ഒരു യാത്ര
[ Just_Us ]
എന്റെ പേര് അമൽ. 24 വയസ്സ് പ്രായം. എന്റെ കോളേജ് ഫ്രണ്ട്സായായിരുന്നു ആതിരയും അഞ്‌ജലിയും. കോളേജിലെ ലാബുകളിൽ ഒരേ ഗ്രൂപ്പ് ആയതിനാൽ നമ്മൾ തമ്മിൽ നല്ല സുഹൃത്തുക്കൾ ആയിരുന്നു. എന്ത് ആവശ്യത്തിനും കൂടെ നിൽക്കുന്ന ഫ്രണ്ട്സ്.
എന്റെ കാമുകി ആയിരുന്നു വർഷ. കോളേജ് ഒന്നാം വർഷം മുതൽ ഉള്ള ബന്ധം ആയിരുന്നു നമ്മൾ തമ്മിൽ. ആവിശ്യത്തിന് അധികം പൊസ്സസ്സീവ് ആയിരുന്ന കാരക്റ്റർ. കോളേജിന്റെ ഇടവേളകളിൽ നമ്മൾ തമ്മിൽ ചെറിയ പിടിയും വലിയും ഒഴിച്ചാൽ കൂടുതൽ ഒന്നും നടന്നിട്ടില്ല. എപ്പോളും ഫ്രണ്ട്സിന്റെ കൂടെ ഉള്ള കറക്കം നമുക്കിടയിൽ അടുക്കാൻ സമയം കുറച്ചു. പിന്നീട് പലതും നടന്നിട്ടുണ്ട് എങ്കിലും കോളേജ് കാലത്ത് ഒന്നും തന്നെ കിട്ടിയിട്ടില്ല.
കോളേജിലെ ലാബിന്റെ ടൈമിൽ നമ്മൾ മൂവർസംഘം അടുത്തു. പേർസണൽ കാര്യങ്ങളും മറ്റും തുറന്ന് പറയാറുണ്ടായിരുന്നു നമ്മൾ. അത് നമ്മുടെ ബോണ്ട് വർദ്ധിപ്പിച്ചു. ആതിരക്ക് 7 വർഷമായി ഒരു പ്രണയം ഉണ്ടായിരുന്നു. അവളുടെ കൂടെ യു പി മുതൽ പഠിച്ച ശരത്, പക്ഷെ നമ്മുടെ കൂടെ അത്ര കമ്പനി ആയിരുന്നില്ല. ക്ലാസ്സ് കട്ട് ചെയ്ത് കറങ്ങാൻ പോക്കും ഒരുമിച്ച് ഉള്ള യാത്രയും അവരുടെ പ്രണയം പരസ്യമായിരുന്നു.ഞാൻ അവരുടെ പ്രണയത്തിന് നല്ല സപ്പോർട്ട് ആയിരുന്നു. നമ്മുടെ ക്ലാസിലെ അഖിലുമായി അഞ്‌ജലിക്ക് റിലേഷൻ ഉണ്ടായിരുന്നു. പക്ഷെ വീട്ടിൽ നിന്നും ഉള്ളവരുടെ സമ്മർദ്ദം കാരണം കോളേജ് അവസാന വർഷം ക്രിസ്മസ് അവധിക്ക് അഞ്ജലിയുടെ വിവാഹം നടന്നു. നമ്മുടെ ക്ലാസിലെ ആദ്യ വിവാഹം ആയിരുന്നു. അഖിലും അഞ്‌ജലിയും പരസ്പര സമ്മതത്തോടെ പിരിഞ്ഞു. അഖിലിന് അത് ടൈം പാസ്സ് ആയിരുന്നു.
