ഉണ്ണികുട്ടന്റെ യോഗം – 16 1അടിപൊളി  

താല്പര്യമില്ലാത്ത വിഷയമായ കൊണ്ടും മല്ലിക ടീച്ചറും ഞങ്ങളുടെ കൂടെ ഓരോ സംശയങ്ങൾ അവരോടു ചോദിച്ചു കൂടെ നിന്നത് കൊണ്ടും അവൾ കൂട്ടുകാരികൾക്കൊപ്പം മുന്നോട്ടു പോയി

ഉണ്ണിക്കെങ്ങെങ്ങനാ ഈ ചെടികളൊക്കെ അറിയാവുന്നേ

ടീച്ചർ എന്നോട് ചോദിച്ചു

ഒറ്റമൂലി വൈദ്യവും ആയുർവേദവും പഠിക്കുന്നുണ്ട് ടീച്ചറെ

ആഹാ അത് കൊള്ളാലോ എന്നിട്ടത് രാവിലെ എന്നോട് പറഞ്ഞില്ല ല്ലോ വീട്ടിൽ ആരേലും വൈദ്യശാല നടത്തുന്നുണ്ടോ

ഇല്ല ടീച്ചറെ ഞങ്ങളുടെ നാട്ടിൽ ഒരു സിദ്ധാശ്രമമുണ്ട്

അവിടുത്തെ ഗുരുക്കൾ ഒരിക്കൽ ചേട്ടനു കാല് വയ്യാതെ വന്നപ്പോ തിരുമ്മാൻ വന്നിരുന്നു വീട്ടിൽ അന്ന് അദ്ദേഹത്തെ സഹായിക്കാൻ കൂടെ കൂടിയതാ ചികിത്സ കഴിഞ്ഞു പോയപ്പോ ഞാനും അദ്ദേഹത്തിന്റ കൂടെ പോയി അങ്ങനെ പഠിച്ചു തുടങ്ങിയതാ

നല്ലതാടോ എന്റെ അച്ഛന് വൈദ്യശാലയു ണ്ട് ഞങ്ങളുടെ നാട്ടിൽ

ഞാനും തന്നെപോലെ ആയിരുന്നു ഇപ്പോഴും അതേട്ടോ വീട്ടിൽ ചെന്നാൽ അച്ഛന്റെ പുറകെ കൂടും കഷായമുണ്ടാക്കാനും കുഴമുണ്ടാക്കാനുമൊക്കെ ഞാനും കൂടും

ഉണ്ണിക്ക് ഡിഗ്രി ഏതു കോഴ്സ് ചെയ്യാനാ താല്പര്യം

എനിക്ക് ഒറ്റമൂലി വൈദ്യത്തെ കുറിച്ചും ആയുർവേദ വിധികളെ കുറിച്ചും കൂടുതൽ പഠിക്കണമെന്നാണ് ആഗ്രഹം

ദാട്സ് എ ഗുഡ് അംബിഷൻ

ഉണ്ണി അടുത്ത അവധിക്കു എന്റെ വീട്ടിലേക്കു വരൂ അച്ഛന്റെ കയ്യിൽ ഒരുപാട് പുസ്തകങ്ങളുണ്ട് അത് ഉണ്ണിക്ക് വളരെ സഹായകരമായിരിക്കും

ഉണ്ണി സംസ്കൃതം പഠിച്ചിട്ടുണ്ടോ

കുറച്ചു പഠിച്ചിട്ടുണ്ട് അമ്മക്ക് നന്നായി അറിയാമായിരുന്നു

ശരി ഒഴിവുള്ള സമയം നോക്കി ഞാൻ പഠിപ്പിക്കാം അത് പുരാതന വൈദ്യ രീതികൾ കൂടുതൽ മനസിലാക്കാൻ സഹായിക്കും

ഞങ്ങൾ രണ്ട് പേരും അവിടന്നു കുറെയധികം ചെടികളും വിത്തുകളും വാങ്ങി നടന്നു

ടീച്ചറെ ശരിക്കും ഈ യാത്ര കൊണ്ടു ഗുണമുണ്ടായത് നമുക്ക് രണ്ട് പേർക്ക് മാത്രമല്ലേ അല്ലാതെ ഞങ്ങൾ പഠിക്കുന്ന വിഷയവുമായി ഈ യാത്രക്ക് ഒരു ബന്ധവുമില്ല ല്ലോ

ടീച്ചറൊന്നു ചിരിച്ചു

ആര് പറഞ്ഞു നമുക്ക് മാത്രമേ ഗുണമുള്ളുവെന്നു

നിന്റെ കൂട്ടുകാരോട് ചോദിക്കു

അവരെല്ലാം നന്നായി ആസ്വദിക്കുന്നുണ്ടല്ലോ പിന്നെ മാനേജ്മെന്റിനും നല്ല ഗുണമുണ്ടല്ലോ

മ്മ്മ്മ്മ് അതും ശരിയാ

നിനക്ക് മാത്രമെന്താ ഗേൾ ഫ്രണ്ട്സ് ഒന്നുമില്ലാത്തെ ഇന്നാദ്യമയാണ് നീയൊരു പെൺകുട്ടിയോട് തനിച്ചു സംസാരിക്കുന്നത് കാണുന്നത്

അവൾക്ക് ഇഷ്ട്ടമല്ലേ നീയാരോടും മിണ്ടുന്നത്

ആരാ ടീച്ചർ ജാസ്മിൻ ആണോ ആ കുട്ടിയോട് ഞാനും ഇന്നാണ് സംസാരിക്കുന്നത് അവളുടെ കൂട്ടുകാരികളെല്ലാം അവരുടെ ബോയ് ഫ്രണ്ട്സ് ന്റെ കൂടെ പോയപ്പോ അവൾ തനിയെ ആയ കൊണ്ടു മാത്രം

കുറച്ചു പ്രണയവും വിരഹവുമൊക്കെ വേണം കോളജ് ലൈഫ് ൽ ഇല്ലേൽ പിന്നെയെന്തു കോളജ്

ആഹാ ടീച്ചർ കൊള്ളാലോ കുട്ടികളെ നേർവഴിക്കു നടത്തേണ്ടയാളാണോ ഇതിനെ പ്രോസാൽഹിപ്പിക്കുന്നെ

ഇത് വരെ ആരെയും പ്രേമിക്കാത്ത ഒരു ടീച്ചറും ഇന്ന് വരെ ഒരു കോളജിലും പഠിപ്പിക്കാൻ വന്നിട്ടുണ്ടാവില്ല ഉണ്ണി ഇതെക്കെ ജീവിതത്തിന്റെ ഭാഗമാണ്

ഞങ്ങൾ നടന്നു മറ്റുള്ളവരുടെ ഒപ്പം എത്തിയത് കൊണ്ട് ടീച്ചർ സംസാരം നിർത്തി

അവിടുത്തെ കാഴ്ചകളൊക്കെ കണ്ടു കഴിഞ്ഞു ഞങ്ങൾ അടുത്തതായി മ്യൂസിയം കാണാൻ പോയി അവിടെ എല്ലാവരും ഒരുമിച്ചായി നടപ്പ് അതും കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ ആറു മണി ആയിരുന്നു തിരിച്ചുള്ള യാത്ര തുടങ്ങി

9 മണി ആയപ്പോൾ ഭക്ഷണം കഴിക്കാൻ നിർത്തി അതും കഴിഞ്ഞു ബസിൽ കയറി

എല്ലാവരും നടന്നു മടുത്ത കൊണ്ട് ഡാൻസും പാട്ടുമൊ ന്നുമുണ്ടായില്ല എല്ലാവരും സീറ്റ് നിവർത്തി മങ്കി ക്യാപ് ഷാൾ തോർത്ത് ഒക്കെ ഉപയോഗിച്ച് തല മൂടി കിടന്നു ഉറങ്ങുവാൻ തയ്യാറായി കുറച്ചു ദൂരം കഴിഞ്ഞതും എല്ലാം ലൈറ്റ്കൾ ഓഫായി ബസിനുള്ളിൽ ഇരുട്ടു വ്യാപിച്ചു

കുറച്ചു സമയത്തിനുള്ളിൽ പല സീറ്റുകളിൽ നിന്നും പലതരത്തിലുള്ള കൂർക്കം വലികൾ കേട്ടു തുടങ്ങി ഏറ്റവും പുറകിലെ ബസിലാണ് ഞങ്ങൾ ഇന്നലെ ഇതിലുണ്ടായിരുന്ന പലരും മുൻപിലെ ബസിലേക്ക് പോയിരുന്നു അവന്മാർ എവിടുന്നോ രണ്ട് ഫുള്ള് ഒപ്പിച്ചിട്ടുണ്ട് അതടിക്കാനുള്ള പരിപാടിയാണ്

Leave a Reply

Your email address will not be published. Required fields are marked *