അവരുടെ ഭര്‍ത്താവ് എഴുന്നേറ്റ് വണ്ടി നിര്‍ത്തൂ എന്ന് ആക്രോശിച്ചു. പെട്ടെന്ന് ഡ്രൈവര്‍ വണ്ടി നിര്‍ത്തി. ആ സ്ര്തീയുടെ നിലവിളിയും അവരുടെ ഭര്‍ത്താവിന്റെ ആക്രോശവും കേട്ട് ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും ഒന്ന് ഞെട്ടി. ഡ്രൈവര്‍ സ്വയം നിയന്ത്രിക്കുന്ന ഡോര്‍ ഉള്ള ബസ് ആയതുകൊണ്ട് കള്ളനു ബസ്സിന്റെ ഡോര്‍ തുറന്ന് പുറത്ത് ഇറങ്ങാന്‍ പറ്റില്ലല്ലോ. വണ്ടി നേരെ ചേര്‍ത്തല പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടേരേ എന്ന് കണ്ടക്ടര്‍ പറഞ്ഞപ്പോള്‍ ചില തമിഴന്മാര്‍ക്ക് അപ്പോള്‍ അവിടെ തന്നെ ഇറങ്ങണം. പറ്റില്ലാ എന്ന് കണ്ടക്ടറും. അതോടെ എന്റെ ഉറക്കവും പോയി. പന്ത്രണ്ടേകാലോടെ ബസ് ചേര്‍ത്തല പോലീസ് സ്‌റ്റേഷനില്‍ എത്തി. ഡോര്‍ തുറന്ന് കണ്ടക്ടറും മാല മോഷണം പോയ സ്ര്തീയും അവരുടെ ഭര്‍ത്താവും മാത്രം ഇറങ്ങി നേരേ സ്‌റ്റേഷനിലേക്ക് പോയി. അഞ്ചുമിനിട്ട് കഴിഞ്ഞതും നാലു പുരുഷ പോലീസുകാരും രണ്ടു ലേഡി കോണ്‍സ്റ്റബിളും കൈകളില്‍ ലാത്തിയുമായി ഇറങ്ങി വന്ന് രണ്ട് ഡോറിന്റെയും അടുത്തായി നിന്നു. ഡ്രൈവര്‍ ഡോര്‍ തുറന്നതും ബസ്സിലെ എല്ലാ യാത്രക്കാരേയും അവരുടെ ബാഗുകള്‍ സഹിതം ഇറക്കി സ്‌റ്റേഷന്റെ ഉള്ളിലേക്ക് കൊണ്ടുപോയി. മൊത്തം ബസ്സില്‍ 68 യാത്രക്കാര്‍ ഉണ്ടായിരുന്നു. 42 പുരുഷന്മാരും 26 സ്ര്തീകളും. ഒരു പോലീസുകാരന്‍ ഈ കണക്ക് തന്റെ കൈയ്യിലുള്ള ഡയറിയില്‍ കുറിച്ച് ബസ്സില്‍ കയറി സ്വര്‍ണ്ണ മാല കള്ളന്‍ നിലത്തോ സീറ്റിലോ ഇട്ടിട്ടുണ്ടോ എന്നു പരിശോദിച്ചു. അപ്പോള്‍ സ്‌റ്റേഷന്‍ ചാര്‍ജില്‍ ഉണ്ടായിരുന്നത് ജോര്‍ജ് എന്ന ഒരു എ.എസ്.ഐ. ഏതാണ്ട് അന്‍പത് വയസ്സ് പ്രായമുള്ള കഷണ്ടി കയറിയ ഒരാള്‍. പിന്നെ സ്തീകളും പുരുഷന്മാരുമായി ഏതാണ്ട് പത്തോളം കോണ്‍സ്റ്റബിള്‍സും രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍സും. ആദ്യം ആണുങ്ങളേയും പെണ്ണുങ്ങളേയും രണ്ട് വരിയായി നിര്‍ത്തി. സ്ര്തീകളുടെ വരിയില്‍ ഞാന്‍ പതിനേഴാമതായിട്ടാ നില്‍ക്കുന്നത് പുരുഷ യാത്രക്കാരെ പുരുഷപോലീസും സ്ര്തീ യാത്രക്കാരേ ലേഡി കോണ്‍സ്റ്റബിളും ദേഹം മുഴുവന്‍ പരിശോദിച്ചു. ഒന്നും കിട്ടായായപ്പോള്‍ ഓരോരുത്തരുടേയും ബാഗുകള്‍ പരിശോദിക്കാന്‍ തുടങ്ങി. എന്റെ മുന്നിലുള്ള പതിനാറുപേരുടേ ബാഗ് പരിശോദിച്ചിട്ടും അവര്‍ക്ക് ഒന്നും കിട്ടിയില്ലാ. അവരെയൊക്കെ സ്‌റ്റേഷന്റെ പുറത്ത് നിര്‍ത്തിച്ചു. ഒടുവില്‍ പതിനേഴാമതായി നിന്ന എന്നോട് എന്റെ ബാഗുമായി മേശയുടെ അടുത്തേക്ക് വരാന്‍ പറഞ്ഞു. സിനിമയിലും സീരിയലുകളിലും മാത്രമേ ഞാന്‍ പോലീസ് സ്‌റ്റേഷന്‍ കണ്ടിട്ടുള്ളു. ജീവിതത്തില്‍ ഇത് ആദ്യമായിട്ടാ ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ കയറുന്നത്. അതിന്റെ ഒരു പേടിയും പരിഭ്രാന്തിയും ഒക്കെ എന്നിലുണ്ട്. ഞാന്‍ എന്റെ ബാഗുകളുമായി അവരുടെ അടുത്തെത്തി. അവിടെ നിന്ന ഒരു ലേഡി കോണ്‍സ്റ്റബിള്‍ എന്റെ കൈയ്യില്‍ നിന്നും രണ്ടു ബാഗുകളും ബലമായി പിടിച്ചെടുത്ത് മേശപ്പുറത്ത് വെച്ച് നോക്കിയപ്പോള്‍ ആദ്യം ഹാന്‍ഡ് ബാഗിന്റെ സിപ്പ് അല്‍പ്പം തുറന്നിട്ടുണ്ടായിരുന്നു. ആ സിപ്പ് അവര്‍ മുഴുവനായി തുറന്ന് ഹാന്‍ഡ് ബാഗിനുള്ളില്‍ കൈയ്യിട്ടപ്പോള്‍ അവര്‍ക്ക് ബാഗിനുള്ളില്‍ നിന്നും ഒരു സ്വര്‍ണ്ണ മാല കിട്ടി. ആ
മാല പൊക്കി ഇതാണൊ നിങ്ങളുടെ മാല എന്ന് മാല കളവുപോയ സ്ര്തീയോട് ചോദിച്ചതും അവര്‍ അതേ എന്ന് ഉത്തരം പറഞ്ഞതും ഞാന്‍ മോഹാത്സ്യപ്പെട്ട് അവിടെ തന്നെ വീണു. പിന്നെ ഞാന്‍ കണ്ണുതുറന്ന് നോക്കുമ്പോള്‍ ഞാന്‍ ഒരു ബഞ്ചില്‍ കിടക്കുന്നതും ഒരു ലേഡി കോണ്‍സ്റ്റബിള്‍ എന്റെ മുഖത്ത് വെള്ളം തളിക്കുന്നതും കണ്ടു. ഞാന്‍ എഴുന്നേറ്റതും അവര്‍ എനിക്ക് കുടിക്കാന്‍ കുറച്ച് വെള്ളം തന്നു. അതു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു ജീപ്പ് സ്‌റ്റേഷന്റെ മുന്നില്‍ വന്നു നില്‍ക്കുന്ന
ശബ്ദം കേട്ടു. എസ്.ഐ. സാര്‍ വന്നു എന്നു തോന്നുന്നു എന്ന് പറഞ്ഞ് എ.എസ്.ഐ. ജോര്‍ജ് സാര്‍ സ്‌റ്റേഷന്റെ വരാന്തയിലേക്ക് ചെന്നു. അപ്പോള്‍ നല്ല ഉയരമുള്ള ഉരുക്ക് മുഷ്ടിയുള്ള നല്ല സ്‌റ്റൈലന്‍ മീശയുമുള്ള ഇരുണ്ട നിറത്തിലുള്ള കൂളിങ് ഗ്ലാസ് ധരിച്ച ഒരു ചെറുപ്പക്കാരന്‍ സ്‌റ്റേഷനിലേക്ക് കടന്നുവന്ന് നേരെ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. അദ്ദേഹത്തിന്റെ പിന്നിലായി ജോര്‍ജ് സാറും അകത്തേക്ക് കയറി. ഒരു മിന്നായം പോലെ എന്റെ മുന്നിലൂടെ കടന്നുപോയ ആളെ കണ്ട് ഞാന്‍ ഒന്ന് ഞെട്ടി. ഇത് പണ്ട് എന്റെ കൂടെ കോളേജില്‍ പഠിച്ച്‌വ എബിയല്ലേ എന്നു എനിക്ക് തോന്നി. പക്ഷെ പുള്ളി യൂണിഫോമിലുള്ള എസ്.