വീണ്ടുമൊരു കൊറോണക്കാലം 4അടിപൊളി  

ശരിക്കും Yes തന്നെയാണോ എന്ന് നന്ദു ഒരല്പം ശബ്ദം താഴ്ത്തി ചോദിച്ചു ?

നാണത്തോടെ വീണ്ടും Yes എന്നവൾ മറുപടി പറഞ്ഞു.

അപ്പോഴേയ്ക്കും സമയം 9 കഴിഞ്ഞിരുന്നു,

യൂബർ ബുക്ക് ചെയ്യട്ടേ എന്നു ചോദിച്ചും കൊണ്ട് നിഷ മൊബൈൽ എടുത്തു, പക്ഷേ യൂബർ എല്ലാം ബിസിയായതു കാരണം ബുക്കിംഗ് നടന്നില്ലാ,

സമയം 10 കഴിഞ്ഞു,

മഹേഷും നന്ദുവും നല്ല ഫിറ്റും,

ഇനി എന്താ പോംവഴി എന്നവൾ ചോദിച്ചു ?

ഇനി ഏതായാലും നിങ്ങൾ ഇവിടെ തന്നെ കിടക്ക് രാവിലെ പോകാം, എന്ന് നന്ദു പറഞ്ഞു,

ശരിയാ നമുക്ക് ഇവിടെ ഇന്ന് കിടക്കാം എന്ന് മഹേഷും സപ്പോർട്ട് ചെയ്തു,

അതിനിവിടെ മൂന്ന് പേർക്ക് കിടക്കാനുള്ള സ്ഥലമില്ലല്ലോ എന്ന് നിഷ ചോദിച്ചു ?

നീ മദ്ധ്യത്ത് കിടന്നോ,

ഞാനും നന്ദുവും കൂടി അപ്പുറമിപ്പുറമായി കിടന്നോളാം , അപ്പോൾ നീ താഴെ വീഴുകയുമില്ലാ എന്ന് മഹേഷ് പറഞ്ഞു,

അയ്യേ …….. എന്നു മാത്രം നിഷ പറഞ്ഞുള്ളൂ

അപ്പോൾ തന്നെ നന്ദുവിന് കാര്യം പിടി കിട്ടി,

ഞാൻ തറയിൽ കിടന്നോളാം, നിങ്ങൾ രണ്ടാളും കട്ടിലിൽ കിടന്നോ എന്ന് നന്ദു പറഞ്ഞു.

എന്നാൽ ഒരു ബഡ്ഷീറ്റെടുത്ത് താഴെ വിരിക്ക്, എന്ന് മഹേഷ് പറഞ്ഞു.

അതിന് ബഡ് ഷീറ്റടക്കം എല്ലാ തുണികളും കഴുകി മുകളിൽ ഉണങ്ങാനിട്ടിരിക്കുകയാ,

ഈ കണ്ടീഷനിൽ നിങ്ങൾ പോകണ്ടാ, ഞാൻ പോയി എടുത്തു കൊണ്ട് വരാം,

എന്നു പറഞ്ഞ്

പോകാനൊരുക്കിയ നിഷയെ തടഞ്ഞു കൊണ്ട് നന്ദു പറഞ്ഞു: രാത്രിയിൽ നിഷ പോകണ്ടാ, അവിടെ ചിലപ്പോൾ മുകളിൽ താമസിക്കുന്ന കുറച്ച് ആഭാസൻമാർ വളഞ്ഞിരിക്കുന്നുണ്ടാകും, ഒരു ദിവസത്തെ കാര്യമല്ലേ ഉള്ളൂ

എനിക്ക് ഷീറ്റൊന്നും വേണ്ടാ.

എന്നും പറഞ്ഞ് നന്ദു കട്ടിലിനരികിലായി കിടക്കുകയും ചെയ്തു.

മഹേഷും നിഷയും കൂടി കട്ടിലിൽ കയറി കിടന്നു, നല്ല ഫിറ്റായതു കാരണം നന്ദു കിടന്നപ്പോഴേ ഉറങ്ങി, കുറച്ചു സമയം നിഷയേയും കെട്ടിപ്പിടിച്ച് കിടന്ന് മഹേഷും ഉറങ്ങി.

