ഗോൾ – 8 3അടിപൊളി  

ഗോൾ 8

Goal Part 8 | Author : Kabaninath

 [ Previous Part ] [ www.kambi.pw]


 

ഉച്ച കഴിഞ്ഞിരുന്നു… ….

രണ്ടു മൂന്നു തവണ സുഹാന മുഖം കഴുകി നഷ്ടപ്പെട്ടു പോയ പ്രസന്നത വീണ്ടെടുക്കാൻ ശ്രമിച്ചു…… .

ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല……

ഷോപ്പിനകത്ത് പ്രത്യേകിച്ച് ജോലികൾ ഒന്നും തന്നെയില്ല……

പുതിയ ഷോപ്പായതിനാൽ  എല്ലാം തന്നെ അടുക്കി വെച്ചിരിക്കുകയാണ്……

അല്ലെങ്കിലും വലിച്ചു വാരിയിടുന്ന സ്വഭാവക്കാരനല്ല സല്ലു…

അയാൾ………?

കയ്യിൽ സ്കൂട്ടി ഉണ്ടായിരുന്നു എങ്കിൽ ആ നിമിഷം പോയി നോക്കാമായിരുന്നു എന്ന് അവൾ കണക്കു കൂട്ടി……

കോപവും അടക്കാനാവാത്ത ക്ഷോഭവും കൊണ്ട് അവളെ വിറയ്ക്കുന്നുണ്ടായിരുന്നു……

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

തന്നെ കണ്ടുമുട്ടിയതു കൊണ്ടാണല്ലോ ആ നാറി ഈ ചെറ്റത്തരം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്…

അപ്പോൾ താൻ തന്നെ ചെല്ലണം……

താൻ തന്നെ അവന്റെ സൂക്കേട് തീർത്തു കൊടുക്കണം…

പിന്നെയും കുറച്ചു കഴിഞ്ഞാണ് സല്ലു എത്തിച്ചേർന്നത്…

“” കാര്യങ്ങൾ നടന്നു…… പക്ഷേ വൈകി..”

സല്ലു വന്നതേ ക്ഷമാപണം നടത്തി.

ഉമ്മയുടെ വലിഞ്ഞു മുറുകിയിരിക്കുന്ന മുഖം കണ്ടതും അവന് കാര്യം മനസ്സിലായി.

വൈകിയത് ഇഷ്ടപ്പെട്ടിട്ടില്ല..

“”ങ്ങള് പോയി കഴിച്ചോളുമ്മാ… “

സൗമ്യതയോടെ അവൻ പറഞ്ഞു..

എന്നിട്ടും അവളുടെ മുഖത്തിന് അയവു വന്നില്ല..

അത് സല്ലു ശ്രദ്ധിച്ചു……

അവൻ ടേബിളിലേക്ക് സ്കൂട്ടിയുടെ ചാവി വെച്ചിട്ട് കസേരയിലേക്കിരുന്നു……

നിശബ്ദമായ മിനിറ്റുകൾ…

ഇന്നലെ ഇങ്ങനെ അല്ലായിരുന്നു…

സല്ലു , അപ്പുറത്തെ കടയിൽ നിന്ന് ചായയും പലഹാരവും വാങ്ങിയത് ഇരുവരും കഴിച്ചു..

നാമമാത്രമായ സംസാരങ്ങളേ അപ്പോഴും ഉണ്ടായിരുന്നുള്ളു……

സ്കൂൾ വിട്ടതോടെ തിരക്കു തുടങ്ങി…

അതു കഴിഞ്ഞപ്പോഴേക്കും അബ്ദുറഹ്മാനും വന്നു…

സുഹാന ബാപ്പയോടൊപ്പം വീട്ടിലേക്ക് തിരിച്ചു..

“”ങ്ങളു വീണ്ടും പിണങ്ങിയോ…?”

വീട്ടിലെത്തിയപ്പോൾ അബ്ദുറഹ്മാൻ അവളോട് ചോദിച്ചു……

“” ചെറുതായി……. “

സുഹാന ചിരിച്ചെന്ന് വരുത്തി മറുപടി കൊടുത്തു..

വീട്ടുജോലികൾ ഓരോന്ന് ചെയ്യുമ്പോഴും അവളുടെ മനസ്സിൽ ചട്ടുകാലനും കഷണ്ടിത്തലയുമായിരുന്നു……

അവിടേക്കൊന്നു പോകണം…

സല്ലു അറിയരുത് താനും……

ബസ്സിനു കയറിയാൽ മതി..

