അമ്മയെന്താ ഇവിടെ
ഞാനീ വഴി പോയപ്പോ മോൻ അങ്ങോട്ട് പോവുന്ന കണ്ടത് കൊണ്ട് നിന്നതാ അവള് ചീത്തയാ മോൻ ഒന്നിനും അങ്ങൊട് പോവണ്ട ട്ടോ
ഇല്ലമ്മേ ഇനി എന്റെ നിഴലു കണ്ടാ അവരു ഓടും അത്രയ്ക്ക് പേടിപ്പിച്ചിട്ടുണ്ട്
മ്മ്മ് എന്നാ മോൻ പൊക്കോ
അമ്മയെ വീട്ടിലേക്കു വിടണോ
ഓ ഞാനങ്ങ് നടന്നോളാം മോൻ പൊക്കോ
ഞാൻ സൈക്കിൾ എടുത്ത് അവരുടെ കണ്ണിൽ നിന്നു മറയും വരെ അവരവിടെ നോക്കി
നിൽപ്പുണ്ടായിരുന്നു
സൈക്കിൾ കൊണ്ടു പോയി ഒതുക്കി വെച്ചു പതിയെ ഞാൻ വീട്ടിലേക്കു കയറി ആരെയും കാണുന്നില്ല
വല്ല്യേടത്തിയുടെ മുറിയുടെ വാതിൽ ചാരിയിട്ടെ ഉള്ളു ആള് കിടന്നു നല്ല ഉറക്കമാണ് പുറത്ത് പോയി നന്നായി ഒന്നു കുളിച്ചു തിരിച്ചു വന്നു ചോറ് തനിയെ വിളമ്പിയുണ്ടു ചെറിയേടത്തിയെ കണ്ടില്ല ല്ലോ ഞാൻ എന്റെ മുറിയിൽ പോയി കിടന്നു
പെട്ടെന്ന് തന്നെ ഉറങ്ങി പോയി
ഈ സന്ധ്യാ നേരത്തു ഇങ്ങനെ കിടന്നുറങ്ങാതെ ഉണ്ണിയെ
ഏട്ടന്റെ വഴക്കു കേട്ടാണ് ഞാൻ കണ്ണ് തുറക്കുന്നത്
ഞാൻ എഴുനേറ്റിരുന്നു
ഏട്ടൻ മുറിയിലേക്ക് കയറി വന്നു കട്ടിലിൽ ഇരുന്നു കൊണ്ട് ചോദിച്ചു
നീയിന്നു പകൽ എവിടെ പോയതാരുന്നു
അതു പിന്നെ ഞാൻ കുഞ്ഞേട്ടയിമാരുടെ വീട് പണി എത്രടം വരെ ആയീന്നു നോക്കാൻ പോയതാ
വേറെങ്ങും പോയില്ലേ?
എന്റെ ഉള്ളൊന്നു നടുങ്ങി
ഖദീജയേ പോയി ചെയ്തതിന് ഏട്ടനോട് പരാതി പറഞ്ഞിട്ടുണ്ടാവുമോ
ഞാൻ തിരിച്ചു വരുമ്പോ നമ്മുടെ അതിരിൽ താമസിക്കുന്ന ആ തള്ളയെ കണ്ടാരുന്നു അവരെന്നോട് വൃത്തികെട്ട ചില കാര്യം പറഞ്ഞു അതു കേട്ടപ്പോ ഞെട്ടിയത് ഏട്ടനാണ്
ആള് പെട്ടെന്ന് എഴുനേറ്റ് പോയി വാതിലടച്ചു തിരിച്ചു വന്നു എന്റെ അടുത്തായിട്ടിരുന്നു കൊണ്ട് ചോദിച്ചു
അവരെന്താ മോനോട് പറഞ്ഞത്
അപ്പോൾ ഏട്ടൻ ഒന്നും അറിഞ്ഞില്ല ഭാർഗവിയമ്മ വന്നു പറഞ്ഞതാവും എന്നെ അവിടെ കണ്ടുവെന്നു എനിക്ക് സമാധാനമായി
അത് പിന്നെ ഏട്ടാ ചേട്ടത്തിമാർക്ക് മാത്രം കൊച്ചുങ്ങൾ ഉണ്ടാവാത്തത് എന്താ?
