റോഷ്നി : ” എടി ക്യാബ് പിടിക്കണേൽ പുറത്തു പോണ്ടേ ഈ പടിക്കെട്ട് ഒക്കെ എങ്ങനെ കേറും”
ഞാൻ ഇത് കേട്ട് അവിടെ നില്പുണ്ട്, എനിക്ക് ആണേൽ അവരോടു അങ്ങോട്ട് കേറി ഹെല്പ് വേണോ എന്ന് ചോദിയ്ക്കാൻ നല്ല മടി , അവർ എന്ത് വിചാരിക്കും അവസരം മുതലാക്കുവാനോ എന്നൊക്കെ വിചാരിക്കില്ലേ. അവസാനം ഞാൻ ചോദിക്കാൻ തന്നെ തീരുമാനിച്ചു.
ഞാൻ : ” അതെ മോശം വിചാരിക്കില്ലേൽ ഞാൻ ഹെല്പ് ചെയ്യാം , എന്താ വേണോ ”
അവർ പരസ്പരം നോക്കി, വേറെ ഹെല്പ് ചെയ്യാൻ അറിയുന്ന ആരും ഇല്ലല്ലോ, ഞാൻ അവർ എന്താ പറയാൻ പോണെന്ന് ആലോചിച്ച് അവരെ നോക്കി അവിടെ നിന്ന്. ഉത്തരം എന്തായാലും എനിക്ക് കുഴപ്പം ഒന്നുമില്ല, ചോദിക്കേണ്ടത് എന്റെ മര്യാദ ആണെന്ന് തോന്നി അത് കൊണ്ട് ചോദിച്ചു ബാക്കി ഒക്കെ അവരുടെ ഇഷ്ടം പോലെ. കുറച്ച് നേരം കഴിഞ്ഞു അവൾ താഴെ നോക്കി പതുക്കെ തല അനക്കി സമ്മതം അറിയിച്ചു.
ശെരിക്കും പറഞ്ഞാൽ ഞാൻ ഒന്ന് ഞെട്ടി, കാരണം സഹായം വേണോ എന്ന് ചോദിച്ചതല്ലാതെ വേണം എന്നവൾ പറയുമെന്ന് ഞാൻ വിചാരിച്ചില്ല. സത്യത്തിൽ അവളെ കണ്ടപ്പോൾ ക്യൂട്ട് ആണെന്ന് തോന്നിയതൊഴിച്ചാൽ എനിക്ക് അവളോട് അങ്ങനെ പ്രത്യേകിച്ച് വേറെ ഫീലിങ്ങ്സ് ഒന്നും തോന്നിയിരുന്നില്ല.
ഞാൻ അവളെ ഒന്ന് നോക്കി, അവൾ ഒരു ലൂസ് ത്രീ ഫോർത്തും പിന്നെ അതികം നീളമില്ലാത്ത ഒരു ഹാഫ് കൈ ബനിയനും ആണ് വേഷം. ഞാൻ അവളുടെ കൂട്ടുകാരികളോട് ഒരു ഷാൾ ഉണ്ടോയെന്ന് ചോദിച്ചു. അവളുമാർ ഇപ്പൊ ഇയാൾക് എന്തിനാ ഷാൾ എന്ന രീതിയിൽ എന്നെ ഒന്ന് നോക്കീട്ട് ബാഗിൽ നിന്ന് ഒരു ഷാൾ എടുത്ത് എനിക്ക് തന്നു. ഞാൻ ആ ഷാൾ വാങ്ങി അവളുടെ അരയിൽ ചെറുതായി കെട്ടി വെച്ചു. നമ്മൾ കുളിക്കുമ്പോൾ ഒക്കെ കെട്ടുംപോലെ.
എന്നിട്ടു ഞാൻ അവളെ പതുക്കെ എന്റെ കൈയിൽ കോരി എടുത്തു. ഞാൻ അവളെ എടുത്തപ്പോഴാ ശെരിക്കും എന്തിനാ ആ ഷാൾ വാങ്ങിയത് എന്നുള്ള ഐഡിയ അവളുമാർക്ക് കിട്ടിയത്. ആ ഷാൾ ഇല്ലേൽ ഇറക്കം കുറഞ്ഞ ബനിയൻ മേളിലോട് കേറി അവളുടെ പിന്നാമ്പുറവും പിന്നെ സുന്ദരൻ പുറവും ഒക്കെ നാട്ടുകാർ കണ്ടുരസിച്ചേനെ.
