ഞാൻ സമയം കളയുന്നില്ല. ഈ വർഷം അതായത് ഞാൻ പ്രിൻസിപ്പൽ ആയതിനു ശേഷം ആദ്യമായിട്ടാണ് ഒരു ക്ലാസ്സിന്റെ ചുമത്തില്ല ഏൽക്കുന്നത്. അപ്പൊ ആ ക്ലാസ്സിലേക്ക് ഒരു 15 പിള്ളേരെ ആണ് ഞാൻ ഈ ക്ലാസ്സിൽ നിന്ന് എന്റെ ക്ലാസ്സിലേക്ക് കൊണ്ട് പോകുന്നത്. പേര് വിളിക്കുന്നവർ എഴുന്നേറ്റു നിൽക്കുക കേട്ടോ”
അഖിൽ, അഭിഷേക്, അമൃത…. മിസ്സ് പേര് വിളിക്കാൻ തുടങ്ങി.
കിരൺ… ആ പേര് കേട്ടപ്പോ ഞാൻ ഒന്ന് ഞെട്ടി അതെ എന്റെ പേര്, ഞാൻ എഴുന്നേറ്റു നിന്നു. എന്നിക് ആകെ ഒരു ദുഃഖം പോലെ ആയി. ആ ലിസ്റ്റിലെ അവസാന പേര് എന്റേതായിരുന്നു. ബാക്ക് ബെഞ്ചിൽ ഞാൻ ഒഴികെ ബാക്കി എന്റെ ഫ്രണ്ട്സും ഇരിക്കുന്നു ഞാൻ നില്കുന്നു. അവരിലാതെ ഞാൻ പുതിയ ക്ലാസ്സിലേക്ക് പോകുന്നു. എന്നിക് എന്തോ പോലെ തോന്നി പോയി.
” അളിയാ.. നീ ചില്ല് ആയി ഇരിക്ക്, ഞങ്ങൾ ഇല്ലെങ്കിൽ എന്താ നിനക്ക് ഒരു ചരക്കിന്റെ ക്ലാസ്സിൽ തന്നെ നിനക്ക് കിട്ടിയിലെ ”
” 3 വർഷം ആയി നിങ്ങളുടെ കൂടെ അല്ലെടാ ഞാൻ ക്ലാസ്സിൽ ഇരുന്നു കൊണ്ടിരുന്നത്, എന്നി അത് നടക്കില്ലലോ”
” സാരമില്ലെടാ നീ അത് വിട് ”
” ഞാൻ എങ്ങനെ എങ്കിലും നിങ്ങടെ എടുത്തേക്കു വരാന് നോക്കാം ”
” ശെരി ” അവർ പറഞ്ഞു.
“ബാക്കി ഉള്ളവരെ, 10ത്തിലെ ഓരോ ക്ലാസ്സിന്റെയും ചുമതല ഉള്ള മിസ്സ് മാര് പേര് വിളിച്ചു കൊണ്ട് പൊയ്ക്കോളും കേട്ടോ, അവര് ഓരോ ക്ലാസ്സിലും കേറി കുട്ടികളെ വിളിച്ചു കൊണ്ടിരിക്കാണ്”.
അങ്ങനെ മിസ്സ് എല്ലാവരെയും കൊണ്ട് പുതിയ ക്ലാസ്സിലേക്ക് കൊണ്ടുപോയി. മിസ്സ് നേരത്തെ തന്നെ ബാക്കി ഉള്ള ക്ലാസ്സിൽ നിന്ന് വിദ്യാർത്ഥികളെ മിസ്സിന്റെ ക്ലാസ്സിലേക്ക് കൊണ്ട് വന്നിരുന്നു. ഞാൻ അവിടെ മുൻ ബെഞ്ചിൽ പോയി ഇരുന്നു. ബാക്കി ഉള്ള ബെഞ്ചുകൾ നേരത്തെ നിറഞ്ഞിരുന്നു. അത് അലെങ്കിലും അങ്ങനെ ആണലോ, മുൻ ബെഞ്ചിൽ ഇരിക്കാൻ പലർക്കും മടി ആണലോ. എന്റെ അടുത്ത് മൂന്ന് പഠിപ്പിക്കൾ ആണ് ഇരിക്കുന്നെ, അത് അവരെ കണ്ടപ്പോയെ മനസിലായിരിന്നു.