നിന്റെ ചേട്ടന്മാർക്കണോ അതോ പെണ്ണുങ്ങൾക്കാണോ കുഴപ്പം ന്നൊക്കെ ചോദിച്ചു ചേട്ടത്തിമാരെ കളിയാക്കി സംസാരിച്ചു
അപ്പൊ നീയെന്തു പറഞ്ഞു
അന്നേരം ഞാൻ ഒന്നും പറഞ്ഞില്ല കുറെ ഇങ്ങു പോന്നിട്ട് എനിക്കൊരു വിഷമം തിരിച്ചവരുടെ വീട്ടിൽ ചെന്നു അവരെന്തിനാ നമ്മുടെ വീട്ടിലെ കാര്യം അന്വേഷിച്ചു നടക്കണേന്നു ചോദിച്ചു ചീത്ത വിളിച്ചു ഇനി ഇങ്ങനെ ആരോടേലും എന്റെ ചേച്ചിമാരെയോ ചേട്ടന്മാരെയോ കുറിച്ച് കുറ്റം പറഞ്ഞാ ചവിട്ടി കൊന്ന് വീടിനും തീയിടും ന്നു പറഞ്ഞു അവിടെയിരുന്ന മണ്ണെണ്ണയെടുത്ത് അവരുടെ തല വഴി ഒഴിച്ചപ്പോ ആ തള്ള പേടിച്ചു പോയി
നിമിഷനേരം കൊണ്ടു ഞാനൊരു കഥ അടിച്ചിറക്കി
അവരു വേറെന്തേലും പറഞ്ഞോ
ഇല്ലേട്ടാ അതിനു മുൻപേ അവരെ ഞാൻ ശരിക്ക് പേടിപ്പിച്ചു ഇനി ആരോടും ഒന്നും മിണ്ടില്ല ന്നു പറഞ്ഞു കാല് പിടിച്ചു ഇല്ലേൽ ഞാനാ തള്ളയെ ഞാനിന്നു കത്തിച്ചേനെ
ഏട്ടന്റെ പഴയ കഥ ഒന്നും ഞാനറിഞ്ഞിട്ടില്ല എന്നറിഞ്ഞപ്പോ ഏട്ടനും സമാധാനമായ പോലെ
നീയിനി അവരുടെ വീട്ടിലൊന്നും പോവണ്ട എവിടെയെങ്കിലും വെച്ചു കണ്ടാൽ പോലും മിണ്ടണ്ട അതൊരു ചീത്ത സ്ത്രീയാ
ശരിയേട്ടാ
ഞാൻ പറഞ്ഞതെല്ലാം അപ്പാടെ വിശ്വസിച്ചു പാവം ചേട്ടൻ എഴുനേറ്റു പോയി
ചേട്ടനങ്ങു പോയതും വനജേടത്തി മുറിയിലേക്ക് കയറി വന്നു
എന്താരുന്നു ചേട്ടനും അനിയനും കൂടി കതകടച്ചൊരു ചർച്ച
ഒന്നുമില്ലേടത്തി
സത്യം പറയെടാ എന്താ കാര്യം
അതു വേറൊരു കാര്യമാ ഏടത്തി അറിയണ്ട
അവരെന്റെ മുൻപിലേക്ക് കസേര വലിച്ചിട്ടിരുന്നു മര്യാദക്ക് പറയെടാ
ഒന്നൂല്ലാ ന്നെ
ആ ഭാർഗവി തള്ള വന്നു എന്തോ പറയുന്ന കേട്ടല്ലോ അതു കഴിഞ്ഞപ്പോ നിന്റെ
ഏട്ടൻ വാലിനു തീ പിടിച്ച പോലെ ഇങ്ങോട്ട് പോരുന്നതും കണ്ടു എന്താ ഉണ്ണി കാര്യം നീ എന്നോട് പറ
ഏട്ടനോട് പറഞ്ഞ കഥ അങ്ങനെ തന്നെ ഏട്ടത്തിയോടും പറഞ്ഞു
നീ ഞങ്ങൾക്ക് വേണ്ടി ഒരാളെ കൊല്ലാനും തയ്യാറാവോ
ഉറപ്പായിട്ടും ഇനി അവരെന്തേലും നിങ്ങളെപ്പറ്റി പറഞ്ഞാ അവരെ ഞാൻ കത്തിച്ചു കളയും
