ആരതി അഭി – 1 Like

ഒരു തുടക്കം എന്ന രീതിയിൽ എഴുതുകുകയാണ്.. ഇഷ്ടപ്പെട്ടു എന്ന അറിയിച്ചാൽ.. കഥകൾ ഉഗ്രനാക്കി കൊണ്ട് വരാം…

ഇത് ഒരു സങ്കല്പിക കഥയാണ്.. എത്രത്തോളം നന്നാവും എന്ന അറിയില്ല..

{കഥ തുടരുന്നു }

അഭി രാത്രി ഉറക്കം കളഞ്ഞു ഇരുന്നു സിനിമ കണ്ടത്കൊണ്ട് രാവിലെ പതിവ് പോലെ താമസിച്ചു… കുണ്ടിയിൽ നല്ല ഒരു അടി കൊണ്ട് ആണ് എഴുന്നേറ്റത്…

”ആ എന്ത് അടി ആടി നീ അടിച്ചേ ” പെട്ടന്ന് ഉള്ള അടിയുടെ വേദനയിൽ ചാടി എഴുന്നേറ്റകൊണ്ട് അഭി ആരതിയോട് ചോദിച്ചു…

ആ പറഞ്ഞില്ലാലോ… ഞാൻ അഭി.. അഭിരാം കൃഷ്ണ. അച്ഛന്റെയും അമ്മയുടെയും ഒരേയൊരു പുത്രൻ.. അവൾ ആരതി എന്റെ മുറപ്പെണ്ണ് ആണ്.. അമ്മയുടെ ഒരേ ഒരു സഹോദരന്റെ ഒരേ ഒരു പുത്രി…എന്നെക്കാൾ രണ്ട് വയസ് ഇളയതേ ഉള്ളു എഴുനേക്കാത്തത്കൊണ്ട് അമ്മ പറഞ്ഞു വിട്ടത് ആണ് ഇവളെ…

“എന്ത് ഉറക്കം ആണെടാ ഇത്…4 ദിവസം ആയി ഞാൻ ഇവിടെ വന്നിട്ട്.. നിന്നെ നേരെ ഒന്ന് കാണാൻ പോലും കിട്ടില്ല..10 മണിക്ക് ഉറക്കം എഴുനേറ്റാൽ ആരുടെയെങ്കിലും കൂടെ അങ്ങ് കറങ്ങാൻ പോകും പിന്നെ രാത്രിയാ വരുന്നേ…” എന്ന പറഞ്ഞു അവൾ ദേഷ്യത്തോടെ തലവെട്ടി തിരിച്ചു..

“മാറി നിക്കെടി “എന്ന പറഞ്ഞു അവൾ പറഞ്ഞതിനെ പുച്ഛിച്ചുകൊണ്ട് ഞാൻ ബാത്‌റൂമിൽ കയറി…

ഞാൻ ഫ്രഷ് ആയി താഴേക്ക് ചെന്നു.. ഡെയിനിങ് ടേബിളിൽ അവൾ ഇരുന്നു ദോശ കഴിക്കുന്നു കണ്ണ് ടീവി യിൽ ആണ്… ഞാൻ വരുന്നത് കണ്ട് എന്നെ നോക്കി എന്നിട്ട് ഉണ്ടകണ്ണ് ഉരുട്ടി പേടിപ്പിക്കുന്ന പോലെ നോക്കി എന്നിട്ട് നോട്ടം ടീവിയിലേക്ക് തന്നെ മാറ്റി…

“അമ്മായി.. ദാ അവൻ വന്നു.. കഴിക്കാൻ എന്തേലും കൊടുക്ക് ”

“എനിക്ക് കയ്യും കാലും ഒക്കെ ഉണ്ട് ഞാൻ എടുത്ത് കഴിച്ചോളാം ” ഞാൻ അവളോടായി പറഞ്ഞു

അപ്പൊ തന്നെ കിട്ടി പുറകിൽ നിന്ന് അമ്മേടെ വക തലക്ക് ഒരു അടി.. അത് കണ്ട് അവൾ കുടുകുടാ ചിരിച്ചു
“ഇത്രേം വയസായിട്ട് നീ ഒരു ഗ്ലാസ്‌ വെള്ളം സ്വന്തമായി എടുത്ത് കുടിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. അപ്പോഴാ ഇത് ” അമ്മ അതുകൂടെ പറഞ്ഞത് കേട്ട് അവൾ നിർത്താതെ ചിരിക്കാൻ തുടങ്ങി.. ഞാൻ അവളെ ദേഷ്യത്തോടെ നോക്കി.. അവൾ അത് കണ്ട് എന്നെ പുച്ഛത്തോടെ നോക്കി…

“അമ്മേ ഞാൻ ഇവളെ അങ്ങ് കെട്ടിയാലോ.. എന്തായാലും ഇവൾ എന്റെ മുറപ്പെണ്ണ് അല്ലെ ” ഞാൻ അവളെ നോക്കി ചുമ്മാ ചോദിച്ചു…

“ഇയ്യോ എന്റെ പൊന്നെ വേണ്ട… ഇപ്പൊ അവളുടെ ചിരി എങ്കിലും ഞാൻ കാണുന്നുണ്ട്… നീ അവളെ കേട്ടി കഴിഞ്ഞാൽ പിന്നെ അതും ഇല്ലാതെ ആകും ” അമ്മ എന്നെ നിർത്തി അങ്ങ് അഭമാനിച്ചു…

ഞാൻ ഒന്നും മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് എഴുനേറ്റ്.. കൈ കഴുകി നേരെ റൂമിലേക്ക് ചെന്ന് ഇരുന്നു…. ഇന്ന് എങ്ങോട്ടും പോകുന്നില്ല…കുറച്ചു സമയം വാട്സ്ആപ്പ് ഇൽ കയറി കുറെ സ്റ്റാറ്റസ് കണ്ടുകൊണ്ട് ഇരുന്നു… അപ്പോഴുണ്ട് മെഹഭൂബാ എന്ന പാട്ട് തുടങ്ങിയതും ആരതി ഡോർ തുറന്ന് ഉള്ളിലേക്ക് വന്നതും.. ടേബിൾ ഫാൻ നേരെ അവളിലേക്ക് തിരിഞ്ഞു അഴിച്ചിട്ടിരുന്ന മുടി ഫാന്റെ കാറ്റിൽ പറന്നു ഒരുനിമിഷം എന്റെ മനസ്സിൽ എന്തൊക്കയോ മിന്നി മറഞ്ഞു… അവൾ നേരെ എന്റെ അടുത്ത വന്നു ഇരുന്നു… അവളുടെ കണ്ണിൽ എന്തൊക്കെയോ തിളക്കം ഞാൻ കണ്ടു…

“എന്താടി ” ഞാൻ കലിപ്പിൽ ചോദിച്ചു…

“എന്ത് ”

“എന്താ റൂമിൽ വന്നതെന്ന് ” ഞാൻ ചോദിച്ചു

” അതെന്ത് എനിക്ക് ഈ റൂമിൽ വന്നൂടെ…ഞാൻ ഈ റൂമിലും വരും ഈ കട്ടിലിൽ ഇരിക്കും ഇവിടെ കിടക്കും ചിലപ്പോ നിന്നെ കെട്ടിപിടിച്ചെന്നും ഇരിക്കും എന്ത് ചെയ്യാൻ പറ്റും നിനക്ക് ” അവൾ ഒരു കള്ള ചിരി ഒളിപ്പിച്ചു വെച്ചുകൊണ്ട് ചോദിച്ചു..

” നിന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് ” ഞാൻ പറഞ്ഞു…

“മനസ്സിലായോ.. എന്നാ പറ എങ്ങോട്ടാ ” അവൾ വിട്ട് താരത്തെ ചോദിച്ചു..

“നീ വന്നത് എന്തിനാണ് വെച്ച പറഞ്ഞിട്ട് പോകാൻ നോക്ക് ” കാര്യം എന്താണ് അറിയാത്തത് കൊണ്ട് ഞാൻ തന്നെ വിട്ട് കൊടുക്കാം എന്ന വിചാരിച്ചു…

“നീ കുറച്ചു മുൻപ് പറഞ്ഞത് കാര്യം ആയിട്ട് ആണോ ” അവൾ ഒന്നും അങ്ങോട്ട് തെളിക്കതെ പറഞ്ഞു..

“എപ്പോ പറഞ്ഞത് ” ഞാൻ മനസിലാകാത്തത്കൊണ്ട് ചോദിച്ചു…

“അല്ല കുറച്ചു മുൻപ് കഴിച്ചോണ്ട് ഇരുന്നപ്പോൾ അമ്മായിയോട് ചോദിച്ചില്ലേ.. അത് ” അവൾ പതിയെ പതിയെ നാണത്തോടെ പറഞ്ഞു… ആദ്യം എനിക്ക് അത് അങ്ങോട്ട് മനസിലായില്ല… മനസിലായപ്പോൾ പെട്ടന്ന് എന്റെ മുഖം അങ്ങ് മാറി..
“അയ്യോ ആരതി.. ഞാൻ അത് തമാശക്ക് പറഞ്ഞതാ.. നീ അത് സീരിയസ് ആയി എടുത്തോ.. അതും അല്ല നമ്മൾ സെറ്റ് ആകില്ല എപ്പോഴും അടി ആണ്.. പിന്നെ നീ കണ്ടതല്ലേ അമ്മയുടെ റിപ്ലൈ.. സോറി ടോ ” ഞാൻ പറഞ്ഞു ഒപ്പിച്ചു..അവളുടെ കണ്ണുകളിൽ ഇണ്ടായിരുന്ന ആ തിളക്കം അങ്ങ് പോയി അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി…