ആ നിമിഷം അവൾ എന്റെ കണ്ണിലേക്ക് ഒരു നോട്ടം നോക്കി എന്റെ മോനെ എനിക്ക് ഒരു കറന്റ് എന്റെ ഉച്ചംതലയിൽ നിന്ന് അടിവയറ്റിയിലെക്ക് ഇറങ്ങി അങ്ങ് പോയി. ഒരു നിമിഷം ഞങ്ങൾ കണ്ണിൽ തന്നെ നോക്കി നിന്നു. ഭാഗ്യത്തിന് വന്ന കറന്റ് വേറെ എങ്ങോട്ടും പോയി പ്രശ്നം ഉണ്ടാക്കിയില്ല അല്ലേൽ അവിടെ തന്നെ നാണംകെട്ട് നികേണ്ടി വന്നേനെ.
അങ്ങനെ അവളെയും കൊണ്ട് ഞാൻ എങ്ങനെ ഒക്കെയോ സ്റ്റെപ്സിന്റെ മേളിൽ എത്തി, വിചാരിച്ച പോലെ അല്ല പെണ്ണിന് നല്ല വെയ്റ്റ് ഉണ്ട്. അവളെ അവിടെ ഇറക്കി നിർത്തി. ഇറക്കുന്ന സമയം മുഴുവൻ അവൾ എന്റെ മുഖത്തേക് തന്നെയായിരുന്നു നോക്കികൊണ്ടിരുന്നേ,
എനിക്ക് എന്തോ അവളെ നോക്കാൻ മടി ഉള്ളപോലെ, എടുത്തു നടന്ന ടൈം പോലും ഞങ്ങൾ തമ്മിൽ ഒന്നും സംസാരിച്ചില്ല. അവളുടെ കൂട്ടുക്കാരികൾ അവളെ അടുത്ത പ്ലാറ്റഫോം വരെ താങ്ങി കൊണ്ടുവന്നു. അവിടെ നിന്ന് ഞാൻ പിന്നേം അവളെ എടുത്ത് താഴെ സ്റെപ്സ് ഇറങ്ങി പുറത്തേക്ക് കൊണ്ട് വന്നു.
എപ്പോ അവൾ എന്നെ ഇടയ്ക്ക് ഇടയ്ക്ക് നോക്കുന്നുണ്ട് പക്ഷെ ഞാൻ നോക്കിയാൽ മുഖം കുനിക്കും , എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ. 5 മിനിറ്റ് കഴിഞ്ഞപ്പോൾ അവർ ബുക്ക് ചെയ്ത ക്യാബ് വന്നു.
ക്യാബിന് കാത്തുനിൽക്കുന്ന സമയം അവൾ അവളുടെ കൂട്ടുകാരികളോട് എന്തോ പറയുന്നുണ്ടായിരുന്നു, ഞാൻ അവരെ ശല്യപ്പെടുത്താതെ അല്പം മാറിയാ നിന്നെ.
ഞാൻ അവളെ ക്യാബിൽ കേറാൻ സഹായിച്ചു അപ്പോൾ ഒന്നും അവൾ എന്നെ നോക്കിയതേ ഇല്ല. എനിക്ക് എന്തോ ചെറിയ സങ്കടം തോന്നി.
ആ എന്തേലും ആവട്ടെ എന്നോട് സഹായം ചോദിച്ചു ഞാൻ സഹായിച്ചു അത്രേ ഉള്ളു, നമ്മൾ ഇനി ലൈഫിൽ കാണാൻ ഒന്നും പോകുന്നില്ലലോ അത്കൊണ്ട് വീട് മോനെ, മനസ്സ് പറഞ്ഞു.
എല്ലാരും കേറിയ ശേഷം ഞാൻ എല്ലാരോടും ആയി പറഞ്ഞു.
ഞാൻ : ” അപ്പൊ ശെരി എന്ന ഞാൻ പോട്ടെ, ഓൾ ഓക്കേ അല്ലെ ”
പെട്ടന്ന് അവളുടെ കൂട്ടുകാരി പറഞ്ഞു

Brooo baakhi vegam poratte