ക്ലാസ്സിൽ എല്ലാർക്കും അതൊരു ഞെട്ടൽ ആയിരുന്നു. അവരുടെ ഉള്ളിൽ എല്ലാം ഉണ്ടായ തെറ്റിദ്ധാരണ ഞാനും അവളും പ്രണയത്തിലായി, അവളുടെ കല്യാണം അടുത്തപ്പോൾ എനിക്ക് സഹിക്കാൻ വയ്യാതെ പിണങ്ങിയത് ആണെന്ന്. ഞാൻ അതൊന്നും പറഞ്ഞു തിരുത്താൻ നിന്നില്ല. അവളുടെ കല്യാണത്തിന് ഞാൻ പങ്കെടുക്കാത്തത് കൂടി ആയപ്പോൾ എല്ലാരും അത് അങ്ങ് സ്വയം ഉറപ്പിച്ചു.
ഓർമകളിൽ നിന്നും ഒരു ദീർഘ ശ്വാസത്തോടെ ഞാൻ തിരിച്ചു വന്നു. എന്തായാലും രഞ്ജു പറഞ്ഞത് പോലെ ഒന്ന് പോയി നോക്കാം, എന്റെ ആവിശ്യം ആയി പോയില്ലേ, ഞാൻ സ്വയം ഒരു തീരുമാനത്തിലെത്തി.
പോകുന്ന വഴി ബൈക്ക് നിർത്തി വഴിയിൽ ഒരു കടയിൽ നിന്ന് കുറച്ച് സാധനങ്ങൾ വാങ്ങി, ഒരു കിലോ ഏത്ത പഴവും, ബാക്കി കുറച്ച് ബേക്കറി സാധനങ്ങളും.
അവളുടെ വീട്ടിലേക്കുള്ള ഇടറോഡ് തിരിഞ്ഞ് കേറി, മുഴുവൻ റബ്ബർ പുരയിടം ആണ് ചുറ്റും ഇടക്ക് ഇടക്ക് ഓരോ വീടുകൾ ഉണ്ട്, അതും റബ്ബർ പുരയിടത്തിൽ തന്നെ.
അവളുടെ വീട് റോഡിൽ നിന്ന് താഴേക്ക് ഒരു വഴി ഇറങ്ങി പോണം, ഞാൻ അങ്ങോട്ടേക്ക് ബൈക്ക് വളച്ചതും താഴെ അവളുടെ വീട് മുറ്റത്ത് ഒരു ഓട്ടോറിക്ഷ നിൽക്കുന്നത് കണ്ടു. എന്തായാലും വന്നത് അല്ലേ പോയി നോക്കാം എന്ന് കരുതി ഞാൻ അവളുടെ വീട് മുറ്റത്തേക്ക് ബൈക്ക് ഒതുക്കി ഇറങ്ങി.
“ആ മക്കളെ നീ വന്നത് നന്നായി, ദാണ്ടേ മാമന് ചെറിയ ഒരു തളർച്ച പോലെ, നമ്മള് ഷീറ്റ് അടിച്ചോണ്ട് ഇരിക്കേരുന്ന്, ബിപി വല്ലതും കുറഞ്ഞത് ആകും എന്തായാലും ഒന്ന് ആശുപത്രി വരെ പോയിട്ട് വരാം. അവൾ ഒറ്റക്കെ ഉള്ളൂ, നീ ഇത്തി ഇവിടെ ഇരി, എന്റെ അനിയത്തിയെ വിളിച്ചിട്ടുണ്ട് അവൾ വരുന്നത് വരെ നീ ഇത്തി ഇവിടെ ഇരിക്കണേ മക്കളെ. പെണ്ണ് ഇങ്ങനെ ഇരിക്കുമ്പോൾ ഒറ്റക്ക് ഒന്നും ആക്കിയിട്ട് പൊയ്ക്കൂടാ പക്ഷേ എന്തര് ചെയ്യാൻ, ഇങ്ങനെ ഒരു അവസ്ഥ ആയി പോയില്ലേ…” ശ്രുതിയുടെ അമ്മ ഇതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ഓട്ടോയിൽ കേറി.