പിറ്റേന്ന് രാവിലെ മഹേഷാ ആദ്യം കണ്ണു തുറന്നത്, അവൻ വേഗം നിഷയെ തട്ടി വിളിച്ചു,

നമുക്ക് പോകണ്ടേ എന്നു ചോദിച്ചും കൊണ്ട് ജന്നൽ തുറന്ന് പുറത്തേയ്ക്ക് നോക്കി,

റോഡിൽ നിറയെ പോലീസ് നിൽക്കുന്നു, റോഡിൽ ബാരിക്കേടുകളും സ്ഥാപിച്ചിട്ടുണ്ട്, എന്താ പ്രശ്നം എന്ന് മനസിലാവാത്ത മഹേഷ് നന്ദുവിനെ വിളിച്ചുണർത്തി, അവർ മൂന്നു പേർക്കും ഒന്നും പിടി കിട്ടിയില്ലാ,

അവർ മൊബൈൽ കാണാക്കി ന്യൂസ് നോക്കി,

അപ്പോഴാ കാര്യം പിടി കിട്ടിയത്,

രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞന്ന്.

ഇനി ഇപ്പോ എന്തു ചെയ്യും എന്ന് ചോദിച്ചു കൊണ്ട് നിഷ കരയാൻ തുടങ്ങി,

നീ ഒന്നു സമാധാനപ്പെടൂ എന്ന് പറഞ്ഞ് മഹേഷ് അവളെ സമാധാനപ്പെടുത്തി,

അപ്പോഴേയ്ക്കും വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു,

അവരാകെ പരിഭ്രാന്തിയിലായി,

പെട്ടന്ന് നിഷയെ ബാത്ത് റൂമിൽ കയറ്റി വാതിലടച്ച ശേഷം റൂമിൻ്റെ വാതിൽ തുറന്നു,

രണ്ട് പോലീസുകാരായിരുന്നു അത്,

പോലീസിനെ കണ്ടതും അവരാകെ വിരണ്ടു പോയി,

എന്താ സാർ എന്താ കാര്യം എന്ന് നന്ദു ചോദിച്ചു ?

ഇവിടെ നിങ്ങൾ എത്ര പേരുണ്ട് ?

ഞങ്ങൾ രണ്ടു പേർ

നന്ദു മറുപടി പറഞ്ഞു.

എന്നാൽ ഞങ്ങൾ പറയുന്നതു വരെ നിങ്ങൾ രണ്ടാളും ഇവിടന്ന് പുറത്തിറങ്ങാൻ പാടില്ലാ,

അയ്യോ സാർ ഞാൻ കുറച്ചു ദൂരെയാ താമസം, ഞാൻ എൻ്റെ റൂമിലേയ്ക്ക് പൊയ്ക്കോട്ടെ എന്ന് മഹേഷ് ചോദിച്ചു ?

നിങ്ങൾ ന്യൂസൊക്കെ കണ്ടതല്ലേ, ഇനി ആരും പുറത്തിറങ്ങാൻ പാടില്ല, പ്രത്യേകിച്ച് നിങ്ങൾ ഈ വാതിലിന് പുറത്തുപോലും ഇറങ്ങരുത്, കാരണം മുകളിലത്തെ നിലയിലെ രണ്ടു പേർക്ക് കൊറോണ യാണോ എന്ന് സംശയമുണ്ട്,

അവർ ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.

അപ്പോഴാണ് നന്ദുവിന് തുണി കഴുകി മുകളിൽ ഉണങ്ങാൻ ഇട്ട കാര്യം ഓർമ്മ വന്നത്.

സാർ, എൻ്റെ തുണികൾ മുകളിലെ റൂഫിൽ കിടപ്പുണ്ട്, ഞാൻ അതൊന്നു പോയി എടുത്തോട്ടെ ?

നിനക്കെന്താടാ കാര്യം പറഞ്ഞാൽ മനസിലാകില്ലേ, മുകളിലത്തെ നിലയിലെ രണ്ടു പേരാ അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ കിടക്കുന്നത്. രോഗം സ്ഥിരീകരിച്ചാൽ കർണാടകയിലെ ആദ്യ കൊറോണ ഈ ബിൽഡിംഗിലായിരിക്കും, അതു കൊണ്ടല്ലേ ഞങ്ങൾ ഇവിടെ ഔട്ട് പോസ്റ്റും തയ്യാറാക്കിയത്,

Updated: August 27, 2026 — 6:13 pm

Leave a Reply

Your email address will not be published. Required fields are marked *