” എല്ലാർക്കും ക്ലാസ്സ് ഇഷ്ട്ടായോ ”
“ഇഷ്ട്ടായി മിസ്സ് ” എല്ലാവരും ഉച്ചത്തിൽ പറഞ്ഞു.
” ശെരി, നിങ്ങളുടെ പഴയ കൂട്ട് കെട്ടുകൾ പോയതിന്റെ സങ്കടം എല്ലാവർക്കും കാണും, അത് കുറച്ചു ദിവസം കഴിയുമ്പോൾ മാറി കൊള്ളും ”
” പിന്നെ ഇപ്പൊ മാറും ” ഞാൻ മനസ്സിൽ പറഞ്ഞു.
” നിങ്ങൾ എല്ലാവരുടെയും അറ്റെൻഡൻസ് എടുക്കുകയാണ്, എല്ലാവരും കറക്റ്റ് ആയി പറഞ്ഞോണം”
അങ്ങനെ മിസ്സ് അറ്റെൻഡൻസ് ഒക്കെ എടുത്തു, മൊത്തം 41 പിള്ളേര് ഈ ക്ലാസ്സിൽ ഉണ്ട് എന്ന് എന്നിക് മനസ്സിലായി, എല്ലാവരും നല്ല പഠിപ്പിക്കളും ആണ്. ഈശ്വര എന്നി ഇവരെ അത്ര മാർക്ക് ഒക്കെ വാങ്ങേണ്ടി വരുമല്ലോ ഇല്ലെങ്കിൽ വീട്ടിൽ എന്നെ കൊല്ലും.
” നിങ്ങൾ എല്ലാവരും സംസാരിച്ചു ഇരിക്ക്, ശബ്ദം ഒന്നും ഉണ്ടാകരുത്. ഇന്ന് ടീച്ചേഴ്സിന് ഓഫീസിൽ മീറ്റിംഗ് ഉള്ളതാണ്. പിന്നെ ആദ്യ ദിവസം ആയത് കൊണ്ട് ഇന്ന് ഉച്ച വരെ ക്ലാസ്സ് ഉണ്ടാകത്തുള്ളു, 12:30 ആകുമ്പോ ബെൽ അടിക്കും അപ്പൊ എല്ലാവരും വീട്ടിൽ പോയി കോണം, ഇവിടെ ചുറ്റി അടിച്ചു നടക്കുന്നത് വലതും ഞാൻ കണ്ടാൽ, പിന്നെ ബാക്കി ഞാൻ പറഞ്ഞു തെരാം അപ്പൊ. ”
മിസ്സ് ക്ലാസ്സിൽ നിന്ന് പോയതും എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പരിചയ പെടാൻ തുടങ്ങി. 9ാം ക്ലാസ്സിൽ എന്റെ കൂടെ പഠിച്ച ചിലരൊക്കെ ഇവിടെ ക്ലാസ്സിൽ ഉണ്ട്. എങ്ങനെ ഒക്കെയോ 12:30 വരെ സമയം ഉന്തി കൊണ്ട് പോയി.
ക്ലാസ്സ് വിട്ട് ചങ്കുകളും ആയി കുറച്ചു നേരം സംസാരിച്ചു. മഴ കൂടുതൽ ശക്തി പെടുകയാണ് അത് കൊണ്ട് തന്നെ ഞാൻ വീട്ടിലേക്കു ബസ് കേറി പോയി. വീട്ടിൽ എത്തി ചോറും കറിയും, നല്ല പൊരിച്ച മീനും കയിച്,മഴ യുടെ തണുപ്പിൽ ഉറക്കത്തിലേക്കു പോയി. നല്ല ക്ഷീണം ഉണ്ടായിരുന്നു.
പിന്നെ എഴുന്നേൽക്കുന്നത് 5:30 ക്കാണ്, ഫ്രഷ് ആയി ഞാൻ നേരെ അടുക്കളയിലേക്ക് ചെന്നു. അമ്മ അപ്പോഴേക്കും വന്നു ചായ ഇടാൻ തുടങ്ങിയിരുന്നു.
