സുരുളി കാട്ടിലെ അന്യഗ്രഹജീവി – 1 14അടിപൊളി  

അഹ് ജീവി ചാടി ജയകൃഷ്ണന്റെ അടുത്ത് എത്തി. അവന്റെ മുഖം ഇപ്പോൾ അത് മണക്കുന്നു. കൂടെ ഉള്ളവർ പെട്ടെന്ന് വെടി വെക്കാൻ തുടങ്ങി.. പക്ഷെ പിന്നീട് അവിടെ നടന്നത് ഒരു മരണമാസ് ഫൈറ്റ് ആയിരുന്നു. തോക്കുകൾ പെട്ടെന്ന് കയ്യിൽ നിന്ന് പിടിച്ചു വാങ്ങി എല്ലാവരെയും ഓടി നടന്നു കൊണ്ട് കൊല്ലാൻ തുടങ്ങി. ഇത് എല്ലാം കണ്ടു കൊണ്ട് മത്തായി പാതി ബോധത്തിൽ ആയി മാറി… എല്ലാരേയും കൊന്ന ശേഷം അത് ജയകൃഷ്ണൻനെ അടുത്ത് എത്തി എന്നിട്ട് ഉപഗ്രഹഫോൺ കയ്യിൽ തട്ടി എടുത്ത് എന്നിട്ട് നിലത്തിട്ട്. ഫോണിന്റെ അപ്പുറത്ത് ഉള്ള ആൾക്ക് ഒരു msg കൊടുത്തു…

അത് ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി.. പതിയെ അതിന്റെ വാൽ പൊങ്ങി  എന്നിട്ട്  ഒറ്റ കുത്ത് ജയകൃഷ്ണന്റെ തലയിൽ. ശേഷം തല വേർപെടുത്തി. നേരെ മത്തായിയുടെ അടുത്ത് എത്തി വാൽ പൊക്കി തലയിൽ കുത്താൻ നോക്കി അപ്പോളും മത്തായി കരഞ്ഞു കൊണ്ടിരുന്നു. ജീവി മത്തായിയുടെ അടുത്ത് എത്തി മണത്തു.

എന്നിട്ട് ഒരു പ്രേത്യേക തരം ശബ്ദം ഉണ്ടാക്കി.. അയ്യോ എന്റെ മേരി എന്ന് കരഞ്ഞു കൊണ്ടിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അതാ ഒരു വെളിച്ചം ആകാശത്തു നിന്ന് ഭൂമിയിലേക്ക് വരുന്നതായി മത്തായിക്ക് മനസിലായി. ഒരു വലിയ പേടകം തന്റെ മുന്നിൽ ലാൻഡ് ചെയ്യുന്നതായി തോന്നി

വെളിച്ചം കൂടി വന്നു പതിയെ കണ്ണുകൾ അടഞ്ഞു… ഇതാണ് മത്തായി എല്ലാരോടും പറഞ്ഞു നടക്കുന്ന കഥ.

ഓഹ് ഇത് വല്ലാത്തൊരു കഥ തന്നെ ജയൻ രാജനോട് പറഞ്ഞു. അപ്പോൾ അഹ് കാറുകൾ ഭാര്യ പിന്നെ മക്കൾ. കാർ ഒന്നും അഹ് പരിസരത്തു ഉണ്ടായില്ല. പിന്നെ ഭാര്യയെ കണ്ടില്ല ഗുഹക്ക് ഉള്ളിൽ ഉണ്ട് എന്ന് പറഞ്ഞു. കുണാ കേവിനെക്കാളും പഴക്കം ഉള്ള ഇതിനകത്ത് ആര് ഇറങ്ങാൻ.അപ്പോൾ വീട് കത്തിയത്.. അത് ശെരിക്കും ആയിരുന്നു. ആരോ ചതിച്ചതാ  പക്ഷെ ഇയാൾ പറയുന്നത് ഒന്നും ആരും വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ ആയിരുന്നു അതാണ് പ്രശ്നം ആയത്.

