ചേതന :- നീ പാടുത്തം നീർത്താതെ . നീ ഇപ്പോ പടിത്തം നിർത്തിയാല് നിന്ടെ കുടുംബം ഒരിക്കലും രക്ഷപ്പെടാതെ ആയിപ്പോകും. ഞാൻ പാപ്പപയോട് പറഞ്ഞു ഒന്നോ രണ്ടോ മാസത്തെ ഫീസ് വാങ്ങിത്തരാം.
മാലു:- അന്ന് നിങ്ങളൊക്കെ നിർബന്ദിച്ചതുകൊണ്ടാ . അല്ലെങ്കിൽ ഞാൻ വല്ല പന്നിക്കും പോയേനെ. അമ്മയ്ക്ക് ഒരു സഹായവും ആയേനെ. ചുമ്മാ ഓരോ ആഗ്രഹം ഉണ്ടാക്കി വെച്ചു. രണ്ടു മാസത്തെ ഫീസ് അങ്കിൾ തന്നാലും പിന്നേം കുറെ മാസം കിടക്കുവല്ലേ . അമ്മയുടെ ശമ്പളം കൊണ്ട് ഓരോ മാസവും കടന്നു പോകുന്നു. എനിക്കു തോന്നുന്നില്ല എന്നെകൊണ്ട് കോർസ് കംപ്ലീറ്റ് ചെയ്യാൻ പറ്റുമെന്ന്. ചുമ്മാ എല്ലാരേം ബുദ്ധിമുട്ടിച്ചു.
ചേതന :- നീ വിഷമിക്കാതെ . ഞാൻ പാപ്പപയോട് ചോതിച്ചുനോക്കട്ടെ വല്ല പരടിമേ വർക്ക് കിട്ടുമോന്നു. അല്ലെങ്കിൽ വല്ല സപ്പോൺസെറെ കിട്ടുമോന്നു .
മാലു :- അതു വല്ലോം നടക്കുമോ ? എനിക്കു എന്താ ചെയ്യേണ്ടെന്ന് അറിയില്ല. ഞാൻ പോകുവാ
ചേതന :- എങ്ങോട്ടു ?
മാലു :- ഗാർഡണിലേക്ക്.. ഞാൻ കുറച്ചുനേരം ഒറ്റയ്ക്ക് ഇരിക്കട്ടെ.
ചേതന :- ശരി , ഒന്നു റിലാക്സ് ആയിട്ട് വാ.
മാലു ഒറ്റക്കയിരുന്നു ആലോജിച്ചുകൊണ്ടിരുന്നപ്പോ പീയൂൺ വന്നു. മാലതിയെ കുൽകർണി സാർ വിളിക്കുന്നെന്ന് പറഞ്ഞു. കുൽകർണി സാർ ഞങ്ങളുടെ കോളേജിലെ പ്രിൻസിപ്പൾ ആണ്. മാലു അങ്ങോട്ടു ചെന്നു
കുൽകർണി സർ:- വരൂ മാലതി. ഇരിക്കൂ
മാലു :- എന്താ സാറേ വിളിപ്പിച്ചത് ?
കുൽകർണി സർ:- മാലു ഫീസ് അടച്ചില്ലല്ലേ ?
മാലു :- ഇല്ല സാർ. രണ്ടു ദിവസത്തിൽ അടച്ചോളാം
കുൽകർണി സർ:- രണ്ടു ദിവസത്തിൽ എങ്ങനെ അടക്കാനാ. അഡ്മിഷൻ സമയത്ത് തന്റെ അമ്മ വന്നു തന്റെ വീടിന്റ്റെ അവസ്ഥയെ പറ്റിയൊക്കെ പറഞ്ഞു എന്നിക്കറിയാവുന്നതാ .
മാലു :- സർ , ചേതന പപ്പയോട് വാങ്ങിച്ചു തരാമെന്നു പറഞ്ഞു .
കുൽകർണി സർ:- ഇന്ന് രാവിലെ സാഗർ പറഞ്ഞപ്പോഴാണ് അറിയുന്നത് ഫ്രണ്ട്സ് എല്ലാരും ചേർന്നാണ് മാലതിയുടെ ഫീസ് അടച്ചുകൊണ്ടിരുന്നതെന്ന്. പക്ഷേ ഇപ്പോ അവരുടെ അവസ്ഥയും മോശമാണ് , എങ്ങനെയെങ്കിലും സഹായിക്കണമെന്ന്. ഇത്രയും നല്ല കൂട്ടുകാരെ കിട്ടിയ മാലതി ഭാഗ്യം ചെയ്ത കുട്ടിയാ . നിങ്ങളെ ഫ്രണ്ട്ഷിപ് കാണുമ്പോൾ എനിക്കും നിങ്ങളിൽ ഒരാളാകാൻ ആഗ്രഹം തോന്നുന്നു.