ഞാൻ ഓട്ടോയിലേക്ക് നോക്കി അകത്ത് ശ്രുതിയുടെ അച്ഛൻ ചാരി ഇരിക്കുന്നു, എന്നെ കണ്ട് ഒന്ന് ചിരിച്ചു. സംസാരിക്കാൻ വയ്യാ എന്നുള്ളത് എനിക്ക് മനസിലായി. അപ്പോഴേക്കും അവർ പോയിരുന്നു.
ഞാൻ ആകെ പെട്ട അവസ്ഥയിലായി. എങ്ങനെയെങ്കിലും പാസ്സ്‌ബുക്ക് വാങ്ങണം വേറെ ഒന്നും മിണ്ടണോ പറയാനോ നിൽക്കാതെ പോണം എന്ന് കരുതി വന്ന എന്നെ ആകെ പിടിച്ചു കെണിയിൽ ആക്കിയപോലെ എനിക്ക് തോന്നി.
ഞാൻ മനസില്ലമനസോടെ വാങ്ങിയ സാധനവും ബൈക്കിൽ നിന്ന് എടുത്ത് വീട്ടിലേക്ക് നടന്ന് അകത്തേക്ക് കേറി. ഒരു വർഷം മുന്നേ സ്വന്തം വീട് പോലെ തന്നെയായിരുന്നു എനിക്ക് ആ വീട്. ഇടക്ക് ഇടക്ക് അവിടെ പോകുകയും ചെയ്യുമായിരുന്നു ഞാൻ.
അകത്തേക്ക് ചെന്നതും സോഫയിൽ ചരികിടന്ന് ടീവിയിൽ സിനിമ കാണുന്ന ശ്രുതിയെ കണ്ടു. ഞാൻ വിചാരിച്ചു എന്ത് തരം ജീവി ആണ് ഇത്, സ്വന്തം തന്ത വയ്യാതെ ആശുപത്രിയിൽ പോയിരിക്കുക ആണ്, അതൊന്നും യാതൊരു ടെൻഷനും ഇല്ലാത്ത സുഖമായി ഇരുന്ന് ടീവി കാണുന്നു. എന്നെ കണ്ടതും പതിയെ സോഫയിൽ നിന്നും എണീച്ചു.
“ടാ നീ എപ്പോ വന്നു…?”
ഒന്നും സംഭവിക്കാത്ത പോലുള്ള അവളുടെ ചോദ്യം കേട്ട് എനിക്ക് പെരുവിരലിൽ നിന്ന് പെരുത്ത് വന്നു. ഞാൻ ദേഷ്യം കടിച്ച് പിടിച്ച് കൈയിലിരുന്ന കവർ ഡൈനിംഗ് ടേബിളിൽ വെച്ചിട്ട് ഒന്നും മിണ്ടാതെ കസേര നീക്കി അവിടെ ഇരുന്നു.
“നീ എന്തിനാ ഇത്ര ദേഷ്യം കാണിക്കുന്നത് എന്നോടു…? ഞാൻ എന്തെങ്കിലും ചെയ്തോ നിന്നെ…?” അവൾ വീണ്ടും വളരെ സാധാരണ രീതിയിൽ എന്നോട് ചോദിച്ചു.
“എന്റെ പൊന്ന് മൈരേ നീ വായടച്ച് ഇരിക്കുന്നതിന് വല്ലതും വേണോ? മാമി പറഞ്ഞത് കൊണ്ടാ ഞാൻ ഇവിടെ ഇരിക്കുന്നത്, നിന്റെ കുഞ്ഞമ്മ ഇപ്പോൾ വരും അതുവരെ ഒന്ന് മിണ്ടാതെ ഇരിക്ക്. ഞാൻ നിന്റെ സുഖവിവാരം അന്വേഷിക്കാൻ വന്നതല്ല, അന്ന് കോളേജിൽ വെച്ച് എടുത്ത ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് വാങ്ങാന വന്നത് ഒരു EMI അവിടെ പോയപ്പോൾ ആ മാമിയാ പറഞ്ഞത് നിന്റെൽ തന്നിട്ടുണ്ട് എന്ന്” ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

ഈ കഥ remove ചെയ്യുമോ… ഞാൻ ഇതിൻ്റെ author ആണ്.