ആ വഴിയിലൂടെ കുറച്ചു നേരം പോയി അവൻ വണ്ടി ഒതുക്കി നിർത്തി.
അവൻ ബൈക്കിൽ നിന്നും ഇറങ്ങി നേരെ നടന്നു. ആളുകൾ പ്രേത കോട്ട എന്നു വിളിക്കുന്ന ഒരു പഴയ ബംഗ്ലാവ്. പകൽ പോലും ഈ പരിസരത്ത് ആരും വരില്ല.
രമേശൻ നടന്നു ബംഗ്ലാവിൻ്റെ പ്രധാന വാതിൽ തുറക്കാതെ സൈഡിൽ ഉള്ള ഒരു ചെറിയ വാതിൽ തുറന്നു അകത്തേക്ക് കയറി.
അയാളുടെ ചിന്തകള് ഈ യൂണിവേഴ്സിൽ വന്നതിന് ശേഷം രണ്ട് ദിവസം താമസിച്ചത് ഈ ബംഗ്ലാവിനു അകത്തായിരുന്നു.
രമേശൻ പൊടിയും മറലയും നിറഞ്ഞ ഹാളിൽ ചെന്നു അവിടെ ഒളിപ്പിച്ചു വെച്ച തൻ്റെ ബാഗ് എടുത്തു. അതിൽ ഒരു ഡയറി, റെക്കോർഡർ, കുറച്ചു ചിപ്പ്, ഒരു ഗൺ, ഒരു ഇലക്ട്രിക് ഗൺ എന്നിവയുണ്ടായിരുന്നു.
അവൻ അത് എല്ലാം ഇല്ലേ എന്ന് ഉറപ്പു വരുത്തി. ബാഗിൻ്റെ സിബ് അടക്കാൻ തുടങ്ങിയതും എന്തോ ഓർത്തു കൊണ്ട് അവൻ വീണ്ടും തിരിഞ്ഞു.
“അത് അവിടെ “ എന്ന്
ചോദിച്ചു കൊണ്ട് അവൻ ബാഗിൽ ഭ്രാന്തമായി തിരഞ്ഞു. എന്നൽ അവന് അത് കിട്ടിയില്ല.
അവൻ ആ ഹാളിൽ ഇരുന്നു ഉറക്കെ നിലവിളിച്ചു…….
**********
മറ്റൊരു യൂണിവേഴ്സ്….
വിവേകിൻ്റെ അടിയിൽ ബോധം പോയ രമേശനെ ടീന ലാബിൽ ഒരു കട്ടിലിൽ കിടത്തി അവൻ്റെ ഇടി കൊണ്ട
കവിളിൽ അവൾ ഐസ് വെച്ചു..
രണ്ടു ദിവസമായി ഭക്ഷണം കഴിക്കാത്തത് കൊണ്ട് അവൻ്റെ ശരീരത്തിൽ ക്ഷീണമുണ്ടായിരുന്നു.
പെട്ടെന്ന് എന്തോ ഓർത്ത പോലെ രമേശൻ ഞെട്ടി എഴുന്നേറ്റു. അവൻ ചുറ്റും നോക്കി ടീനയെ മാത്രം കണ്ടതും ആശ്വാസമായി. അവൻ കരഞ്ഞു കൊണ്ട് അവളോട് തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറഞ്ഞു കരഞ്ഞു.
അവൾ അവൻ്റെ അടുത്ത് ചെന്നു ആശ്വസിപ്പിച്ചു പറഞ്ഞു.
“രമേശൻ തന്നെ തൻ്റെ ലോകത്ത് എത്തിക്കാനുള്ള ഒരു വഴി തെളിഞ്ഞ് വരുന്നുണ്ട്.”
അവളുടെ വാക്കുകൾ കേട്ടതും അവനു ആശ്വാസമായി.
“എന്താ ആ വഴി ?” അവൻ ആകാംഷയുടെ ചോദിച്ചു.
“അതു ഞാൻ പറയാം. അതിനു മുമ്പ് ഇത് എന്താണ് എന്നു പറയണം.”
അവൾ ഒരു പെൻഡ്രൈവ് കാണിച്ചു പറഞ്ഞു.
“ഇത് എന്താന്ന് എനിക്കറിയില്ല.”
