അവൻ ചാടി എണിറ്റു നേരെ കുളത്തിലേക്ക് ഓടി മൂന്ന് വട്ടം മുങ്ങി, സൂര്യ ഗായത്രി മന്ത്രo ജപിച്ചു, ഇല്ല മനസ്സിലൊരു പേടി വന്നിരിക്കുന്നു എന്താണത്? അവൻ വേഗം മാന്ത്രിക പുരയിലേക്ക് ഓടി വിളക്കുകൾ കൊളുത്തി കരിം കോഴിയുടെ രക്തം നിറച്ച ഉരുളിയിൽ ഒരു നുള്ള് മഷി കലക്കി, യക്ഷി മന്ത്രo101തവണ ചൊല്ലി അപ്പോൾ ആ മഷി കൂട്ടിൽ തെളിഞ്ഞു,
ദൂരെ വടക്ക് കിഴക്ക് ദിക്കിൽ പൊക്കിൾ കൊടി മുറിച്ച വീട്ടിൽ രാത്രിയുടെ 3-ആം യാമത്തിൽ ഒരു അഥിതി എത്തിയിരിക്കുന്നു, ആറടി പൊക്കത്തിൽ ഏകദേശം 85 കിലോ മുകളിൽ തൂക്കം വരുന്ന അയാൾ ചുമന്ന പട്ടുടുത്തു ബലിഷ്ട്ടമായ ശരീരവും, നെഞ്ചോപ്പം എത്തുന്ന താടിയും നീട്ടിയ മുടിയും അയാളുടെ കഴുത്തിലെ രുദ്രാക്ഷ മാലയിൽ ഒരു പന്നിയുടെ മുഖമാണ് ഉള്ളത്,
പൊക്കിൾ കൊടി മുറിച്ചു ആരോ കൊണ്ടുപോയെന്നും ചോര വാർന്ന് കുട്ടി മരിച്ചെന്നും കരഞ്ഞു കൊണ്ട് അവർ അദ്ദേഹത്തോട് പറഞ്ഞു ഒരു നിമിഷം കണ്ണുകൾ അടച്ച അദ്ദേഹം കണ്ണുകൾ തുറന്നു പതിയെ പുഞ്ചിരിച്ചു, മഷി കൂട്ടിൽ നോക്കിയിരുന്ന വിഷ്ണുവിനെ നോക്കി ചിരിക്കുന്നതായി അവനു തോന്നി, ഭയം കൊണ്ട് വിഷ്ണു മഷി കൂട്ടിൽ കൈ കൊണ്ട് ഇളക്കി ഭയന്ന് മാറി,
അവൻ വീണ്ടും യക്ഷി മന്ത്രo ആരംഭിച്ചു അവനു മുൻപിൽ ഇല്ലത്തെ യക്ഷി പ്രതീക്ഷപെട്ടു, അവൻ ഭയത്തോടെ ചോദിച്ചു ഈ ലോകത്തിലെ ഏറ്റവും ശക്തിയുള്ള മൂർത്തി കാളിയല്ലേ? യക്ഷി പറഞ്ഞു അല്ല!
പിന്നെയാര്? അത് വരാഹ മൂർത്തിയാണ്
വർത്താളി!!!! മഷിയിൽ കണ്ട ആളുടെ കഴുത്തിലെ പന്നി തല, അതെ വരാഹമൂർത്തി.
(അവസാനിച്ചു )