പക്ഷേ, എവിടേക്ക് പോകുകയാണെന്ന് ചോദിച്ചാൽ ഒരു മറുപടി കണ്ടുപിടിച്ചേ പറ്റൂ…

സുഹാന അതിനുള്ള വഴികൾ തേടിത്തുടങ്ങി…

അന്ന് കുറച്ചു വൈകിയാണ് സല്ലു കടയടച്ച് എത്തിച്ചേർന്നത്…

അവൾ ഒന്നും തന്നെ സംസാരിക്കാൻ നിന്നില്ല…

ഓർഡർ ചെയ്ത സാധനങ്ങൾ വരാൻ വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു , എന്ന് സല്ലു അബ്ദുറഹ്മാനോട് പറയുന്നത് അവൾ കേട്ടു..

അത്താഴം കഴിഞ്ഞു…

സല്ലു അവന്റെ മുറിയിലേക്കും സുഹാന അവളുടെ മുറിയിലേക്കും കയറി……

തന്നെ മനസ്സിലാക്കി, ഉമ്മ വരുമെന്ന് സല്ലു പ്രതീക്ഷിച്ചു..

പക്ഷേ അതുണ്ടായില്ല…

അവളുടെ ചിന്ത മറ്റൊന്നായിരുന്നു…

രാവിലെ തന്നെ സല്ലു ഷോപ്പിലേക്കിറങ്ങി..

സുഹാന എഴുന്നേറ്റിരുന്നുവെങ്കിലും അടുക്കളയിലായിരുന്നു…….

അവൻ തന്റെയടുത്തേക്കു വരും എന്നവൾ പ്രതീക്ഷിച്ചു..

പക്ഷേ, സല്ലു നേരെ ഷോപ്പിലേക്ക് പോയി……,

അവൾ വസ്ത്രം മാറി മുകളിൽ നിന്ന് ഇറങ്ങി വന്നതും ബാപ്പയും ഉമ്മയും ഹാളിൽ ഗൗരവത്തോടെ സംസാരിക്കുന്നതു കണ്ടു……

അവൾ കയ്യിലിരുന്ന ഫാബ്രിക് കവർ മേശയിൽ വെച്ചു……

“” എന്താ ഉപ്പാ……….?”.

കാര്യമെന്തോ ഗുരുതരമാണെന്ന് അവൾക്കു തോന്നി…

“” ഹുസൈന്  സുഖമില്ലാന്ന്…… ഇപ്പോഴറിഞ്ഞതാ… ….””

അബ്ദുറഹ്മാൻ പറഞ്ഞു…

സുഹാനയ്ക്ക് കാര്യം മനസ്സിലായി..

ഫാത്തിമയുടെ ഏറ്റവും മൂത്ത സഹോദരൻ..

അവർ മങ്കടയിലാണ് താമസം..

വാർദ്ധക്യ സഹജമായ അസുഖങ്ങളുമായി കുറച്ചു നാളായി കിടപ്പിലാണ്…

“” ഹോസ്പിറ്റലിലാണോ ഉപ്പാ… ? “

അവൾ ചോദിച്ചു……

“” ഉം…  “

“” ഇയ്യ് റെഡിയാക്.. ഞാൻ മോളെ കൊണ്ടാക്കി വരാം……””

അബ്ദുറഹ്മാൻ ഫാത്തിമയോട് പറഞ്ഞതും സുഹാന മേശയിൽ വെച്ച കവറുമെടുത്ത് മുറ്റത്തേക്കിറങ്ങി……

“അളിയനത്തിരി കൂടുതലാ… ഞാനത് അവളുടെ മുൻപിൽ വെച്ച് പറയാതിരുന്നതാ… “

ബൈക്കോടിക്കുമ്പോൾ അബ്ദുറഹ്മാൻ സംസാരിച്ചു തുടങ്ങി……

“”ങ്ങും…””

സുഹാന മൂളി…

അവളുടെ ചിന്തയിൽ അതൊന്നുമല്ലായിരുന്നു…

“ അന്റെ കയ്യിലെന്താ… ?””

“” ചുരിദാർ ഒന്ന് മാറ്റിയടിക്കാനുണ്ട്…… ഉപ്പ : മ്മടെ പഴയ ഷോപ്പിനടുത്ത് ഒന്നാക്കിയാൽ മതി…… “.

അവൾ പറഞ്ഞതും അബ്ദുറഹ്മാൻ മഞ്ചേരിയിലേക്ക് വണ്ടി വിട്ടു…

“” ഇയ്യ് തിരിച്ചെങ്ങനെ പോരും…… ?””

