” രാജമ്മ പൊട്ടിത്തെറിച്ചപ്പോൾ…. സത്യത്തിൽ ശിവൻ കുട്ടി ഭയന്ന് പോയിരുന്നു…. അതിൽ പിന്നീട് എന്നും നേരം ഇരുട്ടുമ്പോൾ ശിവൻ കുട്ടിക്ക് കുളിരും പനിയുമായി… ഒരു മയവും ദാക്ഷീണ്യവും ഇല്ലാതെ ആരെങ്കിലും തന്നെ മേഞ്ഞെങ്കിൽ….
എന്ന് കൊതി കൊണ്ടിരിക്കെ…. അവർക്ക് ഒരു ആൺ കുഞ്ഞ് പിറന്നു…. നന്ദു കുഞ്ഞ് വളർന്നു… നല്ല ഓമനത്തമുള്ള കുഞ്ഞ്….
“ഈ കാട്ട് മാക്കാന് ഇത്ര നല്ല കുഞ്ഞോ…? ” സ്വാഭാവികമായും കണ്ടവർ കണ്ടവർ അതിശയിച്ചു…. സംശയിച്ചു വേണ്ടപ്പെട്ടവർക്കിടയിലും നാട്ടിലും പടർന്ന സംസാരം ശിവൻ കുട്ടിയുടെ ചെവിയിലും എത്താതിരുന്നില്ല… പക്ഷേ മറുത്ത് എന്തെങ്കിലും പറയാൻ ശിവൻ കുട്ടി അശക്തനായിരുന്നു…
മാത്രവുമല്ല….. എന്തോ നന്ദുവിനും ശിവൻ കുട്ടി കാര്യമല്ലായിരുന്നു…. ചുരുക്കിപ്പറഞ്ഞാൽ… ഒരു അധികപ്പറ്റ്….
ശിവൻ കുട്ടിയുടെ ഉള്ള് നീറി……… സ്വന്തം വീട്ടിൽ ശിവൻ കുട്ടി ഒരു അന്യനായി….. ഒരു ദിവസം…. രാത്രിയിൽ ഉറങ്ങാൻ കിടന്ന ശിവൻ കുട്ടി പിന്നെ ഉണർന്നില്ല…..
നന്ദു അന്ന് ഡിഗ്രി വിദ്യാർത്ഥി… തുടരും