മാലു മനസിൽ വിജാരിച്ചു . ഇത്രയും നല്ല കൂട്ടുകാരെ കിട്ടിയ ഞാൻ ഭാഗ്യവതി തന്നെ ആണ്. അല്ലെങ്കിൽ സാഗറിന്റെ അച്ഛൻ ഹോസ്പിറ്റലിൽ കിടക്കുമ്പോഴും സാഗർ എനിക്കുവേണ്ടി ഇവിടെ സഹായം ചോദിച്ചല്ലോ . ജീവിതാവസാനം വരെ ഞങ്ങൾ എല്ലാരും ഒന്നിച്ചുകാണാനെ ഈശ്വര . മലുവിന്റെ കണ്ണിൽ നിന്നും കണ്ണുനീര് വന്നു.
കുൽകർണി സർ:- ഞാൻ മാലതിക്ക് ഒരു പാർ ടൈം ജോബ് തരട്ടെ. പൈസ ഒന്നും തരില്ല. എല്ലാ മസത്തെയും ഫീസ് ഞാൻ അടച്ചോളാം. ഞാൻ ആർക്കും ചുമ്മാ പൈസ കൊടുക്കാറില്ല . അതാ
മാലു :- സാർ , സാറിനെ ദൈവം അയച്ചതാ. ഞാൻ ഇപ്പോ ഒരു പാർട്ട് ടൈം ജോലിയെ പറ്റിതന്നെയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. സാർ സാഗറിനും എന്തോ ജോലി കൊടുത്തു അവന്റെയും ഫീസ് അടച്ചെന്നു പറഞ്ഞായിരുന്നു.
കുൽകർണി സർ:- എന്തു ജോലി ആണെന്ന് പറഞ്ഞോ ?
മാലു :- ഇല്ല സാർ
കുൽകർണി സർ:- ഓക്കെ , ഇങ്ങനെ ആണേൽ ഞാൻ അവനെ ജോലിയിൽ നിന്നും പറഞ്ഞു വീടും. നോക്കൂ മാലതി, ഞാൻ ഇവിടെ കുറെ പേർക്ക് പാർട്ട് ടൈം ജോലി കൊടുക്കുന്നുണ്ട്. എന്റ്റെ കയ്യില് ഇത്രോം കാഷ് ഉണ്ടായിട്ടൊന്നും അല്ല കേട്ടോ. രാവിലെ സാഗർ വന്നപോലെ ചില കുട്ടികൾ വരുമ്പോൾ അവരുടെ പ്രശ്നം സത്യമാണെന്നും അവർക്ക് ആവശ്യമുണ്ടെന്നും തോന്നിയാൽ ഞാൻ മനങ്ങേമെന്റിനെ കൊണ്ട് അവർക്ക് സ്പോൺസർ ചെയ്യിക്കും.
ഇപ്പോ മാലതി വിജരിക്കുന്നുണ്ടായിരിക്കും ഇതിൽ മാനേജ്മെന്റിന് എന്താ ലാഭമെന്ന് അല്ലേ. നിങ്ങൾ പടിച്ച് കഴിയുമ്പോൾ ആദ്യത്തെ രണ്ടുവർഷം മാനേജ്മെന്റിന്റെ ഹോസ്പിറ്റലുകളിൽ വർക്ക് ചെയ്യണം . ഈ രണ്ടു വര്ഷം നിങ്ങൾക്ക് പകുതി ശമ്പളം തരും . പിന്നെ വേണമെങ്കിൽ കൺടിന്യു ചെയ്യാം അല്ലേൽ വിട്ടിട്ട് വേറെ ജോലിക്ക് പോകാം . എക്സ്പീരിയൻസ് സർട്ടിഫികേറ്റും കിട്ടും . ഇപ്പോ മാലത്തിക്ക് അടുത്ത സംശയം തോന്നും അപ്പോ പാർട്ട് ടൈം വർക്ക് എന്നു എന്താ പറഞ്ഞതെന്ന് .