കോളേജ്
അവസാനിച്ചെങ്കിലും നമ്മുടെ സൗഹൃദം തുടരന്നു. കല്യാണ ശേഷം അഞ്ജലി വീട്ടിൽ ഒതുങ്ങി പി സ് സി പഠനം തുടങ്ങിയപ്പോൾ ഞാൻ ബാംഗ്‌ളൂർക്കും ആതിര ചെന്നൈലേക്കും ജോലി കിട്ടി പോയി. ഏകദേശം നാലു മാസത്തിനുള്ളിൽ തന്നെ അഞ്ജലി പ്രെഗ്നന്റ് ആയി. നമ്മുടെ ഇടയിൽ ഇത് ഒരു ചർച്ച തന്നെ ആയിരുന്നു. കളി ആക്കാനും സന്തോഷം പങ്കിടാനും നമ്മുടെ ഗ്രൂപ്പ് ഒന്ന് ഉണർന്നു. ജോലി തിരക്കുകൾ നമ്മുടെ ഓൺലൈൻ ചാറ്റുകളെ ബാധിച്ചിരുന്നു. പരസ്പരം ഒന്നും പറയാനോ അറിയാനോ സാധിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. അഞ്ജലിയുടെ ചർച്ച പിന്നീട് നീണ്ടു. രാത്രി ആയതോടെ അഞ്ജലി ഗ്രൂപ്പ് വിട്ടു ഉറങ്ങി.
പിന്നീട് ഞാനും ആതിരയും ചാറ്റ് ചെയ്തു. അഞ്ജലിയുടെ കാര്യത്തിലെ സന്തോഷം അവളുടെ മനസ്സിലെ ദുഖങ്ങളെ മറച്ചു വയ്ക്കാൻ മാത്രം പോന്നതായിരുന്നില്ല. അവളുടെ സങ്കടങ്ങൾ എനിക്ക് ചാറ്റിലൂടെ മനസ്സിലായി.
ഞാൻ : “നിനക്ക് എന്ത് പറ്റി ആതി, നീ ആകെ മാറിപോയല്ലോ?”.
ആതി : “ഏയ് നിനക്ക് തോന്നുന്നതാടാ 😔”.
ഞാൻ : ” നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് 3 വർഷം കഴിഞ്ഞു, എന്നോടോ ബാലാ…”
ആതി : ” കളി ആക്കല്ലെടാ പട്ടി 😭”
ഞാൻ : ” നീ കാര്യം പറ എന്തു പറ്റി ന്റെ ആതിക്കുട്ടിക്..? ”
ആതി : ” ഡാ ഞാൻ ശരത്തും ആയിട്ട് എല്ലാം നിർത്തി 😔”
ഞാൻ : ” നീ എന്താ പറയുന്നേ, 9 കൊല്ലം പ്രണയിച്ച നിനക്ക് ഇത് ന്താ പറ്റിയെ .?”
ആതി : ” നിനക്ക് അറിയാലോ
നമ്മൾ എങ്ങനെ ആയിരുന്നു എന്ന്, ഞാൻ എല്ലാം നിർത്തി എന്ന് പറയുമ്പോൾ നിനക്ക് ഊഹിക്കാലോ പ്രശ്നം, അവനുമായി ഞാൻ എത്ര ഇന്റിമേറ്റ് ആയിരുന്നു. അവൻ എനിക്ക് ഒരു വിലയും തരുന്നില്ല. ”
ഞാൻ : ” ഇപ്പോ എന്താ ഉണ്ടായേ? ”
ആതി : ” ഞാൻ ഉള്ളപ്പോൾ തന്നെ അവനു വേറേം പെൺപിള്ളേരോട് അടുപ്പം ഉണ്ട്. ”
ഞാൻ : ” നീ എന്താ പറയുന്നേ, ശരത് അങ്ങനെ ഒരാളാണോ.? നിന്നെ ആരേലും പറഞ്ഞു പറ്റിച്ചതാവും. ”
ആതി : ” അതൊന്നും അല്ലടാ, മറ്റൊരാൾ പറയുന്ന കേട്ട് ഞാൻ ഒരാളേം ജഡ്ജ് ചെയ്യാറില്ല, നിനക്ക് അത് അറിയില്ലേ??
അവൻ ചെന്നൈ വന്നിരുന്നു. നമ്മൾ ഒരു ഡേ ഇവിടെ റൂം എടുത്തു നിന്നു.”
അവർ തമ്മിൽ ഫിസിക്കൽ റിലേഷൻ ഉള്ളത് എനിക്ക് അറിയാമായിരുന്നു.