എല്ലാം കൊണ്ടും ലോകത്ത് ഇത് വരെ സംഭവിക്കാത്ത കാര്യങ്ങൾ ആണ് നടന്നത്. മത്തായി ചെയ്തത് ആണ് എങ്കിൽ  തെളിവ്  വേണ്ടേ  ഒരു തെളിവ് ഇല്ല. സംഭവം ഇയാൾ പറഞ്ഞത് പോലെ പക്ഷെ അതിനും തെളിവ് ഇല്ല. അത് കൊണ്ട് അയാളെ കുറച്ചു ദിവസം ലോക്കപ്പിൽ ഇട്ടതിനു ശേഷം പറഞ്ഞു വിട്ടു.സ്വന്തം സ്ഥലത്തിന്റെ ഒർജിനൽ രേഖകൾ എല്ലാം നശിച്ചു പോയി.

പണം ഒക്കെ കത്തി നശിച്ചു… ഓഹ് വെറുതെ അല്ല കള്ള് ഷാപ്പിൽ തന്നെ താമസം ആക്കിയത് ജയൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. പക്ഷെ രാജൻ അത് കേട്ട് ചിരി വന്നില്ല തല താഴ്ത്തി ഇരുന്നു.. എങ്കിൽ ഞങ്ങൾ ഇറങ്ങുന്നു. അഹ് സാധനത്തിന്റെ ബാഗ്രൗണ്ട് ഒന്ന് അറിയാൻ വന്നതാ. സാറെ ഇറക്കി വിട്ടേക്ക് അഹ് പാവത്തിനെ. ആളുകൾക്ക് ഇപ്പോഴും ഉപകാരം ആണ് മത്തായി. ഏത് 60 വയസ്സ് ഉള്ള അയാളോ. പ്രായം ഉണ്ടെങ്കിലും ഈ സുരുളിയിൽ ഏറ്റവും നന്നായി പണിയെടുക്കും മത്തായി. അത് കൊണ്ട്  വിറക് കീറാൻ ഒക്കെ ആളുകൾ വിളിക്കും. മ്മ് ഞാൻ നോക്കട്ടെ ശെരി എന്ന.

ജയനും ഫൈസലും കൂടി സ്റ്റേഷൻ ലേക്ക് പോയി… ജയൻ മത്തായിയുടെ അടുത്ത് എത്തി. നീ ഇപ്പോഴും നല്ലോണം പണി എടുക്കും എന്ന് രാജൻ പറഞ്ഞു. സാറിന്റെ വീട്ടിൽ പണി ഉണ്ടോ ഞാൻ ചെയ്ത് തരാം. കുറച്ചു കൂലി തന്നാൽ   മതി .രാജൻ പറഞ്ഞത് ശെരിയാണ് ഫൈസൽ. ഞാൻ ഇവിടെ വന്നപ്പോ ആദ്യം ആയിട്ട് ആണ്   ഒരു കുടവയർ ഇല്ലാത്ത ആളെ കാണുന്നത്.

അത് ശെരി ആണ് ഫൈസൽ മറുപടി കൊടുത്തു… അതെ മത്തായി പണി എടുത്ത് പണി എടുത്ത് ഒരു ഉരുക്ക് മനുഷ്യൻ ആയി മാറിയിരുന്നു.എങ്കിൽ മത്തായി നാളെ നീ വീട്ടിലോട്ട് പോരെ. അവിടെ കുറച്ചു പണി ഉണ്ട്. നന്ദി സാറെ. ഇനി നീ കള്ള് കുടിക്കരുത്. കുടിച്ചാൽ വിവരം അറിയും. ഇല്ല സാറെ എന്തേലും പണി ചെയ്താൽ അഹ് ചിന്ത വരില്ല…

എങ്കിൽ നാളെ അങ്ങോട്ട് വാ.. മത്തായി പുറത്തേക്ക് നടന്നു

നീങ്ങി… ശേഷം രാവിലെ. സാറെ കൂയ് സാറെ. അഹ് ഞാൻ വരുന്നു ജയൻ സ്റ്റേഷനിലേക്ക് പോകാൻ റെഡി കഴിഞ്ഞിരുന്നു അപ്പോൾ ആണ് മത്തായി എത്തിയത്.അഹ് വാ ജയൻ ഗേറ്റ് തുറന്നു അകത്തേക്ക് മത്തായിയെ കയറ്റി. ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു കൊണ്ട് ജയൻ അകത്തേക്ക്.

Leave a Reply

Your email address will not be published. Required fields are marked *