം ആയോണ്ട് ആണ് നേരിട്ട് വന്നത്. വേണ്ടെങ്കിൽ വേണ്ട. ശേഷം കുട നിവർത്തി ജയകൃഷ്ണൻ കാറിലേക്ക് നടന്നു…മത്തായി കൂടെ ഉള്ള ജോലിക്കാരോട് കാര്യം പറഞ്ഞു. പണിക്കാരൻ രവി പറഞ്ഞു അഹ് മൈരനെ ഇനി ഇവിടെ കണ്ടാൽ അവനെയും കൂടെ ഉള്ള അഹ് മൈരന്മാരെയും നല്ല ഇടി കൊടുത്ത് വിടണം…
ഞാൻ ഇപ്പോൾ വരാം രവി. ഇപ്പോൾ തന്നെ ജോർജ് സാറിനു ഒരു കംപ്ലയിന്റ് കൊടുക്കണം അല്ലെങ്കിൽ ശെരി ആവില്ല.മത്തായി ബുള്ളറ്റ് എടുത്ത് കൊണ്ട് സ്റ്റേഷൻ ലേക്ക് വിട്ടു… ഇന്ന് പണി കുറേ ഉണ്ടായിരുന്നോ ഇച്ചായ ആടി പിന്നെ ഒരു കംപ്ലയിന്റ് കൊടുക്കണം ആയിരുന്നു അതിന് സ്റ്റേഷൻ വരെ ഒക്കെ ഒന്ന് പോകേണ്ടി വന്നു… ഏഹ്ഹ് എന്ത് പരാതി. മേരി ചോദിച്ചു. മത്തായി സംഭവം മുഴുവൻ മേരിയോട് പറഞ്ഞു.. അവന്മാർ ഉറങ്ങിയോ മ്മ് ഉറങ്ങി…