“” ഞാൻ ബസ്സിലു പോന്നോളാം… “

അവളെ ഇറക്കി വിട്ട ശേഷം, അയാൾ തിരികെ പോയി……

നഗരം തിരക്കിലമർന്നു തുടങ്ങിയിരുന്നു.

അവൾ കോംപൗണ്ടിലേക്ക് കയറിയതും ശിവരാമൻ ചേട്ടനെ കണ്ടു…

പതിവു പോലെ കുറി തൊട്ടിട്ടുണ്ട്…

പത്ര വായനയിലാണ്.

“ ങ്ഹാ………. മോളോ… ?

അവളെ കണ്ടതും അയാൾ എഴുന്നേറ്റു…

“” കണ്ടിട്ടൊരുപാടായല്ലോ…… “”

“ അതുകൊണ്ടല്ലേ വന്നത്..””

അവൾ ചിരിച്ചു …

അവൾ പഴയ ഷോപ്പിനു നേരെ നോക്കി.

ഷട്ടർ താഴ്ന്നു കിടക്കുന്നു……

“” അവിടെ ആരും വന്നിട്ടില്ല..””

അവൾ നോക്കുന്നതു കണ്ട് അയാൾ പറഞ്ഞു…

“ പഴയ ആളുകളൊന്നുമില്ലേ… ? “

അവൾ അയാൾക്ക് സംശയത്തിനിടവരാതെ ചോദിച്ചു …

“” കടക്കാരുണ്ട്… അവരാരും മാറിയിട്ടില്ല… “

ശിവരാമൻ ചിരിച്ചു…

“”മോൻ സ്കൂളിനടുത്ത് ഒരു ഷോപ്പ് തുടങ്ങി..അറിഞ്ഞായിരുന്നോ… ?””

സുഹാന ചോദിച്ചു..

“ ആരു പറയാനാ മോളെ… സത്യം പറഞ്ഞാൽ നിങ്ങൾ കടയൊഴിഞ്ഞപ്പോൾ സങ്കടം തോന്നി. വല്ലപ്പോഴും മിണ്ടിയും പറഞ്ഞുമിരിക്കാൻ മോളുണ്ടായിരുന്നല്ലോ… “

അയാൾ തന്റെ സങ്കടം പങ്കു വെച്ചു…

അതിലേക്കൊന്നും സുഹാനയുടെ ശ്രദ്ധ പോയിരുന്നില്ല …

തന്റെ ലക്ഷ്യം മറ്റൊന്നാണ് ….!

അതറിയാനാണ് താൻ വന്നിരിക്കുന്നത്…

“” മിണ്ടാനും പറയാനും കൂട്ടുകാരില്ലേ… ? അന്ന് പോയ സെക്യൂരിറ്റി തിരിച്ചു വന്നോ ?”

സുഹാന ഒറ്റ ശ്വാസത്തിൽ വേഗത്തിൽ ചോദിച്ചു……

“ അത് വല്ലാത്തൊരു സംഭവം തന്നെ… “

ശിവരാമൻ കയ്യിലിരുന്ന ദിനപത്രം മടക്കി..

സുഹാന അക്ഷമയായി അയാളുടെ മുഖത്തേക്ക് നോക്കി…

“ അയാൾ തിരിച്ചു വരില്ലെന്നാ കരുതിയേ… പക്ഷേ വന്നു… “

റോഡിൽ ഒരു പ്രൈവറ്റ് ബസ്സിന്റെ ബ്രേക്ക് അലറിക്കരഞ്ഞത് സുഹാനയുടെ നെഞ്ചിലായിരുന്നു……

കബനി തിരിച്ചു വന്നു…

തനിക്ക് വില പറയാൻ…

“” ആളുടെ വേണ്ടപ്പെട്ട ഒരു ബന്ധു മരിച്ചിരുന്നു…… അതാ പോയത്…… സഞ്ചയനമൊക്കെ കഴിഞ്ഞാ  വന്നത്…… ഓഫീസിൽ റിപ്പോർട്ട് ചെയ്തിരുന്നു… “

ഒരു വാഹനത്തിന്റെ ഹോൺ മുഴങ്ങിയതും അവൾ ചിന്തയിൽ നിന്നുണർന്നു…

“” ആദ്യത്തെ സംഭവമാ… പോയ ഒരാൾ തിരികെ വരുന്നത്…… “

ശിവരാമൻ തുടർന്നു..

“” ആള് വലിയ കമ്പനിയാ…… ഇവിടെ വരുന്നോരും പോകുന്നോരും കടക്കാരുമെല്ലാമായിട്ട് കൂട്ടാ……….’”

അയാൾ വരുമല്ലോ…….