വൈഫ് പാർട്ട് – 1
[ വിശാലത ]
രേവതി…. നമ്മുടെ….. മോനെ…. നീ നന്നായി നോക്കണം…..എനിക്ക് ഇനി…. നിങ്ങളെ ഒന്നും……
രവിയേട്ടാ…….
എന്നത്തേയും പോലെ ഇന്നും അവൾ ആ സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു.
ചുറ്റിനും നോക്കി മുറിയിലാകെ ഇരുട്ട് മാത്രം.
ടേബിൾ ലാബ് ഓണാക്കി അടുത്ത കിടക്കുന്ന മോനെ നോക്കി അവൾ കുറച്ചു നേരം ഇരുന്നു.
പാവം ഉറങ്ങിക്കോട്ടെ.
സമയം അപ്പോൾ 5 ആയിരുന്നു.
അവൾ വേഗം മുടി കെട്ടി ഓടാൻ പോകുമ്പോൾ ഇടുന്ന ബനിയനും പാന്റും ഇട്ട് പുറത്തേക്കിറങ്ങി.
വാതിൽ പുറത്ത് നിന്നും പൂട്ടി.
കുറച്ചു ദൂരം നടന്നപ്പോഴാണ് പിന്നിൽ നിന്നും ഒരു ശബ്ദം.
“രേവതി….. നിക്ക്….. ഞാനും വരുന്നു….”
തിരിഞ്ഞ് നോക്കിയപ്പോൾ രാഗിണി ചേച്ചി.
“നീ എന്താ ഇന്ന് എന്നെ വിളിക്കാതെ പോയത്….. സാധാരണ നീയാ വിളിക്കാറ്…. ഇന്നെന്താ പറ്റിയത് ”
അവൾ കിതച്ചുകൊണ്ട് ചോദിച്ചു.
“സോറി ചേച്ചി…..ഞാൻ മറന്നു പോയി ”
രാഗിണി :”എന്താ മുഖത്ത് ഒരു വാട്ടം ”
രേവതി :”ഒന്നുല്ല ചേച്ചി….. ചേച്ചിക്ക് തോന്നുന്നതാ ”
രാഗിണി :”നീ ഇന്നും ആ സ്വപ്നം കണ്ടു അല്ലെ ”
അതിന് രേവതി മറുപടി പറഞ്ഞില്ല.
രാഗിണി തുടർന്നു.
“ഞാൻ എത്ര വട്ടം പറഞ്ഞതാണ് നിന്നോട് നമ്മുടെ ബിന്ദു ഡോക്ടറെ കാണാൻ….. ഈ കാര്യത്തിൽ അവർക്ക് മാത്രമേ നിന്നെ സഹായിക്കാൻ കഴിയു ”
“അതിന് എനിക്ക് പ്രാന്തില്ലല്ലോ ചേച്ചി ”
രാഗിണി :”അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ…. ഒരു പ്രാവശ്യം അവരെ ഒന്ന് ചെന്ന് കാണാനേ ഞാൻ പറഞ്ഞോള്ളൂ….. അല്ലെങ്കിൽ നീ വീണ്ടും ഇങ്ങനെ ഓരോ സ്വപ്നങ്ങൾ കണ്ടു kondirikkum”
രേവതി
:”അതൊന്നും സ്വപ്നങ്ങൾ അല്ലെന്ന് ചേച്ചിക്ക് അറിയാവുന്നതല്ലേ ”
രാഗിണി മിണ്ടിയില്ല.
അവർ ഓട്ടം തുടർന്നു.
ചിലപ്പോൾ ശരിയായിരിക്കും. എല്ലാം എന്റെ മനോവിഭ്രാന്തി ആയിരിക്കും.
പക്ഷെ അങ്ങനെ അല്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ട്ടം. ഞാൻ ആരെ മറന്നാലും രവിയേട്ടനെ മറക്കില്ല.
മുംബൈയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ഞാൻ രവിയെ ആദ്യമായി കണ്ടത്.
ജോലി സംബന്ധമായ കണ്ടു മുട്ടലുകളായിരുന്നു എങ്കിലും ഞങ്ങൾ പോലുമറിയാതെ ഞാൻ തമ്മിലടുത്തു.
വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ സന്തോഷത്തിന്റെ അതിർ വരമ്പിലായിരുന്നു ഞങ്ങൾ രണ്ടും. എന്നാൽ അത് അധിക നാൾ ഉണ്ടായില്ല.
ജോലിയുടെ ആവശ്യത്തിനായി ഗുജറാത്ത് പോയ രവി പിന്നീട് മടങ്ങി വന്നില്ല.
പോലീസ് കുറെ അന്വേഷിചെങ്കിലും ഫലമുണ്ടായില്ല.അവർക്ക് ഈ കേസ് എങ്ങനെയെങ്കിലും അവസാനിപ്പിക്കാനുള്ള തിരക്കിലായിരുന്നു.
ദിവസവും നടക്കുന്ന ആയിരം കേസുകളിൽ ഒന്ന് മാത്രമായി അത് മാറി.
അങ്ങനെ ഒരു ദിവസമാണ് ഞാൻ രാഗിണി ചേച്ചിയെ കണ്ട് മുട്ടിയത്.
4
എന്റെ കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ ചേച്ചി എന്നെ നാട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നു. അവരുടെ കൂടെ താമസിപ്പിച്ചു.
പിന്നീട് അവരുടെ തന്നെ കമ്പനിയിൽ എനിക്ക് ജോലിയും നൽകി.
ഞാൻ ഇപ്പോൾ ആ കമ്പനിയിലെ മാനേജർ ആണ്.
അതിനിടക്കാണ് രാഹുൽ എന്റെ മകൻ ജനിക്കുന്നതും.
ഞാൻ മുംബൈ വിട്ടു പോരുമ്പോൾ തന്നെ ഗർഭിണിയായിരുന്നു.
പ്രസവ കാര്യങ്ങളെല്ലാം അടുത്ത് നിന്നു നോക്കിയത് രാഗിണി ചേച്ചി തന്നെയാണ്.
ഇപ്പോൾ എനിക്ക് എല്ലാംഎല്ലാം എന്ന് പറയാനുള്ളത് എന്റെ രാഹുൽ മാത്രമാണ്.
അവനിപ്പോൾ 5 വയസുണ്ട്.
ഇത്രയും വർഷമായിട്ടും രവിയെ മറക്കാൻ എനിക്ക് കഴിഞ്ഞില്ല.
“നീ എന്താ ആലോചിക്കുന്നത് ”
രാഗിണി ചേച്ചിയുടെ
ചോദ്യം എന്നെ ഓർമ്മകളിൽ നിന്നും ഉണർത്തി.
“ഒന്നുമില്ല ”
“നീ ഇവിടെ ഇരിക്ക് ”
ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ചേച്ചി എന്നെ ഇരുത്തി.
രേവതി :”ഇന്നെന്താ ചേച്ചി ഇത്രയും മടുപ്പ്….. രാത്രി നന്നായി ഉറങ്ങിയില്ലേ ”
ഞാൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.
രാഗിണി :”എന്ത് പറയാനാ രേവതി…. നിനക്കറിയാമല്ലോ മനോഹരൻ ചേട്ടന്റെ കാര്യം….. ഇന്നലെ കാര്യമായി തന്നെയായിരുന്നു ”
രാഗിണി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ശരിയാണ്…..
ചേച്ചിയുടെ ഭർത്താവ് മനോഹർ സാർ ആളൊരു പുലിയാണ്.