“സോറി അഭിരാം.. ഞാ.. ഞാൻ കരുതി..” പറഞ്ഞു മുഴുവപ്പിക്കാതെ വാ പൊത്തിപിടിച്ചുകൊണ്ട് അവൾ റൂമിൽ നിന്ന് പുറത്തേക്ക് ഓടി.. എനിക്ക് അത് വല്ലാതെ ഫീൽ ആയി.. ഓർമ വെച്ച കാലം തൊട്ട് അഭി എന്ന അല്ലാതെ അവൾ എന്നെ വേറെ ഒന്നും വിളിച്ചിരുന്നില്ല…പക്ഷെ ഇങ്ങനെ ഒരു സാഹചര്യത്തിൽ അവൾ എന്നെ അങ്ങനെ കൂടെ വിളിച്ചപ്പോൾ.. ഞാൻ തളർന്നു പോയി ഞാൻ റൂമിൽ നിന്ന് ഇറങ്ങി അവളുടെ റൂമിലേക്ക് നോക്കി ആ ഡോർ ലോക്ക് ആണ്.. എന്റെ നോട്ടം കണ്ടിട്ട് അമ്മ പറഞ്ഞു..

“അവൾക്ക് പഠിക്കാൻ ഉണ്ട് എന്ന പറഞ്ഞു കേറിയത്… അല്ല രണ്ടിന്റേം അടി കഴിഞ്ഞോ…”ഞാൻ മറുപടി ഒന്നും പറയാതെ തിരിച്ചു റൂമിലേക്ക് കേറി.. അമ്മ എന്തോ പിറുപിറുത്തുകൊണ്ട് (ചെറിയ ശബ്ദത്തിൽഎന്തോ പറഞ്ഞു )അവിടെ ഇരുന്നു.. ഉച്ചവരെ ഞാൻ മൂഡ് ഓഫ്‌ ആയിരുന്നു… ഓരോന്നൊക്കെ ആലോചിച്ചു ഇരുന്നു… ഉച്ചക്ക് അമ്മയാണ് കഴിക്കാൻ വിളിക്കാൻ വന്നത്… ഞാൻ കൈ കഴുകി കഴിക്കാൻ ഇരുന്നു..

“അവൾ എന്തെ അമ്മ ” ഞാൻ ചോദിച്ചു…

“അവൾക്ക് നാളെ ക്ലാസ്സ്‌ ഉണ്ടെന്ന് അതുകൊണ്ട്‌ അവൾ തിരികെ വീട്ടിൽ പോകുവാണെന്ന്… നീ അവളെ ഒന്ന് കൊണ്ട് ആക്കു ” അമ്മ എന്നോട് പറഞ്ഞു…

“അതിനു ഇപ്പൊ ക്ലാസ്സ്‌ ഇല്ല എന്ന അല്ലെ പറഞ്ഞിരുന്നേ ” ഞാൻ ചോദിച്ചു..

“ആ.. നാളെതൊട്ട് ക്ലാസ്സ്‌ തുടങ്ങുവാണെന്ന് ”

അവൾക്ക് ക്ലാസ്സ്‌ ഇല്ലന്നും എന്നെ ഫേസ് ചെയ്യാനുള്ള മടികൊണ്ട് ആണ് തിരികെ പോകുന്നതെന്നും എനിക്ക് മനസിലായി… കഴിച്ചു കഴിഞ്ഞു ഞാൻ കൈ കഴുകി വന്നപ്പോൾ അവൾ ഡ്രസ്സ്‌ മാറി റൂമിൽ നിന്ന് ഇറങ്ങി…

“നിക്ക് മോളെ അവൻ കൊണ്ട് വിടും..”അവൾ പുറത്തേക്ക് നടക്കുന്നത് കണ്ട് അമ്മ പറഞ്ഞു…

“വേണ്ട അമ്മായി ഞാൻ ഇവിടുന്ന് ബസ് കേറി അങ്ങ് പൊക്കോളാം ” അവൾ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു…

“കൊണ്ട് ആക്കാം എന്ന പറഞ്ഞല്ലോ… അവിടെ ഇരിക്ക് ഞാൻ ഡ്രസ്സ്‌ മാറിയിട്ട് വരുന്നു ” ഞാൻ എന്നോട് തന്നെ ഉള്ള ദേഷ്യത്തിൽ പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *