ട്രെയ്നിലെ സുന്ദരി – 3 30അടിപൊളി 

സ : സോറി ഒരുപാട് ബോർ ആണോ , എനിക്ക് ഈ ഡേറ്റിംഗ് നു പോയി ഒന്നും ശീലം ഇല്ലന്നെ, അതിന്റെയാ.

ര : ഓ ബാക്കി ഉള്ളവർ ഇവിടെ ഡെയിലി പോകുവല്ലേ

സ : ആഹാ അപ്പോ വിവേകോ, അവന്റെ കൂടെ പോയിട്ടില്ലേ

ര : ദേ അവന്റെ പേര് ഇനി പറഞ്ഞാൽ തന്റെ കൂടെ ഞാൻ എങ്ങും വരത്തില്ല കേട്ടോ.

സ : അയ്യോ സോറി സോറി, ഇനി പറയില്ല പ്രോമിസ് പോരെ

ര : ഹാ എങ്കിൽ തനിക്ക് കൊള്ളാം

സ : എന്റെ കൈയിൽ അങ്ങനെ ഉള്ള ഡ്രെസ്സുകളെ ഉള്ളു, നമുക്കു വേണേൽ നാളെ ഷോപ്പിംഗ് പോയാലോ കുറച്ച് ഡ്രസ്സ് എടുക്കാം എന്താ.

ര : ഹാ ഓക്കേ ചെയ്യാം, എനിക്ക് ഇഷ്ടാ അതൊക്കെ.

സ : ഓക്കേ സെറ്റ് , അപ്പൊ മോർണിംഗ് ഞാൻ എവിടെയാ വരേണ്ടേ.

ര : അതൊക്കെ രാവിലെ പറയാം, ഇപ്പൊ ഉറങ്ങാൻ ടൈം ആയി, മോനും ഉറങ്ങിക്കോ നാളെ കാണാം, ഗുഡ് നൈറ്റ്

സ : ഓക്കേ ഗുഡ് നൈറ്റ് ഡിയർ

അങ്ങനെ ഒരുപാട് നാളായി കൊതിച്ച ആ ദിവസം വന്നു. അവൾ രാവിലെ 10 മണിക്ക് റെയിൽവേ ഗേറ്ററിന്റെ അടുത്ത് നിൽക്കാം എന്ന് പറഞ്ഞു. ഞാൻ ആവേശത്തിൽ നേരത്തെ ഇറങ്ങിയെങ്കിലും ചെന്നൈ ട്രാഫിക് ചതിച്ചു എത്തിയപ്പോൾ 10 മിനിറ്റ് ലേറ്റ് ആയി.

സ : ഹേ വന്നിട്ട് ഒരുപാട് നേരം ആയോ, സോറിഡാ നല്ല ബ്ലോക്ക് ആയിരുന്നു രാവിലെ തന്നെ.

ര : സാരമില്ല ഞാനും വന്നിട്ട് 5 മിനിറ്റെ ആയിട്ടുള്ളു

സ : ഹാ അപ്പോ പോകാലോ അല്ലെ.

ര : പോകാം പക്ഷെ ബൈക്ക് എവിടുന്നാ ബൈക്കിൽ വരുന്ന കാര്യം ഒന്നും പറഞ്ഞില്ലല്ലോ

സ : അത് എന്റെ കൂടെ വർക്ക് ചെയുന്ന പയ്യന്റെയാ അവന് ഇന്ന് ലീവ് അല്ലെ അതുകൊണ്ട് ഞാൻ അങ്ങ് പൊക്കി, ബൈക്ക് അല്ലെ ട്രാവലിനു നല്ലത്.

ര : ആഹാ ആര് പറഞ്ഞു അങ്ങനെ ഞാൻ എങ്ങും വരത്തില്ല നമുക്കു ബസ് പോരെ, വേണേൽ മെട്രോ ഒക്കെ ഉണ്ടല്ലോ.

സ : എന്റെ പൊന്നോ ഞാൻ തന്നെ ബൈക്കിൽ തട്ടിക്കൊണ്ടു ഒന്നും പോകത്തില്ല, അങ്ങനെ പേടിക്കണ്ട പിന്നെ ബൈക്കിൽ ആണേൽ സേഫ് ആയി പെട്ടന്ന് പോയി വരാല്ലോ, കുറച്ചു കൂടെ സൗകര്യം അല്ലെ

ര : സൗകര്യമോ ആർക്ക് സൗകര്യം എന്ത് സൗകര്യം, മോൻ കൊള്ളാലോ

സ : ദൈവമേ എന്ത് പറഞ്ഞാലും സംശയം ആണല്ലോ, ശെരി വാ ബൈക്ക് ഒതുക്കി വെച്ചിട് നമുക്ക് ബസിൽ പോകാം.

ര : ഓഹ് വേണ്ട പാവം കഷ്ടപ്പെട്ട് വണ്ടി ഒക്കെ ചോദിച്ച് വാങ്ങി വന്നതല്ലേ ഇതിൽ തന്നെ പോകാം.

അവൾ ബൈക്കിൽ കയറി എന്നെ തൊടാതെ സീറ്റിന്റെ എറ്റവും പുറകിൽ ആയി ഒതുങ്ങി ഇരുന്നു.

സ : എഡോ തന്റെ ഈ ഇരിപ്പ് നാട്ടുകാർ കണ്ടാൽ ഭർത്താവിനോട് പിണങ്ങി ഭാര്യ ഇരിക്കുന്നത് പോലെ തോന്നും കേട്ടോ

ര : അതെ തൽകാലം ഇതൊക്കെ മതി ഇത് തന്നെ കൂടുതലാ അപ്പോഴാ. അതെ മോന്റെ ഉദ്ദേശം ഒന്നും നടക്കില്ല കേട്ടോ.

സ : ദൈവമേ എന്ത് കഷ്ടമാണെടോ ഞാൻ അങ്ങനെ ഒന്നും അല്ല. ശെരി വിട് നമുക്ക് ഓരോ ജ്യൂസ് കുടിച്ചു കൊണ്ട് പ്ലാൻ ചെയ്താലോ

ര : ശെരി പോകാം

അങ്ങനെ ഞങ്ങൾ അടുത്തുള്ള ഒരു കഫെയിൽ കയറി 2 ലെമൺ ജ്യൂസ് ഓർഡർ ചെയ്ത് അവിടെ ഇരുന്നു.

സ : അപ്പോ മേടം, എന്താ പ്ലാൻ എന്ത് ചെയ്യാം, ഫുൾ ഡേ ഉണ്ടല്ലോ.

ര : ആഹാ എന്നോടാണോ ചോദിക്കണേ, എന്റ പ്ലാൻ ഒന്നും എല്ലാ മാഷ് തന്നെ അങ്ങ് നോകിയാമതി എന്നെ, എന്നെ വൈകിട്ട് 6 മണിക്ക് മുൻപ് റൂമിൽ എത്തിച്ചാൽ മതി.

സ : ഹാ ഓക്കേ ചെയ്യാം.

ര : പക്ഷെ ആദ്യം നമുക്ക് മാഷിന് ഡ്രസ്സ് എടുക്കാൻ പോകാം, ഈ ബോറൻ ഡ്രസ്സ് മാറ്റണം ഫസ്റ്റ്.

സ : ഹാ ഞാനും അതാ ചോദിക്കണം എന്ന് വിചാരിച്ചേ തനിക്ക് ഈ ജീൻസ് ആൻഡ് ടീഷർട്ട് അല്ലാതെ വേറെ ഡ്രസ്സ് ഒന്നും ഇല്ലേ. എപ്പോ നോക്കിയാലും ഈ ഡ്രസ്സ് ആണല്ലോ.

ര : ഞാൻ ഇതിൽ കംഫോർട്ട് ആണ് അത് കൊണ്ടാ എപ്പോഴും ജീൻസും ടീഷർട്ടും ഞാൻ ഉപയോഗിക്കണെ. പിന്നെ കുറച്ച് ലൂസ് ഡ്രസ്സ് ആണേൽ ഒരുപാട് കോഴികളുടെ തുറിച്ച് നോട്ടം ഒഴിവാക്കാലോ.

സ : എന്തോ കുത്തി സംസാരിക്കും പോലെ, എന്നെ അല്ലാലോ അല്ലെ ഉദ്ദേശിച്ചേ.

ര : ഹേ ഒട്ടും അല്ല മാഷ് ഡീസന്റ് അല്ലെ.

സ : എഡോ തനിക്ക് ഇപ്പൊ എല്ലാരും ഉപയോഗിക്കുന്ന ഫ്രോക്ക് മോഡൽ ഡ്രസ്സ് നന്നായി ചേരുമല്ലോ അതെന്താ ഇടാത്തെ.

Leave a Reply

Your email address will not be published. Required fields are marked *