ഐ. ആയതുകൊണ്ട് വല്ലതും ചോദിക്കാന്‍ പറ്റുമോ. അഞ്ചുമിനിട്ട് കഴിഞ്ഞതും മാല നഷ്ടപ്പെട്ട സ്ര്തീയേയും അവരുടെ ഭര്‍ത്താവിനേയും ബസ്സിലെ കണ്ടക്ടറേയും എസ്.ഐ-യുടെ മുറിയിലേക്ക് വിളിപ്പിച്ചു. അവരോട് വിശദമായി ചോദിച്ചപ്പോള്‍ ഞാന്‍ അവരുടെ കൂടെ തിരുവനന്തപുരം മുതല്‍ ഉണ്ടായിരുന്ന കാര്യം അവര്‍ പറഞ്ഞു. നിങ്ങള്‍ക്ക് ആരെയെങ്കിലും സംശയം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആ സ്ര്തീ പറഞ്ഞു കണ്ടക്ടര്‍ മാരാരിക്കുളത്ത് നിന്നും കയറിയവരോട് ബസ്സിന്റെ ബാക്കില്‍ നിന്നും ഉച്ചത്തില്‍ സംസാരിച്ചപ്പോള്‍ മുന്‍പോട്ട് നീങ്ങി നില്‍ക്കാന്‍ പറഞ്ഞു. അവര്‍ കൂട്ടത്തോടെ മുന്‍പിലോട്ട് നീങ്ങിയപ്പോള്‍ ഒരു തിക്കും തിരക്കും ഉണ്ടായി അപ്പോള്‍ ഏതാണ്ട് ഇരുപത് വയസ്സുള്ള ഒരു മെലിഞ്ഞ പയ്യന്‍ ആ തിക്കിന്റേയും തിരക്കിന്റേയും ഇടയില്‍ കൂടി മുന്നോട്ട് വന്നപ്പോള്‍ ഒരു കുടവയറന്‍ മുന്‍പില്‍ നിന്നും അവനെ പുറകിലേക്ക് ഉന്തുന്നത് കണ്ടു. അപ്പോള്‍ അവിടെ നില്‍ക്കുകയായിരുന്ന പെണ്ണുങ്ങളും അവരും തമ്മില്‍ ഉന്തും തള്ളുമായി. പെട്ടെന്ന് എന്റെ കഴുത്തില്‍ മാല ഉരയുന്നപോലെ തോന്നി ഞാന്‍ കൈയ്യ് കൊണ്ട് മാല പിടിക്കാന്‍ നോക്കിയപ്പോഴേക്കും മാല എന്റെ കഴുത്തില്‍ നിന്നും മോഷണം പോയിരുന്നു. എസ്.ഐ. താന്‍ ഇരുന്ന കസേരയില്‍ നിന്നും എഴുന്നേറ്റ് മറ്റു പോലീസുകാര്‍ ഇരിക്കുന്ന റൂമില്‍ വന്നിട്ട് ആ സ്ര്തീയോട് അവര്‍ രണ്ടുപേരും ആരാണെന്ന് ചൂണ്ടി കാണിക്കാന്‍ പറഞ്ഞു. അവര്‍ ആ കൊച്ചുപയ്യനേയും ആ കുടവയറനേയും കാണിച്ചു കൊടുത്തപ്പോള്‍ ഒരു കോണ്‍സ്റ്റബിളിനോട് അവരെ വിളിച്ചുകൊണ്ടു വരാന്‍ പറഞ്ഞു. പുറത്ത് ഇതെല്ലാം കണ്ടുനില്‍ക്കുന്ന ആ പയ്യനും അവന്റെ അമ്മാവനും അകത്തു വന്ന ഉടനെ ആ കുടവയറന്‍ എസ്.ഐ. യോട് തമിഴില്‍ പറഞ്ഞു…..സാര്‍…..ഇവന്‍ എന്റെ പെങ്ങളുടെ മകന്‍. ഇരുപത് വയസ്സ് പോലും ആയിട്ടില്ല. ഇവനു മോഷണം എന്താണെന്നു കൂടി അറിയില്ലാ. അല്ലെങ്കില്‍ സാര്‍ തന്നെ പറ ഇവനാ ആ മാല മോഷ്ടിച്ചതെങ്കില്‍ അത് എങ്ങിനെ ആ സ്ര്തീയുടെ ബാഗില്‍ വരും. അപ്പോള്‍ എസ്.ഐ. പെട്ടെന്ന് ആ പയ്യന്റെ അടിവയര്‍ നോക്കി ഒറ്റ ഇടി. അതോടെ അയ്യോ അമ്മേ എന്ന് നിലവിളിച്ച് ആ പയ്യന്‍ അടിവയര്‍ താങ്ങി നിലത്ത് കുത്തിയിരുന്നു. ഏതാണ്ട് ഇതേപോലെയുള്ള ഒരു