“ഇതൊരു പെൻഡ്രൈവ്. ഇതു രമേശൻ്റെ പോക്കറ്റിൽ നിന്നും കിട്ടിയതാ.”
“ഇതു എൻ്റെ അല്ല.”
“അപ്പൊ ഞാൻ കരുതിയ പോലെ തന്നെ ഇതു ബെഞ്ചമിൻ്റെയാണ്. എൻ്റെ അറിവു അനുസരിച്ച് ഇതിൽ ആ മെഷീൻ റൺ ചെയ്യാനാവശ്യമായ കോഡ്സ് ഉണ്ട്.
അതു വെച്ച് നമുക്ക് രമേശൻ്റെ ലോകത്തേക്ക് എത്താം.”.
അവളുടെ തിരിച്ചെത്താൻ കഴിയും എന്ന വാക്കുകൾ രമേശന് പ്രതീക്ഷ നൽകി.
“രമേശൻ ഇനി ഞാൻ പറയുന്നത് പോലെയാണ് ചെയ്യേണ്ടത്.”
രമേശൻ തലയാട്ടി.
************
അർദ്ധരാത്രി 12 മണി…
റസിയ റൂമിൽ ഉറക്കം ഇല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അഞ്ചു ലക്ഷം. അതായിരുന്നു അവളുടെ മനസിൽ
ഉപ്പയോട് ചോദിച്ചാൽ പിന്നെ എന്തിനാ എന്താ എന്നെല്ലാം വിശദീകരണം കൊടുക്കണം. ഭർത്താവിനോട് ചോദിച്ചാൽ പിശുകനായ അയാള് ഒരു രൂപ പോലും തരില്ല.
മജീദ് ആണെകിൽ അങ്ങനെ ഒരുത്തൻ.
കഴിഞ്ഞ മാസമാണ് അവന് പുതിയ ബുള്ളറ്റ് വാങ്ങാൻ കൈയിൽ ഉള്ളത് എല്ലാം കൊടുത്തു. പിന്നെ ഉള്ളത് സ്വർണമാണ്. അത് വിറ്റാലോ പണയം വെച്ചാലോ ഉപ്പ അറിയും.
അവളുടെ മനസിൽ പല മുഖങ്ങളും വന്നു. പിന്നെ മനസിൽ ഒരു ആശയം ഉദിച്ചു. അവൾ പതിയെ റൂമിനു പുറത്തേക്കു ഇറങ്ങി.
********
ബെഞ്ചമിൻ എന്ന രമേശൻ ആ ഹാൾ മുഴുവൻ നോക്കി. പെൻഡ്രൈവ് കിട്ടിയില്ല. അതിൽ ആയിരുന്നു മുഴുവൻ കോഡും എന്നൽ അതു മാത്രം..
അവൻ പല വട്ടം ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല.
അവൻ ബാഗ് അവിടെ തന്നെ വെച്ചു ബൈക്ക് സ്റ്റാർട്ടാക്കി വീട്ടിലേക്ക് വിട്ടു.
മുറ്റത്ത് തന്നെ രാധയും വീണയും കിച്ചുവും ഉണ്ടായിരുന്നു. രാധ കിച്ചുവിന് ചോറു വാരി കൊടുക്കുന്നു. വീണ ഫോണിൽ തൻ്റെ കാമുകൻ അജിത്തിൻ്റെ മിസ് കോളുകൾ നോക്കി ഇരിക്കുന്നു.
അവനെ ചതിച്ചതിൽ അവൾക്ക് കുറ്റബോധം തോന്നി. ചേച്ചിയുടെ മുഖത്ത് നോക്കാനും അവൾക്ക് പറ്റിയില്ല.
രാധ അവളോട് എന്തൊക്കെയോ പറയുന്നുണ്ട്. വീണ വെറുതെ മൂളുക മാത്രം ചെയ്തു.
ഗേറ്റ് വലിയ ശബ്ദത്തോടെ തുറന്നു കൊണ്ട് രമേശൻ അകത്തേക്ക് വന്നു. അച്ഛനെ കണ്ടതും കിച്ചു ഓടി അവൻ്റെ ഒക്കത്ത് കയറി. രമേശൻ കയ്യിൽ ഉള്ള മിഠായി അവന് കൊടുത്തു. അതു കിട്ടിയതും അവൻ ഒറ്റ ഓട്ടമായിരുന്നു.
